For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാഹോയുടെ ബജറ്റ് ഉണ്ടെങ്കില്‍ അമ്പതു മലയാളം പടങ്ങള്‍ ചെയ്യാം! തുറന്ന് പറഞ്ഞ് ലാല്‍

  |

  ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സാഹോ. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബാഹുബലിക്ക് ശേഷമുളള ചിത്രമായതിനാല്‍ പ്രഭാസിന്റെ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

  യമണ്ടന്‍ പ്രേമകഥ പറയാന്‍ ദുല്‍ഖര്‍ ഉടനെത്തും! ഷൂട്ടിംഗ് പുരോഗമിക്കുന്നു! റിലീസ് വിവരങ്ങള്‍

  ബാഹുബലി പോലെ തന്നെ പ്രഭാസിന്റെ ഒരു ബ്രഹ്മാണ്ട ചിത്രം തന്നെയായിരിക്കും സാഹോയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രഭാസിനൊപ്പം നടന്‍ ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ലാല്‍ എത്തുന്നത്. ലാലിനൊപ്പം വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്തിടെ സാഹോയെക്കുറിച്ച് ലാല്‍ പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരുന്നു.

  സാഹോ

  സാഹോ

  ബാഹുബലിക്ക് ശേഷം ഒരു ആക്ഷന്‍ എന്റര്‍ടെയിനറുമായിട്ടാണ് ഇത്തവണ പ്രഭാസ് എത്തുന്നത്. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്കിനു പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ബാഹുബലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു റോളിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രഭാസിന്റെ കിടിലന് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക.

  ചിത്രത്തെക്കുറിച്ച് ലാല്‍

  ചിത്രത്തെക്കുറിച്ച് ലാല്‍

  സാഹോയുടെ മൊത്തം ബഡ്ജറ്റ് ഉണ്ടെങ്കില്‍ അമ്പത് മലയാള സിനിമകള്‍ നിര്‍മ്മിക്കാമെന്നായിരുന്നു അടുത്തിടെ ലാല്‍ പറഞ്ഞിരുന്നത്. ഒരുപാട് നാളായി ഷൂട്ട് ചെയ്യുന്ന ചിത്രമാണ് സാഹോയെന്നും തന്റെ കഴിഞ്ഞ രണ്ടു വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിച്ചത് ചിത്രത്തിന്റെ സെറ്റില്‍ നിന്നാണെന്നും ലാല്‍ പറയുന്നു. സാഹോയുടെ സെറ്റില്‍ ആണെന്ന് പറയുമ്പോള്‍ എത്ര വലുതാണ് ഇതിന്റെ ഷൂട്ടിംഗ് ഷെഡ്യൂളെന്ന് മനസിലാക്കാമല്ലോ എന്നും ലാല്‍ ചോദിക്കുന്നു

  ലാല്‍ പറഞ്ഞത്

  ലാല്‍ പറഞ്ഞത്

  താന്‍ അഭിനയിച്ചതും സംവിധാനം ചെയ്തിട്ടുളളതുമായ ചിത്രങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ വളരയധികം ബഹുമാനത്തോടായാണ് തന്നോട് ഇടപെടാറുളളതെന്നും ലാല്‍ പറയുന്നു. സംവിധായകന്‍ സുജിത്ത് എന്ന ചെറുപ്പക്കാരനുമായി ജോലി ചെയ്യാന്‍ വളരെ ഈസിയാണെന്നും അതുപോലെ പ്രഭാസും വളരെ സിമ്പിള്‍ ആയ മനുഷ്യന്‍ ആണെന്നും ലാല്‍ പറഞ്ഞു. ശ്രദ്ധാ കപൂറാണ് സാഹോയില്‍ പ്രഭാസിന്റെ നായികാ വേഷത്തിലെത്തുന്നത്.

  റിലീസ്

  റിലീസ്

  അടുത്ത വര്‍ഷം ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ജാക്കി ഷെറോഫ്,നീല്‍ നിതിന്‍ മുകേഷ്,അരുണ്‍ വിജയ്,മന്ദിര ബേദി,ചങ്കി പാണ്ഡെ,ടിനു ആനന്ദ്, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നൂറ്റി അമ്പത് കോടി ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

  വമ്പന്‍ റിലീസ്

  വമ്പന്‍ റിലീസ്

  ആര്‍ മധി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദ് എഡിറ്റിംങ് നിര്‍വ്വഹിക്കുന്നു. യുവി ക്രിയേഷന്‍സും ടി സീരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും മേക്കിങ്ങ് വീഡിയോക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ വമ്പന്‍ റിലീസ് ചിത്രം തന്നെയായിരിക്കും സഹോയെന്നാണ് അറിയുന്നത്

  റിയല്‍ ലൈഫ് അഡൈ്വക്കേറ്റ്‌സിനൊപ്പം കുപ്രസിദ്ധ പയ്യന്‍ കണ്ടതിനെക്കുറിച്ച് നിമിഷ സജയന്‍! വീഡിയോ കാണാം

  മമ്മൂക്കയുടെ യാത്ര കേരളത്തിലും മിന്നിക്കും! ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്

  English summary
  lal says about prabhas's saaho movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X