twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയുടെ രണ്ടാംഭാവം പരാജയപ്പെട്ടപ്പോള്‍ ലാല്‍ ജോസിന് വാശിയായി! മീശമാധവന്‍ പിറന്നത് അങ്ങനെ!

    |

    സുരേഷ് ഗോപിയും ലാല്‍ ജോസും ഒരുമിച്ചെത്തിയ സിനിമയായിരുന്നു രണ്ടാം ഭാവം. 2001 ലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. സുരേഷ് ഗോപി ഡബിള്‍ റോളിലെത്തിയ ചിത്രത്തില്‍ പൂര്‍ണിമയും ലെനയുമായിരുന്നു നായികമാരായെത്തിയത്. മറന്നിട്ടുമെന്തിനോ എന്ന ഗാനം ഈ ചിത്രത്തിലേതാണ്. സിനിമ വിചാരിച്ചത്ര വിജയം സ്വന്തമാക്കിയില്ലെങ്കിലും ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    തീപാറും ആക്ഷനും മുഴുനീള ഡയലോഗുകളുമൊക്കെയായുള്ള പതിവ് വരവായിരുന്നില്ല സുരേഷ് ഗോപിയുടേത്. ഗുണ്ടയായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കുടുംബത്തിലെല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടയാളായും ഗുണ്ടയായുമുള്ള പ്രകടനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. രണ്ടാം ഭാവം പരാജയമായതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ലാല്‍ ജോസ്. ആ വാശിയില്‍ നിന്നാണ് മീശമാധവന്‍ പിറന്നതെന്നും അദ്ദേഹം പറയുന്നു.

    മാനസികമായി ബാധിച്ചു

    മാനസികമായി ബാധിച്ചു

    രണ്ടാം ഭാവം എന്ന സിനിമയുടെ പരാജയം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. ആ പരാജയത്തിന്റെ വാശിയില്‍ നിന്നാണ് ‘മീശമാധവന്‍' എന്ന ഹിറ്റ് സിനിമയുണ്ടാക്കുന്നത്. അന്നത്തെ കാലത്ത് ഡയലോഗില്‍ നിന്ന് ഡയലോഗിലേക്ക് മാറി കളിക്കുന്ന തീപ്പൊരി മാസ് സിനിമകള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഇടയിലേക്കാണ് ഞാന്‍ കാലത്തിന് മുന്‍പേ സഞ്ചരിച്ച ഒരു സിനിമയുമായി എത്തിയത്.

     പ്രിയപ്പെട്ട സിനിമ

    പ്രിയപ്പെട്ട സിനിമ

    എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ് ‘രണ്ടാം ഭാവം'. ഒരു സംവിധായകനെന്ന നിലയില്‍ എന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത ചിത്രമായിരുന്നു അത്. സുരേഷട്ടന്റെ കാസ്റ്റിംഗ് അത്ര പെര്‍ഫെക്റ്റ് ആയിരുന്നു. സുരേഷേട്ടന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് രണ്ടാം ഭാവമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. സുരേഷ് ഗോപിക്കും പ്രിയപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്.

    സുരേഷ് ഗോപി പറഞ്ഞത്

    സുരേഷ് ഗോപി പറഞ്ഞത്

    ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയെടുത്ത താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡലോഗുകളും തീപാറുന്ന ആക്ഷനുമായി അദ്ദേഹത്തെ കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം. പതിവില്‍ നിന്നും വ്യത്യസ്തനായുള്ള വരവായിരുന്നു രണ്ടാം ഭാവത്തിലേത്. ലാല്‍ ജോസിന്റെ മികച്ച സിനിമയും തന്റെ കരിയറിലെ ബെസ്റ്റ് പ്രകടനവുമായിരുന്നു രണ്ടാം ഭാവത്തിലേത്, ആ ചിത്രം പരാജയമായി മാറിയത് തന്നെ വേദനിപ്പിച്ചുവെന്ന് താരം പറഞ്ഞിരുന്നു. ടിവിയില്‍ ഈ സിനിമ കണ്ടപ്പോള്‍ ആരും മോശമെന്ന് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    ദിലീപ് തന്‍റെ അവസരങ്ങള്‍ തട്ടിയെടുത്തോ? ജയറാം പറയുന്നു.|Filmibeat Malayalam
    മുഖം കൊടുത്തില്ല

    മുഖം കൊടുത്തില്ല

    രണ്ടാം ഭാവം പരാജയമായതോടെ ഒരു വര്‍ഷത്തോളം താന്‍ സുരേഷ് ഗോപിക്ക് മുഖം കൊടുത്തിരുന്നില്ലെന്നും മുന്‍പ് ലാല്‍ ജോസ് പറഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം സംഭവിച്ചിരുന്നില്ല. കഠിന പരിശ്രമത്തിന് ശേഷം വന്ന ദുരന്തമായിരുന്നു അതെന്നും , രണ്ടാം ഭാവം പരാജയമാവുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

    English summary
    Lal jose reveals about the failure of the movie Randam Bhavam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X