»   » മദാമ്മ എന്ന് വിളിക്കാന്‍ തോന്നുമെങ്കിലും കേരള സുന്ദരി പാരീസ് ലക്ഷ്മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം!

മദാമ്മ എന്ന് വിളിക്കാന്‍ തോന്നുമെങ്കിലും കേരള സുന്ദരി പാരീസ് ലക്ഷ്മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം!

By: Teresa John
Subscribe to Filmibeat Malayalam

മലയാളികളെക്കാളും നമ്മുടെ സംസ്‌കാരത്തെ സ്‌നേഹിക്കുന്നത് പലപ്പോഴും വിദേശികളായിരിക്കും. അക്കൂട്ടത്തില്‍ നടി പാരീസ് ലക്ഷ്മിയും ഉണ്ട്. പേര് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസിലായില്ലെങ്കിലും ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി വരുന്ന മദാമ്മയെ ആരും മറക്കില്ല.

33 ഭാഷകളില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി ഐ വി ശശി! സിനിമ മോഹന്‍ലാലിന് വെല്ലുവിളിയാവുമോ?

ബാംഗ്ലൂര്‍ ഡേയിസിന് ശേഷം ഓലപ്പീപ്പി, ടിയാന്‍ എന്നീ സിനിമകളിലും ലക്ഷ്മി അഭിനയിച്ചിരുന്നു. ഫ്രാന്‍സില്‍ ജനിച്ച ലക്ഷ്മി ഫ്രഞ്ച് ഡാന്‍സാറണെങ്കിലും കഥകളി ഡാന്‍സറായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

പാരീസ് ലക്ഷ്മി

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് പാരീസ് ലക്ഷ്മി. ചിത്രത്തിലും ഡാന്‍സറുടെ വേഷത്തിലെത്തി നിവിന്‍ പോളിയുടെ ഭാര്യയായി വരുന്ന മദാമ്മയെ ആരും മറക്കില്ല.

വേറെയും സിനിമകള്‍

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ലക്ഷ്മിയെ തേടി ഒരുപാട് സിനിമകളാണ് വന്നത്. ബിജു മേനോന്‍ നായകനായി അഭിനയിച്ച ഓലപ്പീപ്പി എന്ന സിനിമയിലും പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടിയാന്‍ എന്ന സിനിമയിലും ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കേരളത്തില്‍ സ്ഥിരതാമസം

ഫ്രാന്‍സില്‍ ജനിച്ച ലക്ഷ്മി കേരളത്തിന്റെ സംസ്‌കാരം പഠിച്ച് കഥകളി ഡാന്‍സറായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്.

മദാമ്മ എന്ന് വിളിക്കല്ലേ

വിദേശികളെ കണ്ടാല്‍ എല്ലാവരും മദാമ്മ എന്നാണ് വിളിക്കുന്നതെങ്കിലും തന്നെ അങ്ങനെ വിളിക്കരുതെ എന്നാണ് പാരീസ് ലക്ഷ്മി പറയുന്നത്. ആ വാക്ക് മോശമൊന്നുമല്ലെങ്കിലും ആ വിളിയില്‍ സ്‌നേഹമില്ലെന്നാണ് ലക്ഷ്മി പറയുന്നത്.

വിദേശിയാണെന്ന പരിഗണന

സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ വിദേശിയാണെന്ന് മനസിലാവുന്നത് കൊണ്ട് കുട്ടിക്കാലത്ത് കേരളത്തില്‍ വരുന്ന തനിക്ക് അത്തരത്തിലുള്ള പരിഗണന പലപ്പോഴും കിട്ടിയിരുന്നെന്നും ലക്ഷ്മി പറയുന്നു.

English summary
Latest Photos off actress and dancer Paris Laxmi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam