twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയല്ല ബിജു മേനോന്‍റെ ആ ഇമേജാണ് വിനയായത്! പട്ടാളത്തിന്‍റെ പരാജയത്തെക്കുറിച്ച് ലാല്‍ ജോസ്!

    |

    സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബിജു മേനോന്‍. നിമിഷ സജയനൊപ്പം അഭിനയിച്ച 41 ആണ് അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ഒടുവിലത്തെ സിനിമ. കരിയറില്‍ 25ാമത്തെ സിനിമയുമായാണ് ലാല്‍ ജോസ് എത്തിയത്. 41ന് പ്രത്യേകതകളേറെയായിരുന്നു. കാലിക പ്രസക്തിയുള്ള വിഷയവുമായുള്ള ഇവരുടെ വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയിലെത്തിയ കാലം മുതലേ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ലാല്‍ ജോസും ബിജു മേനോനും. ബിജു മേനോനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും പിന്നീട് അടുത്ത സുഹൃത്തായി മാറിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

    ഉപനായകനായാണ് തുടങ്ങിയതെങ്കിലും പിന്നീട് നായകനിലേക്ക് ബിജു മേനോന് പ്രമോഷന്‍ ലഭിച്ചിരുന്നു. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു കോമഡിയിലേക്ക് തിരിഞ്ഞത്. കുഞ്ചാക്കോ ബോബനും പൃഥ്വിരാജിനുമൊപ്പവുമൊക്കെ മികച്ച കെമിസ്ട്രിയായിരുന്നു താരം പുറത്തെടുത്തത്. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. ബിജു മേനോന്റെ പതിവ് വേഷം മാറ്റി വേറിട്ട് അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. പട്ടാളമെന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം ഇത്തരത്തിലൊരു ശ്രമം നടത്തിയത്. എന്നാല്‍ ആ ശ്രമം വേണ്ടത്ര വിജയിച്ചിരുന്നില്ല. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    പരീക്ഷണം നടത്തി

    പതിവില്‍ നിന്നും വ്യത്യസ്തമായി ബിജു മേനോനില്‍ പരീക്ഷണം നടത്തുകയായിരുന്നു പട്ടാളമെന്ന ചിത്രത്തില്‍. 2018 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ബെന്നിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ജ്യോതിര്‍മയിയായിരുന്നു ബിജു മേനോന്റെ ജോഡിയായി എത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നും മാറി തമാശയുമായി ബിജു മേനോനെ അവതരിപ്പിക്കുകയായിരുന്നു ലാല്‍ ജോസ്. ആ പരീക്ഷണത്തിന് അത്ര നല്ല റിസല്‍ട്ടായിരുന്നു അക്കാലത്ത് ലഭിച്ചത്. പില്‍ക്കാലത്ത് ബിജു മേനോന്‍ എന്ന താരം ആ വഴിയിലേക്ക് മാറിയെന്നുള്ളതാണ് മറ്റൊരു കാര്യം.

    അന്നത്തെ സങ്കല്‍പ്പം

    ബിജു മേനോനെക്കുറിച്ചുള്ള അന്നത്തെ സങ്കല്‍പ്പത്തെ പൊളിച്ചെഴുതാന്‍ ശ്രമിച്ച സിനിമ കൂടിയായിരുന്നു പട്ടാളം. വളരെ സീരിയസായിട്ടുള്ള, മമ്മൂട്ടിയുടെ അനിയന്‍ കഥാപാത്രം അല്ലെങ്കില്‍ മമ്മൂട്ടിക്ക് ശേഷം പൗരുഷമുള്ള കഥാപാത്രത്തെ അവതരിപ്പിക്കേണ്ടയാള്‍ ഇതായിരുന്നു ബിജു മേനോനെക്കുറിച്ചുള്ള ധാരണ. അതിനാല്‍ത്തന്നെ തമാശയോ അത്തരം കാര്യങ്ങളോ ഒന്നും പുറത്തെടുക്കാനായി പ്രേക്ഷകര്‍ സമ്മതിച്ചിരുന്നില്ല.

    പതുക്കെയേ സംഭവിക്കുള്ളൂ

    ബിജു മേനോന്‍ നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ളയാളാണ്. ടെന്‍ഷനോ മറ്റ് പ്രതിസന്ധികളോ ഒക്കെ വരുമ്പോള്‍ വളരെ കൂളായാണ് അദ്ദേഹം നേരിടുന്നതെന്നും തമാശയോടെയാണ് പല കാര്യങ്ങളേയും സമീപിക്കാറുള്ളതെന്നും ലാല്‍ ജോസ് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തമാശ ആ സമയത്ത് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നില്ല, എന്നാല്‍ പില്‍ക്കാലത്ത് അതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അത്ര പെട്ടെന്ന് നടന്‍മാരെ സ്വീകരിക്കുന്നവരല്ല മലയാളി പ്രേക്ഷകര്‍. വലരെ പതുക്കെയേ അത് സംഭവിക്കുകയുള്ളൂ. അങ്ങനെ സമയമെടുത്ത് വരുന്നവര്‍ സിനിമയില്‍ നിലനില്‍ക്കുമെന്നും ലാല്‍ ജോസ് പറയുന്നു.

    വീട്ടിലെ ചട്ടമ്പി! മമ്മയുടെ അല്ലി! വീഡിയോയുമായി സുപ്രിയ! മകള്‍ വേഗം വളരുന്നുവെന്ന് പൃഥ്വിരാജ്!വീട്ടിലെ ചട്ടമ്പി! മമ്മയുടെ അല്ലി! വീഡിയോയുമായി സുപ്രിയ! മകള്‍ വേഗം വളരുന്നുവെന്ന് പൃഥ്വിരാജ്!

    ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍

    ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ബിജു മേനോനും ലാല്‍ ജോസും. ആദ്യ സിനിമ മുതലിങ്ങോട്ടുള്ള സൗഹൃദം ഇന്നും അതേ പോലെ നിലനിര്‍ത്തിയാണ് ഇരുവരും മുന്നേറുന്നത്. 41 ല്‍ എത്തിനില്‍ക്കുകയാണ് ഇവരുടെ സിനിമാജീവിതം. സിനിമയില്‍ അധികം സൗഹൃദങ്ങളൊന്നും തനിക്കില്ലെന്നും ഉള്ളവരെല്ലാം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നവരാണെന്നും ലാല്‍ ജോസ് പറഞ്ഞിരുന്നു. ദിലീപും ബിജു മേനോനുമായി തുടക്കം മുതലേ തന്നെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇപ്പോഴും അത് അതേ പോലെ തുടരുന്നുണ്ട് ഇരുവരും.

    സുപ്രിയയും പൃഥ്വിരാജും അതീവ സന്തോഷത്തില്‍! കാത്തിരിപ്പിനൊടുവില്‍ രാജന് സ്വപ്‌നസാഫല്യം!സുപ്രിയയും പൃഥ്വിരാജും അതീവ സന്തോഷത്തില്‍! കാത്തിരിപ്പിനൊടുവില്‍ രാജന് സ്വപ്‌നസാഫല്യം!

    സംയുക്തയ്‌ക്കൊപ്പവും

    ബിജു മേനോനുമായി മാത്രമല്ല സംയുക്ത വര്‍മ്മയുമായും അടുത്ത സൗഹൃദമുണ്ട് ലാല്‍ ജോസിന്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ സംയുക്ത വര്‍മ്മയും അഭിനയിച്ചിരുന്നു. ചിത്രത്തിനിടയിലെ അനുഭവത്തെക്കുറിച്ച് ബിജു മേനോന്‍ തുറന്നുപറഞ്ഞിരുന്നു. താനും കാവ്യയും സംസാരിച്ചിരിക്കാറുണ്ടെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. ആ സമയത്ത് സംസാരിക്കാനൊന്നും സംയുക്ത വര്‍മ്മ വരാറില്ല. ജാഡയാണെന്നായിരുന്നു അന്ന് കരുതിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പില്‍ക്കാലത്ത് അടുത്ത സുഹൃത്തുക്കളായും ആ ബന്ധം പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.

    English summary
    Lal Jose Reveals about Behind the scene story of Pattalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X