twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഒരൊറ്റ കാര്യം കൊണ്ടാണ് മഞ്ജു വാര്യരെ ഇഷ്ടപ്പെട്ടത്; ഏറെ വേദന തീര്‍ത്ത് ജോണ്‍ പോളിന്റെ വാക്കുകള്‍

    |

    മലയാളി പ്രേക്ഷകരും സിനിമ ലേകവും ഏറെ വേദനയോടെ ശ്രവിച്ച വിയോഗമാണ് തിരക്കഥാകൃത്ത് ജോണ്‍ പോളിന്റേത്. പറയാന്‍ ഒരുപിടി കഥകള്‍ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. ഇനിയും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജോണ്‍ പോളിന്‌റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. രോഗമുക്തനായി തിരിച്ചു വരും എന്ന വിശ്വാസത്തിലായിരുന്നു ഉറ്റവര്‍.

    സാന്ത്വനത്തിലെ ഹരിയുടെ അപ്പുവിന് കല്യാണം; അര്‍ക്കജിനെ പരിചയപ്പെടുത്തി രക്ഷ രാജ്...സാന്ത്വനത്തിലെ ഹരിയുടെ അപ്പുവിന് കല്യാണം; അര്‍ക്കജിനെ പരിചയപ്പെടുത്തി രക്ഷ രാജ്...

    നടി മഞ്ജു വാര്യരുമായി വലിയ ആത്മബന്ധമായിരുന്നു ജോണ്‍ പോളിനുണ്ടായിരുന്നത്. തിരിച്ചും അങ്ങനെ തന്നെയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ജേണ്‍ പോളിന്റെ ആഗ്രഹപ്രകാരം മഞ്ജു ആശുപത്രിയില്‍ എത്തിയിരുന്നു. രോഗശാന്തി നേടി അദ്ദേഹം തിരികെ എത്തുമെന്നാണ് മഞ്ജുവും വിചാരിച്ചത്. തിരിച്ചെത്തി സിനിമ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കിയാണ് ജോണ്‍ പോള്‍ വിടവാങ്ങിയത്. പ്രിയപ്പെട്ട തിരക്കഥകൃത്തിനെ അവസാനമായി കണ്ടതിനെ കുറിച്ച് മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടതിനെ കുറിച്ചായിരുന്നു നടി പങ്കുവെച്ചത്.

    ഡോക്ടര്‍ റോബിന്‍ പറഞ്ഞത് ശരിവെച്ച് ജാസ്മിന്‍, പ്രശ്‌നങ്ങള്‍ മറന്ന് ഒന്നായി, ഇവര്‍ക്ക് പിന്തുണയുമായി ബ്ലെസ്ലിഡോക്ടര്‍ റോബിന്‍ പറഞ്ഞത് ശരിവെച്ച് ജാസ്മിന്‍, പ്രശ്‌നങ്ങള്‍ മറന്ന് ഒന്നായി, ഇവര്‍ക്ക് പിന്തുണയുമായി ബ്ലെസ്ലി

    മഞ്ജുവിന്റെ വാക്കുകള്‍

    മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ...' യാത്ര, മിഴിനീര്‍പൂവുകള്‍, ഇനിയും കഥ തുടരും, വിടപറയും മുമ്പേ, ഞാന്‍ ഞാന്‍ മാത്രം, ഓര്‍മയ്ക്കായി...
    ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകള്‍!കുറച്ചുദിവസം മുമ്പ് ജോണ്‍പോള്‍ സാറിനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകള്‍ക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. യാത്രാമൊഴി,'' മഞ്ജു വാര്യര്‍ കുറിച്ചു.

    മഞ്ജുവിനെ കുറിച്ച്

    തൂലികയിലൂടെ മലയാള സിനിമയില്‍ ഒരുപാട് നായികമാര്‍ക്ക് ജോണ്‍ പോള്‍ ജീവിന്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായിരുന്നു മഞ്ജു വാര്യര്‍. മുന്‍പ് ഒരിക്കല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കന്മദത്തിലെ മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് അദ്ദേഹം വാചാലനായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജോണ്‍ പോളിന്റെ വിയോഗത്തെ തുടര്‍ന്ന് ആ പഴയ അഭിമുഖ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്.

    കന്മദം

    ജോണ്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെ... 'ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ കന്മദം തനിക്കേറെ പ്രിയപ്പെട്ട സിനിമയാണെന്നാണ് ജോണ്‍ പോള്‍ പറഞ്ഞത്. പ്രണവം പിക്ചേഴ്സിന്റെ ബാനറില്‍ മോഹന്‍ലാലായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. മനുഷ്യ ജന്മങ്ങളിലെ വിരുദ്ധ ചേര്‍ച്ചകളേയും അവയ്ക്കിടയിലും പാരസ്പര്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള നിഷ്ഫലതയേയും എല്ലാം ശക്തമായ ഭാഷയിലൂടെ വരച്ചിട്ട ചിത്രമാണ് കന്മദമെന്നാണ്' ജോണ്‍ പോള്‍ പറഞ്ഞത്.

    ഭാനു

    'അതില്‍ മഞ്ജു അഭിനയിച്ച കഥാപാത്രമുണ്ട് ഭാനു, മഞ്ജുവിന്റെ അഭിനയത്തിലെ മിതത്വവും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അഗ്‌നി പോലെ കണ്ണുകളില്‍ നിന്നും തെറിച്ചുവരുന്ന പ്രകാശം തീഷ്ണമാണ്. ചില സമയത്ത് അലിവും, പ്രണയവും പകയുമാണ് അതില്‍ പ്രതിഫലിക്കുന്നത്. ആ കണ്ണുകളും മുഖവും ഉപയോഗിച്ച് ആ കഥാപാത്രത്തെ അനായാസേന അങ്ങേയറ്റം മനോഹരമാക്കുകയായിരുന്നു' മഞ്ജുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

     ഇഷ്ടപ്പെടാന്‍ കാരണം

    ലോഹിതദാസ് എഴുതിയ കഥാപാത്രത്തെ അങ്ങയറ്റം ഗംഭീരമായി അവതരിപ്പിച്ചെന്നും ജോണ്‍ പോള്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു.
    മഞ്ജുവിന്റെ നെറുകയില്‍ കലയുടെ പരദേവതയുടെ മൂന്ന് വിരലുകള്‍ നിര്‍ബാധം തഴുകി ഉണര്‍ന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ നീറ്റലില്‍ സ്വയം നീറിക്കൊണ്ട് ഒരു അഗ്‌നിനാളമായി തിരശീലയില്‍ ജ്വലിച്ച് നില്‍ക്കുന്ന ആ അഭിനയാവിഷ്‌ക്കാരത്തിന്റെ പേരിലാണ് ഞാന്‍ മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. അതൊരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞ് കൊണ്ടായുരുന്നു അന്ന് നടിയെ കുറിച്ചുള്ള വാക്കുകള്‍ അവസാനിപ്പിച്ചത്.

    Read more about: john paul manju warrier
    English summary
    Late Script Writer John Paul Opens Up Abou Manju Warrier's Acting caliber
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X