For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ക്ക് ഒരുമിച്ച് മൂന്ന് മക്കളുണ്ടായി; അമ്മൂമ്മ ആയതിനൊപ്പം മറ്റൊരു സന്തോഷം കൂടി പറഞ്ഞ് ലക്ഷ്മി നായര്‍

  |

  അവതാരകയും പാചകവിദഗ്ദയുമായ ലക്ഷ്മി നായര്‍ ഏറെ കാലമായി ടെലിവിഷനിലും മറ്റ് മേഖലകളിലും സജീവമാണ്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവെച്ചാണ് താരം എത്താറുള്ളത്. പാചക വീഡിയോസും സൗന്ദര്യ സംരക്ഷണ പൊടിക്കൈകളുമൊക്കെ പറഞ്ഞിട്ടുള്ള ലക്ഷ്മിയുടെ ചാനലിന് വലിയ പിന്തുണയാണുള്ളത്.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  ഏറ്റവും പുതിയതായി തന്റെ കുടുംബത്തിലെ സന്തോഷ വാര്‍ത്തയാണ് ലക്ഷ്മി നായര്‍ പുറത്ത് വിട്ടത്. മകള്‍ പാര്‍വതിയ്ക്ക് ഒരൊറ്റ പ്രസവത്തിലൂടെ മൂന്ന് കുട്ടികള്‍ ജനിച്ചെന്നാണ് താരം സൂചിപ്പിച്ചത്. മകളുടെ അടുത്തേക്ക് പോവാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ഇപ്പോഴാണ് സാഹചര്യം വന്നതെന്നും മറ്റ് വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ലക്ഷ്മി നായര്‍ പറയുന്നു. വിശദമായി വായിക്കാം...

  സന്തോഷമുള്ളൊരു കാര്യം പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. കുറച്ച് ദിവസമായി ഈ സന്തോഷം എന്നെ തേടിയെത്തിയിട്ട്. അത് പറയാനുള്ള സമയം ഇപ്പോഴാണ് ആയത്. ഭാഗവന്റെ തിരുനടയില്‍ നിന്ന് തന്നെ അത് പറയാന്‍ പറ്റുന്നു എന്നതാണ് എന്റെ സന്തോഷം. അതായത് ഞാന്‍ 3 ചെറിയ കുട്ടികളുടെ മുത്തശ്ശി ആയിരിക്കുകയാണ. പാര്‍വതി മോളുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞു. യുകെ മാഞ്ചസ്റ്ററിലാണ്. കഴിഞ്ഞ മാസമായിരുന്നു. എനിക്ക് അവിടെ പോകാന്‍ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു.

  അമ്മയോടും സഹോദരിയോടും വരെ വഴക്കായി; നടി അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സെയിഫ് അലി ഖാന്‍

  ഇപ്പോള്‍ യുകെയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇപ്പോഴാണ് ശരിക്കും മനസ്സ് നിറഞ്ഞ് സന്തോഷത്തോടെയാണ് ഇക്കാര്യം പറയുന്നത്. പ്രസവത്തിന് മുന്‍പ് തന്നെ അവിടേക്ക് എത്താമെന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. ജൂണ്‍ പതിനെട്ടിന് അവിടെ എത്താമെന്നാണ് ഞാന്‍ വാക്ക് കൊടുത്തത്. ജൂലൈയിലായിരുന്നു ഡെലിവറി. ട്രിപ്ലറ്റ് ആണെന്ന് നേരത്തെ അറിയാമായിരുന്നു. ആദ്യത്തേത് ആയുഷ് മോനാണ്. പാര്‍വതിയും അശ്വിനും വീണ്ടും അച്ഛനും അമ്മയുമായി. ശരിക്കും നമ്മുടെ സഹായവും സാന്നിധ്യവും വേണ്ട സമയമാണ്. 8ാം മാസത്തിലാണ് അവരുടെ ജനനം. സിസേറിയനായിരുന്നു.

  വലിയ താരങ്ങളിലേക്ക് പോകേണ്ട പടമല്ല; തന്റെ പ്രൊഡക്ഷനിലെ രണ്ടാമത്തെ സിനിമയെ കുറിച്ച് പറഞ്ഞ് ബാദുഷ

  ജൂണില്‍ പോകാമെന്ന് കരുതി ഇരുന്നതിനാല്‍ ഞാന്‍ കുറേ എപ്പിസോഡുകള്‍ ഷൂട്ട് ചെയ്ത് വെച്ചിരുന്നു. പ്രസവസമയത്തെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചു. പക്ഷേ സാധിച്ചില്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാ കാര്യങ്ങളും മനോഹരമായി തന്നെ നടന്നു. അശ്വിന്റെ അച്ഛനും അമ്മയും സഹോദരിമാരുമെല്ലാം യുകെ സെറ്റില്‍ഡാണ്, അവരൊക്കെ അടുത്ത് തന്നെയുള്ളത് കൊണ്ട് സഹായം കിട്ടി. എന്തൊക്കെ പറഞ്ഞാലും പാര്‍വതിയെയും കുഞ്ഞുങ്ങളേയും കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍. അമ്മ എന്ന നിലയില്‍ എന്തൊക്കെ ചെയ്യാനാവുമെന്ന് അറിയില്ല. പോവാന്‍ പറ്റി എന്നുള്ളതാണ് സത്യമെന്ന് ലക്ഷ്മി നായര്‍ പറയുന്നു.

  Recommended Video

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  എന്തായാലും മൂന്ന് കുഞ്ഞുങ്ങളുടെ അമ്മൂമ്മ ആയെന്നുള്ളത് വളരെ സന്തോഷമുള്ള വാര്‍ത്തയല്ലേ? ഞങ്ങളെല്ലാവരം നല്ല സന്തോഷത്തിലാണ്. 2 ആണ്‍കുഞ്ഞും ഒരു പെണ്‍കുട്ടിയുമാണ് ഇപ്പോഴത്തേത്. പേരൊക്കെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. യുവാന്‍, വിഹാന്‍, ലയ ഇതാണ് കുഞ്ഞുങ്ങളുടെ പേരുകള്‍. ഇപ്പോള്‍ പാര്‍വതിയ്ക്ക് മൂന്ന് ആണ്‍കുട്ടികളും ഒരു മകളും കൂടി നാല് കുട്ടികളാണുള്ളതെന്നും ബാക്കി എല്ലാം വഴിയെ അറിയിക്കാമെന്നുമാണ് ലക്ഷ്മി വ്യക്തമാക്കിയിരിക്കുന്നത്. അമ്മൂമ്മയ്ക്കും കുട്ടികള്‍ക്കും എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

  English summary
  Lekshmi Nair Shared Her Happiness On Daughter Parvathy Blessed Triplet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X