For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് പ്രിയാമണിയെ എൻ്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയതാണെന്ന് ലാൽ ജോസ്; രണ്ട് തവണയും അങ്ങനെയായിരുന്നു

  |

  സിനിമയില്‍ നല്ല അവസരം വന്നിട്ട് അത് നഷ്ടപ്പെട്ട് പോകുന്ന ഒത്തിരി താരങ്ങളുണ്ട്. ചിലര്‍ക്ക് ജീവിതത്തില്‍ പിന്നീടെന്നും കുറ്റബോധം വരുന്ന രീതിയിലേക്കും ഈ നഷ്ടം മാറാറുണ്ട്. അത്തരത്തില്‍ നടി പ്രിയാമണിയ്ക്ക് കൈവിട്ട് പോയ ചിത്രമാണ് ചാന്തുപൊട്ട്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ചാന്തുപൊട്ട്.

  മലയാള സിനിമ അന്ന് വരെ കാണാത്ത കഥയില്‍ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനിരുന്നതാണ് പ്രിയാമണിയെന്ന് പറയുകയാണ് ലാല്‍ ജോസിപ്പോള്‍. സംവിധാനം ചെയ്ത പുതിയ സിനിമയുടെ പ്രൊമോഷനെത്തിയപ്പോള്‍ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു സംവിധായകന്‍.

  ചാന്തുപൊട്ട് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയതിന് ഒരു വര്‍ഷം മുന്‍പേ ചെയ്യേണ്ട സിനിമയായിരുന്നു. അതിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് നടി പ്രിയാമണിയെയാണ്. മദ്രാസിലുള്ള എന്റെ ഫ്‌ളാറ്റിലേക്ക് പ്രിയാമണി വരികയും ഞങ്ങളൊരുമിച്ചിരുന്ന് സിനിമയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് പ്രിയാമണി പനി പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റാണ്. അവിടുന്ന് ഡോക്ടര്‍മാര്‍ പോലും അറിയാതെ ഇറങ്ങി വന്നിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്.

  Also Read: ആറാമത്തെ കാമുകി ഇവളാണ്; സീരിയലില്‍ ഒന്നിച്ചഭിനയിക്കുന്ന നടിയെ ചൂണ്ടി കനല്‍പ്പൂവിലെ നായകന്‍ സനു

  അങ്ങനെ എല്ലാം തീരുമാനിച്ച് വച്ചെങ്കിലും ചാന്തുപൊട്ട് തുടങ്ങാന്‍ കുറച്ച് വൈകി. ആ സമയത്ത് സത്യം എന്ന പൃഥ്വിരാജിന്റെ മൂവിയിലേക്ക് പ്രിയാമണിയ്ക്ക് അവസരം കിട്ടി. ചാന്തുപൊട്ടില്‍ പ്രിയാമണി അഭിനയിക്കുമെന്ന് ഏതൊക്കെയോ മാധ്യമങ്ങളില്‍ ഫോട്ടോ കൊടുത്തിരുന്നു. അത് കണ്ട് മറ്റുള്ളവരൊക്കെ വിളിച്ചു.

  അതോടെ പ്രിയാമണിയെ എന്റെ കൈയ്യില്‍ നിന്നും മിസ് ആയി പോയെന്ന് ലാല്‍ ജോസ് പറയുന്നു. അതല്ലെങ്കില്‍ അവരുടെ ആദ്യത്തെ സിനിമ ചാന്തുപൊട്ട് ആവുമായിരുന്നു. ചിത്രത്തില്‍ ഗോപിക അവതരിപ്പിച്ച കഥാപാത്രമായിരുന്നു പ്രിയാമണി ചെയ്യാനിരുന്നതെന്ന് ലാല്‍ ജോസ് വ്യക്തമാക്കുന്നു.

  Also Read: നിന്നെ വലിയ നായികയാക്കാം, കെട്ടാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്; ഐവി ശശിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സീമ

  രണ്ടാമത് പ്രിയാമണിയെ വിളിച്ചത് 'എല്‍സമ്മ എന്ന ആണ്‍കുട്ടി' യിലേക്കാണ്. ആന്‍ അഗസ്റ്റിന്റെ റോളിലേക്ക് പ്രിയാമണിയെ തീരുമാനിച്ച് വച്ചു. അവരുടെ ഡേറ്റും സാലറിയും തുടങ്ങി പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്‌നം ഉണ്ടായി. അങ്ങനെ അത് മാറി പോയാണ് ആന്‍ അഗസ്റ്റിലേക്ക് എത്തുന്നത്.

  Also Read: റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി; ബിഗ് ബോസിന് ശേഷം സൗഭാഗ്യങ്ങളുടെ പെരുമഴ സ്വന്തമാക്കി ഡോക്ടര്‍ മച്ചാന്‍

  ഫൈറ്റ് സീനില്‍ ഞെട്ടിച്ച നടനെ കുറിച്ചും ലാല്‍ ജോസ് പങ്കുവെച്ചു. 'ഫൈറ്റ് സീനില്‍ ഏറ്റവുമധികം ഞെട്ടിച്ചത് മോഹന്‍ലാലാണ്. മോഹന്‍ലാലിന്റെ കുറേ സിനിമകളില്‍ അസിസ്റ്റന്റായി നിന്നിട്ടുണ്ട്. മാന്ത്രികം എന്ന സിനിമയില്‍ ഫൈറ്റ് എടുക്കുമ്പോള്‍ കൊറിയോഗ്രാഫറുമായി നല്ലോണം ചേര്‍ന്നാണ് ചെയ്തത്. കുടുംബ ചിത്രങ്ങള്‍ എടുത്ത് നടന്ന ഞാന്‍ ഒരു ഫൈറ്റ് സീന്‍ കണ്ട് അന്തം വിട്ട് നിന്നത് മോഹന്‍ലാലിന്റേതാണെന്ന് ലാല്‍ ജോസ് പറയുന്നു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Lal Jose Reveals Actress Priyamani Lost Chandupottu Elsamma Enna Aankutty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X