twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുരളിച്ചേട്ടന്‍ അതംഗീകരിച്ചു! സുരേഷ് ഗോപിക്കൊപ്പം കളിയാട്ടത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് ലാല്‍!

    |

    ജയരാജ് സമ്മാനിച്ച മികച്ച സിനിമകളിലൊന്നാണ് കളിയാട്ടം. ഷേക്‌സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. കണ്ണന്‍ പെരുമലയനായാണ് സുരേഷ് ഗോപി എത്തിയത്. പനിയനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലാലായിരുന്നു. താമരയുടെ വേഷത്തിലായിരുന്നു മഞ്ജു വാര്യര്‍. ബിന്ദു പണിക്കര്‍, ബിജു മേനോന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മികച്ച സംവിധായകനും നടനുമുള്ള ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    മുരളിയുടെ പിന്തുണയിലാണ് താന്‍ ഈ സിനിമയില്‍ അഭിനയിക്കാനായി എത്തിയതെന്ന് ലാല്‍ പറയുന്നു. കളിയാട്ടത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് വിവരിക്കുകയായിരുന്നു താരം. മുരളിച്ചേട്ടനില്ലായിരുന്നുവെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാവുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പകരക്കാരനായി നില്‍ക്കാം എന്ന് അദ്ദേഹം സമ്മതിച്ചതിന് ശേഷമാണ് അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. പനിയനായുള്ള വരവ് അങ്ങനെയായിരുന്നു. സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞപ്പോള്‍ വിഷമിച്ചവരെല്ലാം ലാലിന്റെ നടനവൈഭവത്തിന് കൈയ്യടിച്ചിരുന്നു.

    Lal

    പനിയനെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമോയെന്ന തരത്തിലുള്ള ആശങ്കകള്‍ അലട്ടിയിരുന്നു. പറ്റുന്നില്ലെങ്കില്‍ എല്ലാം അവസാനിപ്പിച്ച് തിരികെ പോരുമെന്ന് പറഞ്ഞായിരുന്നു അഭിനയിക്കാനായി പോയത്. ഈ നിബന്ധന അദ്ദേഹം സമ്മതിച്ചിരുന്നു. മുരളിയുമായി സംവിധായകന്‍ സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ താനെന്ന നടനുണ്ടാവുമായിരുന്നില്ലെന്നും ലാല്‍ പറയുന്നു.

    English summary
    Lal talking about Murali And Kaliyattam Movie Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X