For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  By Aswathi
  |

  25 വര്‍ഷമായി ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാള സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. കലാമൂല്യമുള്ളതും അല്ലാത്തതുമായ 22 സിനിമകള്‍ എടുത്ത ലാല്‍ ജോസ് ഇതുവരെ 16 പുതുമുഖ നായികമാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി. കാവ്യാ മാധവന്‍ മുതല്‍ ദീപ്തി സതിവരെ എന്ന് ഒറ്റവാക്കില്‍ പറയാം. എങ്ങനെയാണ് തന്റെ നായികമാരെ കണ്ടെത്തുന്നത് എന്ന് ചോദിച്ചാല്‍ ലാല്‍ ജോസ് ശരിക്കും കുഴയും. ഓരോ നായികമാരെയും കണ്ടെത്തുന്നതിന് പിന്നില്‍ ഒരു നീണ്ട കഥ തന്നെുണ്ടാകും.

  ഇപ്പോള്‍ തന്നെ എത്ര പാടുപെട്ടാണ് തന്റെ നീന എന്ന കഥാപാത്രത്തിന് അനിയോജ്യയായ ദീപ്തി സതിയെ കണ്ടെത്തിയത്. എത്രപേരെ പരിഗണിച്ചതിന് ശേഷം പലപ്പോഴും നിവൃത്തികേടുകൊണ്ടാണ് പുതുമുഖങ്ങളെ തേടിപ്പോകുന്നതെന്ന അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കുകയും ചെയ്തു. എങ്ങനെയാണ് ലാല്‍ജോസ് നായികമാരെ കണ്ടെത്തുന്നത്. താന്‍ കണ്ടെത്തിയ ചില നായികമാരെ കുറിച്ച് ലാല്‍ ജോസ് തന്നെ പറയുന്നത് കേള്‍ക്കൂ...

  കാവ്യാ മാധവന്‍

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന രണ്ടാമത്തെ ചിത്രത്തില്‍ ബേബി ശാലിനിയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. ചെന്നൈയില്‍ ചെന്ന് ശാലിനിയോടു കഥ പറഞ്ഞു. മണിരത്‌നത്തിന്റെ അലൈപ്പായുതേയും ഇതേ സമയത്താണ്. മണിരത്‌നം വിളിച്ചാല്‍ അങ്ങോട്ട് പോകുമെന്ന് ശാലിനി ആദ്യമേ പറഞ്ഞു. എന്നാല്‍ ശാലിനി കമല്‍ സാറിന്റെ നിറത്തില്‍ അഭിനയിക്കാന്‍ പെട്ടന്ന് തീരുമാനിച്ചു. ഇതോടെ നായികയെ നഷ്ടപ്പെട്ട ഞാന്‍ നെട്ടോട്ടമായി. അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ഞാന്‍ സഹസംവിധായകനായിരുന്നു. എന്റെ രണ്ടാമത്തെ ചിത്രത്തില്‍ നീയാണ് നായികയെന്ന് അന്നേ കാവ്യയോട് പറഞ്ഞിരുന്നു. നീലേശ്വരത്ത് പോയി കഥ പറഞ്ഞു കാവ്യയെ നായികയായി തീരുമാനിച്ചു.

  സംവൃത സുനില്‍

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  രസികന് വേണ്ടി നാടന്‍ ഭംഗിയുള്ള ഒരു കുട്ടിയെ തേടി നടക്കുമ്പോള്‍ നിര്‍മാതാവ് സന്ദീപ് സേനനാണ് സംവൃതയെ ഓര്‍ത്തെടുത്തത്. രഞ്ജിത്ത് തന്റെ ചിത്രത്തില്‍ നായികയാക്കാന്‍ നിശ്ചയിച്ചതാണ്. പിന്നെ ആ സിനിമ നടന്നില്ലെന്ന് സന്ദീപ് പറഞ്ഞു. അങ്ങനെ ഞാന്‍ രഞ്ജിത്തിനെ വിളിച്ചു. അവള്‍ സെന്റ് തെരേസയില്‍ പഠിക്കാന്‍ ചേര്‍ന്നു. ചോദിച്ചു നോക്കൂ എന്ന് പറഞ്ഞ് അച്ഛന്റെ നമ്പര്‍ തന്നു. സെന്റ് തെരേസയില്‍ പോയാണ് സംവൃതയെ കാണുന്നതും സിനിമയിലേക്ക് ക്ഷണിയ്ക്കുന്നതും.

  ആന്‍ അഗസ്റ്റിന്‍

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  എല്‍സമ്മ എന്ന ആണ്‍കുട്ടയില്‍ നായികയെ തിരഞ്ഞു നടക്കുന്ന സമയം. കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ വയ്യാതെ കിടക്കുന്ന അഗസ്റ്റിനെ കാണാന്‍ വീട്ടിലേക്ക് കയറിയപ്പോഴാണ് മകള്‍ ആനിനെ കാണുന്നത്. സംസാരം കേട്ടപ്പോള്‍ ആന്‍ തന്നെയാണ് നായികയെന്ന് നിശ്ചയിച്ചു. ഒരു സ്‌റ്റേജില്‍ കയറി പാട്ടുപാടിയ പരിചയം പോലുമില്ലാത്ത ആനിനെ അഭിനയിപ്പിക്കുന്നത് റിസ്‌ക്കാണെന്ന് അഗസ്റ്റിന്റെ പക്ഷം. വീട്ടില്‍ നിന്നിറങ്ങി ആനിന്റെ ഫേസ്ബുക്ക് പേജ് നോക്കിയപ്പോള്‍ കണ്ട ഒരു ചിത്രമാണ് ആന്‍ തന്നെയാണ് നായികയെന്ന് ഞാന്‍ തീരുമാനിക്കാന്‍ കാരണം. ഹെല്‍മറ്റ് ധരിച്ച ആനിന്റെ രണ്ട് കണ്ണുകള്‍ മാത്രം അവയ്ക്കുള്ളില്‍ തിളങ്ങുന്നു. നീനയിലും ആനുണ്ട്. ഒരു നടി എങ്ങിനെ മാറുന്നു എന്ന് ഞന്‍ അത്ഭുതത്തോടെ കണ്ടു.

  മുക്ത

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  ഒരു ചെറിയ കളവു പറഞ്ഞ് എന്റെ സിനിമയില്‍ നായികയായതാണ് മുക്ത. അച്ഛനുറങ്ങാത്ത വീടിലെ നായിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കണം. എന്നാല്‍ അല്പം വളര്‍ച്ചയും വേണം. മുക്ത വന്നപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. പത്താം ക്ലാസിലാണ് പഠിയ്ക്കുന്നതെന്ന് പറഞ്ഞു. സിനിമ തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് മുക്ത എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്ന്. ഇത്രയും ചെറിയ കുട്ടിയോട് എങ്ങനെ ഇത്തരമൊരു സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍ പറഞ്ഞു മനസ്സിലാക്കും എന്ന ആധിയിലായി ഞാന്‍. മുക്തയുടെ അമ്മ ആ ഉത്തരാവദിത്വം ഏറ്റെടുത്തു. എന്നെ അത്ഭുതപ്പെടുത്തിയ അഭിനയമാണ് മുക്ത കാഴ്ചവച്ചത്. ഒരു എട്ടാം ക്ലാസുകാരിയല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ ഉയരെ.

  റീനു മാത്യൂസ്

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ലെന്ന് പറഞ്ഞതുപോലെയാണ് റീനുവിന്റെ സിനിമാ പ്രവേശം. ജ്വല്ലറി പരസ്യത്തിലെ ചിത്രം കണ്ട് പട്ടാളം എന്ന ചിത്രത്തില്‍ നായികയായി ഞാന്‍ റീനുവിനെ വിളിച്ചതാണ്. റീനു സമ്മതിച്ചു. എന്നാല്‍ ചിത്രീകരണം തുടങ്ങാറയപ്പോള്‍ ആളെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. കോട്ടയത്താണ് വീട് എന്ന് മനസ്സിലാക്കി ആ വഴിയ്ക്കും അന്വേഷണം നടത്തി. രക്ഷയില്ല. അങ്ങനെ റീനുവിനെ ഉപേക്ഷിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണം. തിരുവനന്തപുരത്തുള്ള സുഹൃത്ത് പാര്‍വ്വതിയോട് പറഞ്ഞു. പാര്‍വ്വതി റീനുവിന്റെ ചിത്രം കാണിച്ചപ്പോള്‍ അന്ന് എന്നെ പറ്റിച്ചുപോയ പെണ്‍കുട്ടിയാണെന്ന് മനസ്സിലായില്ല. നേരില്‍ കണ്ടപ്പോഴും പിടികിട്ടിയില്ല. ഒടുവില്‍ റീനു തന്നെയാണ് ആ കഥ പറഞ്ഞത്. അന്ന് എമിറേറ്റ്‌സില്‍ റീനുവിന് എയര്‍ഹോസ്റ്റസായി ജോലി കിട്ടി. ഒരു ജോലി ഏറ്റവും ആവശ്യമായ ഒരുഘട്ടത്തിലായതിനാലാണ് സിനിമ വിട്ട് ദുബായലേക്ക് പറന്നതെന്ന് റീനു പറഞ്ഞു.

  അനുശ്രീ

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നാണ് അനുശ്രീയെ ഡയമണ്ട് നെക്ലൈസിലേക്ക് വിളിയ്ക്കുന്നത്. ഈ ഷോയില്‍ നിന്നൊരാളെ എന്റെ തമിഴ് ചിത്രമായ മഴവരൈപോകുത് എന്ന സിനിമയില്‍ എടുക്കുമെന്ന് അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം രണ്ട് ദിവസം ഷൂട്ടിങ് കഴിഞ്ഞ് മുടങ്ങി. അനുശ്രീയെ സിനിമയില്‍ എടുത്തില്ലെങ്കില്‍ വിഷമമുണ്ടാവുമോ എന്ന് ഒരു ദിവസം ടിവി ഷോയില്‍ ഞാന്‍ ചോദിച്ചു. മലയാളത്തില്‍ ലാല്‍ ജോസ് മാത്രമല്ലല്ലോ സംവിധായകന്‍ എന്നായിരുന്നു അനുശ്രീയുടെ മറുപടി. മറ്റു പലരും പുറമെ പറയാന്‍ മടിച്ചിരിയ്ക്കുന്ന ഒരു ഉത്തരം അനുശ്രീ ധൈര്യമായി പറഞ്ഞു. അതിലെ നിഷ്‌കളങ്കതയും അല്പം മണ്ടത്തരവും എന്റെ കഥാപാത്രത്തിന് ചേരുന്നതായി തോന്നി. അങ്ങനൊണ് അനുശ്രീ വരുന്നത്.

  റീമ കല്ലിങ്കല്‍

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  ഞാന്‍ നായികയായി കൊണ്ടുവന്നതല്ലെങ്കിലും ഞാന്‍ അവതരിപ്പിച്ച നായികയാണ് റീമ. എന്റെ തമിഴ് ചിത്രമായ മഴവരൈപ്പോകുതെയിലെ നയികയായിരുന്നു റീമ. ബെംഗളൂരില്‍ ഒരു കറിപ്പൊടിയുടെ പരസ്യത്തില്‍ വന്ന റീമയെ പുതിയ ചിത്രത്തിലേക്ക് പരിഗണിയിക്കാമെന്ന് എന്റെ സുഹൃത്തുക്കളായ പരസ്യ സംവിധായകര്‍ പറഞ്ഞാണ് ഞാന്‍ കാണുന്നത്. ചിത്രം ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം മുടങ്ങി. എന്നാല്‍ അപ്പോഴേക്കും റീമയാണ് നായികയെന്ന മട്ടില്‍ പത്രങ്ങളിലും മറ്റും ചിത്രങ്ങള്‍ വന്നിരുന്നു. ആ ചിത്രം കണ്ടിട്ടാണ് ശ്യാപ്രസാദ് ഋതുവലേക്ക് റീമയെ വിളിയ്ക്കുന്നത്.

  ദീപ്തി സതി

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  നീനയില്‍ നായികയാകാന്‍ ബോയിക്കട്ടുള്ള ഒരു നായികയെ വേണം. പലവഴിയ്ക്ക് അന്വഷണം നടത്തി. ആരെയും കിട്ടിയില്ല. പലരും മുടി മുറിയ്ക്കാന്‍ തയ്യാറായില്ല. മിസ് കേരളയായിരുന്ന ദീപ്തിയുടെ കാര്യം വിജയ് ബാബുവും എസ്‌കേപ് ഫ്രം ഉഗാണ്ടയുടെ സംവിധായകന്‍ രാജേഷുമാണ് പറഞ്ഞത്. ദീപ്തി മുംബൈയില്‍ നിന്നും വന്നു. അമ്മ കൊച്ചിക്കാരി. അച്ഛന്‍ നൈനിറ്റാളുകാരന്‍. ദീപ്തി സതി മുടിയുടെ കെട്ടഴിച്ചിട്ടപ്പോള്‍ ഒരു വെള്ളച്ചാട്ടം പോലെ നീളന്‍മുടി അഴിഞ്ഞുവീണു. ഈ സിനിമയ്ക്ക് വേണ്ടി ഇത്രയും മനോഹരമായി മുടി വെട്ടാന്‍ പറയുന്നത് ദ്രോഹമാണെന്ന് ഞാന്‍ കരുതി. അവര്‍ സജീവമായി മോഡലിങ് ചെയ്യുന്ന കുട്ടിയാണ്. എന്നാല്‍ സിനിമയില്‍ എടുത്തു എന്നുറപ്പുണ്ടെങ്കില്‍ മുടിവെട്ടാം എന്ന് ദീപ്തി കൂസലില്ലാതെ പറഞ്ഞു. അങ്ങനെ ദീപ്തി സതി നീനയായി. എന്റെ പുതിയ നായികയായി.

  ലാല്‍ ജോസ് പരിചയപ്പെടുത്തിയ മറ്റു നായികമാര്‍

  തന്റെ നായികമാരെ കണ്ടെത്തിയതിന് പിന്നിലെ കഥ; ലാല്‍ ജോസ് പറയുന്നു

  അര്‍ച്ചന കവി (നീലത്താമര), മീര നന്ദന്‍ (മുല്ല), ചാങ്ഷുമിന്‍ (അറബിക്കഥ)ലെന, പാര്‍വ്വതി നമ്പ്യര്‍ (ഏഴു സുന്ദര രാത്രികള്‍), രാധിക, ഡാനിയേല കസേരി (സ്പാനിഷ് മസാല)

  English summary
  Lal Jose telling about heroines who were introduced by him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X