For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ സമയത്ത് ഏറ്റവും കൂടുതൽ വിഷമിച്ചത് ഡാഡിയെ ഓർത്ത്'; കൊല്ലം അജിത്തിന്റെ മകളുടെ സ്വപ്നം സഫലമായപ്പോൾ‌!

  |

  ഇതിനോടകം ഒട്ടനവധി കലാകാരന്മാരെ മലയാള സിനിമയ്ക്ക് നഷ്ടമായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന കൊല്ലം അജിത്ത്.

  1984ൽ റിലീസായ പി.പത്മരാജൻ ചിത്രമായ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേയ്ക്കുള്ള കൊല്ലം അജിത്തിന്റെ അരങ്ങേറ്റം. സംവിധാന സഹായിയാകാൻ പത്മരാജന്റെ അടുത്തെത്തിയതായിരുന്നു അജിത്ത്. എന്നാൽ വിധി അജിത്തിന് വേണ്ടി കരുതി വെച്ചത് നടന്റെ വേഷമാണ്.

  Also Read: 'അവരിൽ ഞാൻ ദേവിയെ കാണുന്നു, ഒരുമിച്ച് നിൽക്കുമ്പോൾ ശക്തി കൂടും'; വിജയദശമി ദിനത്തിൽ സൗഭാ​ഗ്യയുടെ കുറിപ്പ്!

  തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അജിത്ത് വേഷമിട്ടു. പ്രധാനമായും വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന അജിത്ത് അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകവേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.

  2015ൽ റിലീസായ ഗുരു രാജ സംവിധാനം ചെയ്ത 6 എന്ന ചിത്രമാണ് അജിത്ത് അഭിനയിച്ചതിൽ ഒടിവിലിറങ്ങിയ ചിത്രം. 2017ൽ കണ്ണൻ മണ്ണാലിൽ സംവിധാനം ചെയ്ത നീരാഞ്ജന പൂക്കളിൽ അജിത്ത് അഭിനയിച്ചിട്ടുണ്ട്.

  Also Read: 'മാനസീകവും ശാരീരികവുമായ ഉപദ്രവം, സഹിക്കാൻ കഴിയാതെ തിരികെ വന്നു'; രാധിക മൂന്ന് വിവാഹം കഴിച്ചതിന് പിന്നിൽ!

  ചിത്രം റിലീസായിട്ടില്ല. പകൽ പോലെ, കോളിങ് ബെൽ എന്നീ രണ്ട് ചിത്രങ്ങൾ കൊല്ലം അജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്തവയായിരുന്നു. മൂന്നാമത്തെ ചിത്രം തുടങ്ങുന്നതിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് മരണം സംഭവിച്ചത്. റെയില്‍വേയിൽ സ്റ്റേഷൻ മാസ്റ്ററായിരുന്നു കൊല്ലം അജിത്തിന്റെ അച്ഛൻ പത്മനാഭന്‍.

  അമ്മ സരസ്വതി. ഒരു സഹോദരനുണ്ട്. ജനിച്ച് വളർന്ന നാടായത് കൊണ്ടാണ് പേരിനൊപ്പം കൊല്ലം കയറിക്കൂടിയത്. ഏറെ നാളായി ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കൊല്ലം അജിത്ത്. 2018 ഏപ്രിൽ 5 ന് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അജിത്ത് അന്തരിച്ചത്.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  രണ്ട് മക്കളാണ് കൊല്ലം അജിത്തിനുള്ളത്. അതിൽ മൂത്തമകൾ ​ഗായത്രി അടുത്തിടെയാണ് വിവാഹിതയായത്. വിവാഹശേഷം അച്ഛനെ കുറിച്ച് ​ഗായത്രി പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛൻ കൊല്ലം അജിത്ത് തന്റെ വിവാഹം കാണാൻ ഉണ്ടായിരുന്നില്ലല്ലോ എന്നതാണ് ​ഗായത്രിയുടെ ഏറ്റവും വലിയ സങ്കടം.

  കല്യാണ ദിവസവും കുടുംബ ഫോട്ടോയെടുത്തപ്പോഴും അച്ഛനില്ലാത്ത വിടവ് തനിക്ക് വളരെ അധികം അനുഭവപ്പെട്ടുവെന്നും വല്ലാത്തൊരു സങ്കടം തോന്നിയിരുന്നുവെന്നും ​ഗായത്രി പറഞ്ഞിട്ടുണ്ട്.

  തന്റെ വിവാഹ ചിത്രത്തിൽ അച്ഛനില്ലാത്ത വിടവ് നികത്താനായി ​ഗായത്രി ചെയ്തത് ഡിജിറ്റൽ‌ ആർട്ട് ചെയ്യുന്ന എക്സ്പേർട്ടിന്റെ സഹായത്തോടെ അച്ഛൻ കൊല്ലം അജിത്തിന്റെ ചിത്രവും കുടുംബ ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നതാണ്.

  അച്ഛനുണ്ടാകണം തന്റെ വിവാഹിത്തിനെന്നത് ആ​ഗ്രഹമായിരുന്നുവെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അതിനാൽ തന്നെ തനിക്ക് എന്നും സൂക്ഷിക്കാനായി അച്ഛൻ കൂടി ഉൾപ്പെട്ട കുടുംബ ഫോട്ടോ താൻ തയ്യാറാക്കി മേടിച്ചുവെന്നാണ് ​ഗായത്രി പറയുന്നത്. എഡിറ്റിങാണെന്ന് തോന്നത്തവിധത്തിൽ മനോഹ​രമായാണ് ഫോട്ടോ ​മകൾ ​ഗായത്രി ചെയ്ത് എടുപ്പിച്ചത്.

  തന്റെ സ്വപ്ന സാഫല്യമാണിതെന്നും ​ഗായത്രി പറയുന്നുണ്ട്. ​ഗായത്രി പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടൻ കൊല്ലം അജിത്തിനെ കുറിച്ച് വാചാലരായി എത്തിയത്. കമന്റിൽ അ​ധികപേരും വില്ലൻ വേഷങ്ങൾ ചെയ്യുന്ന കൊല്ലം അജിത്തിനെ കുറിച്ചാണ് സംസാരിച്ചത്.

  മരിക്കുമ്പോൾ 56 വയസായിരുന്നു കൊല്ലം അജിത്തിന്റെ പ്രായം. ഒളിംപ്യൻ അന്തോണി ആദം, പ്രജാപതി, ആറാം തമ്പുരാൻ, വല്ല്യേട്ടൻ, ബാലേട്ടൻ, പൂവിന് പുതിയ പൂന്തെന്നൽ, നാടോടിക്കാറ്റ്, അപരൻ, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, ലാൽ സലാം, നിർണയം തുടങ്ങിയ ചിത്രങ്ങളിലെ അജിത്തിന്റെ വില്ലൻ റോളുകളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

  ദൂ​ര​ദ​ര്‍​ശ​നി​ലെ ആ​ദ്യ​കാ​ല പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​യ കൈ​ര​ളി വി​ലാ​സം ലോ​ഡ്ജ് ഉൾപ്പെടെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യിച്ചിരുന്നു താരം. പാ​വ​ക്കൂ​ത്ത്, വ​ജ്രം, ദേവീമാഹാത്മ്യം, ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ, സ്വാ​മി അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ സീ​രി​യലുകൾ ഇതിൽ ചിലതാണ്.

  Read more about: kollam ajith
  English summary
  Late Malayalam Actor Kollam Ajith Daughter Heart Melting Video About His Demise, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X