For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് കാവ്യ മാധവൻ ചിത്രം, ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങിലെ ആ കര്‍മ്മം നിര്‍വഹിച്ചത് ഞാൻ

  |

  പ്രേക്ഷകരുടെ മനസ്സിൽ നിന്ന് അത്രവേഗം മാഞ്ഞു പോകാത്ത ഒരു ചിത്രമാണ് 1999 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ. ദിലീപ്, കാവ്യ മാധവൻ, സംയുക്ത വർമ, ബിജു മേനോൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മനോഹരമായ പ്രണയ കഥ പറഞ്ഞ ചിത്രത്തിലെ കാഴ്ചകളും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് അത്രവേഗം മാഞ്ഞു പോകില്ല.

  കാവ്യ മാധവൻ നായികയായി അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത് ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയുടെ ലൊക്കേഷന്‍ തേടിയുള്ള യാത്രക്കിടെയുണ്ടായ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മാത്യഭൂമി യാത്ര മാസികയിലൂടെയാണ് ആ സംഭവത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. ഏകദേശം 2000 കിലോമീറ്ററോളം യാത്ര ചെയ്താണത് ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്തിയത്. കൂടാതെ ഹിന്ദു ആചാര പ്രകാരമുള്ള ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചതിനെ കുറിച്ചും ലാൽ ജോസ് പറയുന്നു.

  ‘രണ്ടാം ഭാവം' എന്ന സിനിമയുടെ പരാജയം എന്നെയും അതിന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദിനെയും വല്ലാതെ തളര്‍ത്തിയിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. നിലമ്പൂര്‍ക്ക് പോയ ഞങ്ങള്‍ അവിടെ നിന്ന് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന സിനിമയുടെ ലോക്കെഷനിലേക്ക് പോയി, അവിടെ കുന്നിനു മുകളില്‍ ഒരുപാടു വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്.

  ഞങ്ങള്‍ ചെല്ലുമ്പോള്‍ അന്നവിടെ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ അമ്പലമണിക്ക് അടുത്താണ് ഞാന്‍ നിന്നിരുന്നത്. താലി കെട്ടുന്ന സമയത്ത് പൂജ കര്‍മ്മങ്ങള്‍ ചെയ്യുന്ന തിരുമേനി എന്നെ നോക്കി അമ്പലമണി മുഴക്കാന്‍ ആംഗ്യം കാണിച്ചു, അങ്ങനെ ക്രൈസ്തവ വിശ്വാസിയായ ഞാന്‍ മലമുകളിലെ രണ്ടു അജ്ഞാതരുടെ വിവാഹ ചടങ്ങില്‍ ഹിന്ദു ആചാരപ്രകാരമുള്ള ആ കര്‍മ്മം നിര്‍വഹിച്ചു, ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത് ലാല്‍ ജോസ് പറയുന്നു.

  ചന്ദ്രനുദിക്കുന്ന ദിക്കിലെ ലൊക്കേഷൻ തേടിയുള്ള യാത്രയെ കുറിച്ചും ലാൽ ജോസ് പറയുന്നു. സിനി തന്നെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചിന്തിച്ചിരുന്ന സമയത്തായിരുന്നു ഗുണ്ടൽപേട്ടിനടുത്തുള്ള ആ കാലികളുള്ള ഗ്രാമത്തെ കുറിച്ച് അറിഞ്ഞത്.യാത്ര മാർഗം അത്ര എളുപ്പമായിരുന്നില്ലെന്നാണ് ലാൽ ജോസ് പറയുന്നത്. കൊടുംകാടിനുള്ളിൽ നേരിയ രേഖപോലൊരു പാത, ടാറ്റാ സുമോ ഓടിക്കുന്നത് സുബൈർ, വഴിക്കൊരു കാനനഗ്രാമം കണ്ടു - മേച്ചേരി. എന്റെ വീട്ടുപേരും മേച്ചേരി. ഇത്തരം കൗതുകങ്ങളിലൂടെ മനസ്സും, കാടിന്റെ പച്ചത്തണുപ്പിലൂടെ ഞങ്ങളും യാത്ര തുടർന്നു. എതിരെ ആരും വരാനില്ലെന്ന ധാരണയിൽ വണ്ടി കുതിക്കുകയാണ്. എതിരെ വരുന്നവരും അങ്ങനെത്തന്നെ കരുതിക്കാണണം. ഒരു കൊടുംവളവിൽ ഞങ്ങൾ മുഖാമുഖം കണ്ടത് മരണത്തെയായിരുന്നു. സുബൈറിന്റെ ഡ്രൈവിങ് വൈദഗ്ധ്യം കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

  കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam

  വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ കാടുവിട്ട് ഗുണ്ടൽപേട്ട് ഗ്രാമത്തിലേക്ക്, കാട് തീർന്നപ്പോൾ മുന്നിലതാ സ്വപ്നഗ്രാമം! നോക്കെത്താ ദൂരത്തോളം സൂര്യകാന്തിപ്പൂക്കൾ, ഗ്രാമപാതയിലൂടെ വണ്ടി മുന്നോട്ട്. അതാ അകലെ കുന്നിറങ്ങി പൊടിപറത്തിവരുന്ന കാലിക്കൂട്ടം.വണ്ടി നിർത്തി ഞാനിറങ്ങി. കുരിശുവരച്ചു: ഇതുതന്നെ 'ചന്ദ്രനുദിക്കുന്ന ദിക്ക്'. അതിനടുത്തൊരു വേണുഗോപാലസ്വാമി ക്ഷേത്രമുണ്ട്. ഫോട്ടോഗ്രാഫർമാർക്കൊന്നും അവിടംവിട്ട് പോരാൻ തോന്നില്ല.

  English summary
  Lal Jose About An Incident During Location Search Of Dileep's Chandranudikkunna Dikkil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X