»   » ആദ്യത്തെ ബലം പിടുത്തം കഴിഞ്ഞാല്‍ മന്ദാരപ്പൂ പോലെ മമ്മൂട്ടിയുടെ മുഖം വിടരുമെന്ന് അഭിനേത്രി!

ആദ്യത്തെ ബലം പിടുത്തം കഴിഞ്ഞാല്‍ മന്ദാരപ്പൂ പോലെ മമ്മൂട്ടിയുടെ മുഖം വിടരുമെന്ന് അഭിനേത്രി!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികളിലൊരാളായ കെപിഎസി ലളിത സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഹാഫ് സെഞ്ചറി പിന്നിട്ട അഭിനേത്രിക്ക് ആദരമര്‍പ്പിച്ച് സംഘടിപ്പിച്ച് ലളിതം 50 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. എം പത്മകുമാറായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയത്.

മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? പൃഥ്വിയുടെ ലൂസിഫറില്‍ ടൊവിനോയും?

ആക്ഷനില്‍ പ്രണവ് പുപ്പുലി തന്നെ, മോളിവുഡിലെ ടോം ക്രൂയിസ്, ആദിയെ അഭിനന്ദിച്ച് അഭിനേത്രി!

താരങ്ങളും സംവിധായകരുമടക്കം നിരവധി പേരാണ് കെപിഎസി ലളിതയെ ആശീര്‍വദിക്കാനെത്തിയത്. മമ്മൂട്ടി, ശാരദ, മേനക, ജലജ, വിധുബാല, ജയറാം, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, സുരേഷ് കൃഷ്ണ, ലാല്‍ജോസ്, ജയരാജ്, രഞ്ജിത്, തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം., ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്

സിനിമയിലെത്തി 50 വര്‍ഷം

കെപിഎസി ലളിത സിനിമയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എം പത്മകുമാറിന്റെ നേതൃത്വത്തിലാണ് താരത്തിന് ആദരര്‍മര്‍പ്പിക്കുന്നതിനായി ലളിതം 50 സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

മമ്മൂട്ടിയുടെ ചോദ്യം

ഒരു പരിപാടിക്കിടയില്‍ ലളിതയെ കണ്ടപ്പോള്‍ ഹാഫ് സെഞ്ചറി അടിച്ചല്ലോയെന്ന് മമ്മൂട്ടി ചോദിച്ചിരുന്നു, 1969 ലാണ് ആദ്യ ചിത്രമായ കൂട്ടുകുടുംബം റിലീസ് ചെയ്തതെന്ന് താരം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് താരത്തിന് ആദരര്‍മര്‍പ്പിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി ആലോചിച്ചത്.

സ്വാഗതസംഘം ഉദ്ഘാടനം ചെയ്തത്

ലളിതം 50 ന് മുന്നോടിയായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ ഉദ്ഘാടനം മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലൂടെ

കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലൂടെ ഒരു യാത്ര പോയാല്‍ അത് മലയാള സിനിമയുടെ ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാവുമെന്നും മെഗാസ്റ്റാര്‍ അഭിപ്രായപ്പെട്ടിരുന്നു.

സീനിയര്‍ താരം

പ്രഗത്ഭരായ സംവിധായകരോടും താരങ്ങള്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിരുന്നുവെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടക്കം മുതല്‍ തന്നെ അവരുടെ അ്ഭിനയം തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും മെഗാസ്റ്റാര്‍ പറഞ്ഞിരുന്നു.

കൂട്ടുകുടുംബത്തിലൂടെ

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത കൂട്ടുകുടുബം എന്ന ചിത്രത്തിലൂടെയാണ് കെപിഎസി ലളിത സിനിമയില്‍ തുടക്കം കുറിച്ചത്. സത്യന്‍, ഷീല, ശാരദ, പ്രേംനസീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മലയാള സിനിമ ഒന്നടങ്കം എത്തി

മലയാള സിനിമയിലെ മുന്‍നിര താരങ്ങളും സംവിധായകരുമടക്കം നിരവധി പേരാണ് ലളിതം 50 ല്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ പ്രസംഗം

കെപിഎസി ലളിതയെക്കുറിച്ച് മമ്മൂട്ടി നടത്തിയ പ്രസംഗവും തിരിച്ച് താരം നടത്തിയ പ്രസംഗവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ചിലര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ആ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് സമര്‍പ്പിക്കുന്നു

ഭരതന്‍ സംവിധാനം ചെയ്ത അമരത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം കെപിഎസി ലളിതയെ തേടിയെത്തിയിരുന്നു. ശരിക്കും മമ്മൂട്ടിയാണ് ആ അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ അത് അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞു.

മുക്കുവരുടെ ഭാഷ

മുക്കുവരുടെ ഭാഷ സംസാരിക്കുന്നതിനായി തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് മമ്മൂട്ടിയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് വേളയില്‍ അദ്ദേഹം തനിക്കൊപ്പം സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു.

മന്ദാരപ്പൂ പോലെ ആ മുഖം വിടരും

തുടക്കത്തിലെ ബലം പിടുത്തം വക വെക്കാതെ മമ്മൂട്ടിയുടെ അടുത്തേക്ക് പോയാല്‍ മന്ദാരപ്പൂ പോലെ ആ മുഖം വിടരുമെന്നും കെപിഎസി ലളിത പറയുന്നു.

വരുമെന്നുറപ്പുണ്ടായിരുന്നില്ല

ലളിതം 50 ല്‍ പങ്കെടുക്കാന്‍ മമ്മൂട്ടി വരുമെന്നുറപ്പുണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങളൊക്കെ വല്യ ആള്‍ക്കാരല്ലേ, നമ്മുടെയൊക്കെ കാര്യത്തിന് വരുമോയെന്ന് ചോദിച്ചതും അദ്ദേഹം ഇവിടെയത്തി.

നിര്‍ദേശം മാത്രം

ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം തന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യണമെന്ന് പറയാറില്ല മറിച്ച് അങ്ങനെ ചെയ്താല്‍ നന്നായിരിക്കുമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും ലളിത പറയുന്നു.

English summary
Lalitham 50, Photos getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam