For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌നേഹം കൂടിയത് കൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചത്; സംവിധായകനുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് ചിത്ര

  |

  ഈ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് മലയാള സിനിമാപ്രേമികളെയും താരങ്ങളെയും ഞെട്ടിച്ച് കൊണ്ട് നടി ചിത്രയുടെ വിയോഗ വാര്‍ത്ത പുറത്ത് വരുന്നത്. മലയാള സിനിമയില്‍ പ്രധാനപ്പെട്ട റോളുകള്‍ ചെയ്തിരുന്ന ചിത്ര വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. നടി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നുണ്ട് എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ അപ്രതീക്ഷിതമായ മരണം തട്ടി എടുക്കുകയായിരുന്നു.

  ചെന്നൈയിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആഗസ്റ്റ് ഇരുപത്തിയൊന്നിന് ചിത്ര അന്തരിച്ചത്. പിന്നാലെ നടിയുടെ വിവാഹത്തെ കുറിച്ചും മറ്റ് കാര്യങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. മുന്‍പ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സംവിധായകനുമായിട്ടുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും മറ്റുമൊക്കെ ചിത്ര പറഞ്ഞിരുന്നു. ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം...

   chithra

  1992 ലായിരുന്നു തമിഴിലെ ഒരു സംവിധായകനുമായി ഉറപ്പിച്ച ചിത്രയുടെ വിവാഹം മുടങ്ങി പോവുന്നത്. ഇതേ കുറിച്ച് ചിത്ര തന്നെയാണ് തുറന്ന് പറഞ്ഞിട്ടുള്ളത്.
  ''അയാള്‍ എന്നെ കൂടുതല്‍ സ്‌നേഹിച്ചു. എനിക്ക് അത്രയും സ്‌നേഹം ആവശ്യമുണ്ടായിരുന്നില്ല. കൂടുതല്‍ വെള്ളമൊവിക്കുമ്പോള്‍ ചെടികള്‍ വാടി പോവാറില്ലേ. അതുപോലെ അയാളുടെ സ്‌നേഹ കൂടുതല്‍ കൊണ്ട് ഞാന്‍ തകര്‍ന്ന് തരിപ്പണമാകുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ തന്നെ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ചിത്ര വെളിപ്പെടുത്തിയത്.

  രണ്ടാം ഭാര്യയാണ് ആദ്യ ബന്ധത്തിലെ മക്കളെ നോക്കുന്നത്; ആദ്യ ഭാര്യ പോയതും രോഗങ്ങളും, രാജീവ് കളമശേരിയുടെ ജീവിതം- വായിക്കാം

  പിന്നീട് ഭര്‍ത്താവ് രാജശേഖരന്റെ ആലോചന വന്നതിനെ കുറിച്ചും അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കാനുണ്ടായ കാരണത്തെ കുറിച്ചും നടി സൂചിപ്പിച്ചു. ''നടി സുനിതയുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോളാണ് ചേട്ടന്റെ കാര്യം ആരോ അച്ഛനോട് സൂചിപ്പിക്കുന്നത്. നല്ല ഫാമിലിയാണ്. ചിത്രയെ പൊന്ന് പോലെ നോക്കും. എന്നെല്ലാം കേട്ടപ്പോള്‍ അച്ഛന്‍ എന്റെ ജാതകം കൊടുത്തു. ചേട്ടന്‍ എന്റെ സിനിമകളുടെ വലിയ ആരാധകനായിരുന്നു. വടക്കന്‍ വീരഗാഥയും അമരവും ആണ് അദ്ദേഹത്തിന്റെ ഫേവറൈറ്റ് സിനിമകള്‍.

   chithra

  ഒരു പൊരുത്തം ആണ് ഉള്ളതെങ്കില്‍ പോലും വിവാഹം നടത്താം എന്ന നിലപാടിലായിരുന്നു അദ്ദേഹം. അച്ഛന്റെ രോഗം കാരണം പെട്ടെന്ന് വിവാഹിതയാവാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ചേട്ടനെ വിളിച്ച് കല്യാണം കഴിഞ്ഞാലും ഞാന്‍ അച്ഛന്റെ കൂടെ താമസിക്കും, എനിക്ക് ആഴ്ചയില്‍ രണ്ട് ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ട് പോവണം അതുകൊണ്ട് നിങ്ങളുടെയും വീട്ടുകാരുടെയും കാര്യങ്ങള്‍ നോക്കാന്‍ സമയം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞ് നോക്കി. ആലോചന മുടങ്ങുന്നെങ്കില്‍ മുടങ്ങട്ടേ എന്നായിരുന്നു എന്റെ മനസില്‍.

  പക്ഷേ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞത് 'ഇപ്പോള്‍ എല്ലാ കാര്യങ്ങളും തനിച്ചല്ലേ ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ കൂടി ഉള്ളത് നല്ലതല്ലേ' എന്നായിരുന്നു. പിന്നെ കൂടുതല്‍ ഒന്നും ചിന്തിക്കാന്‍ പോയില്ല. രാജശേഖരന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ബിസിനസാണ്. മകള്‍ ശ്രുതി. അതേ സമയം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കുള്ള മറുപടി ചിത്ര പറഞ്ഞതിനെ കുറിച്ചും അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

  Malayalam Actress Chitra passes away due to heart attack

  'ചില ഓണ്‍ലൈന്‍ ചാനലുകള്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഞാനും ചേട്ടനും ഡിവോഴ്‌സ് ആയതായി വാര്‍ത്ത കൊടുത്തത് കണ്ടു. ഇരുപത് വര്‍ഷത്തിനിടയില്‍ കൊച്ച് പിണക്കങ്ങള്‍ പോലും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. ഇങ്ങനെത്തെ വാര്‍ത്തകള്‍ കണ്ട് സുഹൃത്തുക്കളൊക്കെ ചേട്ടനെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇതെല്ലാം സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എന്നെ കുറിച്ച് എന്ത് എഴുതിയാലും അത് കേള്‍ക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്. പക്ഷേ ആ പാവം മനുഷ്യനെ വെറുതേ വിട്ടൂടെ എന്നുമായിരുന്നു ചിത്ര ചോദിച്ചിരുന്നത്.

  Read more about: chithra ചിത്ര
  English summary
  Late Actress Chithra's Words Viral About Her Marriage With Hubby Rajashekaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X