For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനോട് ദിലീപിന് അന്നേ ഇഷ്ടമുണ്ടായിരുന്നു! കറങ്ങിത്തിരിഞ്ഞ് അത് വിവാഹത്തിലെത്തി!

  |

  മലയാളത്തിലെ മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡികളിലൊന്നായിരുന്നു ദിലീപും കാവ്യ മാധവനും. ഈ കെമിസ്ട്രി ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു പിന്നീട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു താരം. കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് കാവ്യ മാധവന്‍. ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മിയെന്ന കുഞ്ഞുമാലാഖ എത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുവേദികളിലും സുഹൃത്തുക്കളുടെ വിവാഹത്തിനുമൊക്കെ എത്താറുണ്ട് കാവ്യ മാധവന്‍. ക്ഷണനേരം കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറാറുമുണ്ട്.

  ബാലതാരമായി സിനിമയിലെത്തിയതാണ് കാവ്യ മാധവന്‍. പില്‍ക്കാലത്ത് നായികയായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ഈ നീലേശ്വരംകാരിക്ക് ലഭിച്ചത്. മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും കാവ്യയ്ക്ക് ലഭിച്ചിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും താരം കഴിവ് തെളിയിച്ചിരുന്നു. ഇടയ്ക്ക് ഗാനരചയിതാവായും കാവ്യ മാധവനെത്തിയിരുന്നു. കാവ്യ മാധവനേയും ദിലീപിനേയും സ്‌ക്രീനില്‍ ആദ്യമായി ഒരുമിപ്പിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇവരുടെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഇവരെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  ദിലീപും കാവ്യ മാധവനും

  ദിലീപും കാവ്യ മാധവനും

  സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. ആദ്യ സിനിമയിലെ നായകനെത്തന്നെയായിരുന്നു കാവ്യ ജീവിതനായകനാക്കിയത്. വിവാഹത്തിന് മുന്‍പ് ഇരുവരുയേും ചേര്‍ത്ത് പല തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ദിലീപിന്റെ മകളായ മീനാക്ഷിയായിരുന്നു ഈ വിവാഹത്തിന് മുന്നില്‍ നിന്നത്. മകളുടെ ഇഷ്ടപ്രകാരമായാണ് രണ്ടാമത് വിവാഹിതനാവുന്നതെന്ന് താരം പറഞ്ഞിരുന്നു. കാവ്യയുമായും നല്ല കൂട്ടാണ് മീനാക്ഷിക്ക്. ദിലീപും കാവ്യയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

  ചന്ദ്രനുദിക്കുന്ന ദിക്കില്‍

  ചന്ദ്രനുദിക്കുന്ന ദിക്കില്‍

  ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു കാവ്യ മാധവന്‍ നായികയായത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദിലീപായിരുന്നു നായകന്‍. ലൊക്കേഷനില്‍ കാവ്യയെ കളിയാക്കാന്‍ കിട്ടുന്ന അവസരമെല്ലാം ദിലീപ് കൃത്യമായി വിനിയോഗിക്കാറുണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് പറഞ്ഞ് നേരത്തെയും താരങ്ങളും സംവിധായകനുമൊക്കെ എത്തിയിരുന്നു. ദിലീപിന് അന്നേ കാവ്യ മാധവനോട് ഇഷ്ടമുണ്ടായിരുന്നുവെന്നാണ് സംവിധായകനും പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം അത് വിവാഹബന്ധത്തിലേക്കെത്തുകയും ചെയ്തു.

   ലൊക്കേഷനില്‍ സംഭവിച്ചത്

  ലൊക്കേഷനില്‍ സംഭവിച്ചത്

  കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൂടായിരുന്നോയെന്ന് ചോദിച്ച് കാവ്യ മാധവന്‍ അന്ന് ലാല്‍ ജോസിനെ സമീപിച്ചിരുന്നു. ആ സമയത്ത് കാവ്യയ്ക്ക് ഏറെയിഷ്ടമുള്ള താരം ചാക്കോച്ചനായിരുന്നു. ഇടയ്‌ക്കൊരു ദിവസം ഇനി നിന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് ദിലീപ് കാവ്യയെ പേടിപ്പിച്ചതും ഈ ലൊക്കേഷനില്‍ വെച്ചായിരുന്നു. ഷൂട്ടിംഗിനിടയില്‍ ലൊക്കേഷനിലുള്ള സ്ത്രീകളെ തെറിവിളിച്ച സംഘത്തെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം ദിലീപും സംഘവും ഓടിച്ചിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു. ഇക്കാര്യമാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായത്.

  കാവ്യ മാധവന്റെ പ്രിയചിത്രങ്ങള്‍

  കാവ്യ മാധവന്റെ പ്രിയചിത്രങ്ങള്‍

  ദിലീപ്-കാവ്യ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നിന്ന കാലം കൂടിയായിരുന്നു അന്നത്തേത്. ദിലീപേട്ടനൊപ്പം അഭിനയിച്ച ചിത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് പറഞ്ഞ് മുന്‍പ് കാവ്യ മാധവന്‍ എത്തിയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍,സദാനന്ദന്റെ സമയം, മിഴിരണ്ടിലും, ചക്കരമുത്ത്, തിളക്കം, മീശമാധവന്‍, പിന്നെയും ഇതൊക്കെയായിരുന്നു അന്ന് കാവ്യ തിരഞ്ഞെടുത്ത ചിത്രങ്ങള്‍.

  മനസ്സിലായിരുന്നു

  മനസ്സിലായിരുന്നു

  ദിലീപ് -കാവ്യ മാധവന്‍ പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു. കെപിഎസി ലളിതയും മുന്‍പൊരു അഭിമുഖത്തിനിടയില്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. കാവ്യയെ എനിക്ക് ഇഷ്ടമാണെന്നും ഭയങ്കര പൊട്ടിയാണ് കാവ്യയെന്നുമൊക്കെ ദിലീപ് പറയാറുണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അപ്പോഴൊക്കെ ഞങ്ങള്‍ ചിരിച്ചു തള്ളുകയായിരുന്നു പതിവ്.

   കാവ്യ പറഞ്ഞത്

  കാവ്യ പറഞ്ഞത്

  ദിലീപുമായുള്ള വിവാഹത്തെക്കുറിച്ച് കാവ്യ മാധവനും പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞതിന് ശേഷം ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അങ്ങനെയാണ് ദിലീപേട്ടനിലേക്ക് എത്തിയത്. ഗോസിപ്പുകള്‍ പ്രചരിച്ചപ്പോഴും അങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. വളരെ പെട്ടെന്നായിരുന്നു എല്ലാം തീരുമാനിച്ചതും വിവാഹം നടന്നതും. നന്നായി അറിയാവുന്ന ആളെന്ന നിലയില്‍ ദിലീപേട്ടനുമായുള്ള വിവാഹത്തില്‍ ആരും എതിര് നിന്നിരുന്നില്ലെന്നും കാവ്യ പറഞ്ഞിരുന്നു.

  തിരിച്ചുവരവിനെക്കുറിച്ച്

  തിരിച്ചുവരവിനെക്കുറിച്ച്

  പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ദിലീപ് നേരിടുന്ന ചോദ്യങ്ങളിലൊന്ന് കാവ്യ മാധവന്‍റെ സിനിമാതിരിച്ചുവരവാണ്. തനിക്കറിയില്ല എന്ന മറുപടിയായിരുന്നു ദിലീപ് മുന്‍പൊരിക്കല്‍ നല്‍കിയത്. താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെക്കുറിച്ച് ദിലീപ് പറഞ്ഞിരുന്നു.ആദ്യമായി അച്ഛനായപ്പോഴാണ് താന്‍ അത്രയുമധികം സന്തോഷം ഒരുമിച്ച് അനുഭവിച്ചതെന്നായിരുന്നു താരം പറഞ്ഞത്.

  English summary
  Lal Jose comment about Dileep And Kavya Madhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X