twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ടാം ക്ലാസ്സിൽ ആദ്യ പ്രണയം; കറങ്ങാൻ പോയപ്പോൾ അമ്മ കൈയോടെ പൊക്കിയെന്ന് ലിയോണ

    |

    മലയാളികൾക്ക് ഇന്ന് ഏറെ പ്രിയങ്കരിയായ താരമാണ് ലിയോണ ലിഷോയ്. സിനിമ സീരിയൽ താരം ലിഷോയുടെ മകളായ ലിയോണ പരസ്യങ്ങളിൽ മോഡലായാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ലിയോണ കടന്ന് വരികയായിരുന്നു.

    പിന്നീട് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയാക്കി.ഈ ചിത്രത്തിൽ ആസിഫ് അലിയയായിരുന്നു ലിയോണയുടെ നായകൻ. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അർജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി.

    ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഇഷ്‌ക്ക് എന്ന ചിത്രത്തിലെ ലിയോനയുടെ അഭിനയവും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

    ആദ്യമായി പ്രണയിച്ചത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ

    ഇപ്പോഴിതാ മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

    ചിത്രം വിജയകരമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ താരം ട്വൽത്ത് മാനിലെ തന്നെ അനുഭവങ്ങളെക്കുറിച്ചും തന്റെ പ്രണയത്തെകുറിച്ചുമെല്ലാം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധനേടുന്നത്.

    അഭിമുഖത്തിൽ വളരെ രസകരമായ പല അനുഭവങ്ങളും ലിയോണ പങ്കുവക്കുന്നു. താൻ ആദ്യമായി പ്രണയിച്ചത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നും ആ സമയത്ത് തന്റെ അമ്മയോട് കള്ളം പറഞ്ഞ് ബോയ് ഫ്രണ്ടുമായി കറങ്ങാൻ പോകുമായിരുന്നുവെന്നും താരം പറഞ്ഞു.

    തിരികെ വീട്ടിൽ എത്തുമ്പോൾ അമ്മ കൃത്യമായി തന്റെ കള്ളത്തരം പിടിക്കാറുണ്ടായിരുന്നുവെന്നും ലിയോണ വ്യക്തമാക്കി.

    ഇതുവരെ ചെയ്തതതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രം

    താരത്തിന് നിലവിൽ കാമുകൻ ഉണ്ടോ എന്നും സിനിമ മേഖലയിൽ തന്നെ ഉള്ള ആളാണോ എന്നും അവതാരക ചോദിച്ചു. ഈ ചോദ്യത്തിന് തനിക്ക് കാമുകൻ ഉണ്ടെന്നും എന്നാൽ ആർക്കും അറിയാത്ത ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ലിയോണ വ്യക്തമാക്കി.

    തുടർന്ന് ട്വൽത്ത് മാന്റെ വിശഷങ്ങളിലേക്ക് കടക്കുകയും ചിത്രത്തിന്റെ ട്രെയിലറിലെ ലിയോനയുടെ ചിരിയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ചിത്രത്തിൽ മോഹൻലാൽ ലിയോണയോട് എവിടെയോ കണ്ടിട്ടുണ്ടെന്ന് പറയുമ്പോൾ ലിയോണ ചിരിക്കുന്നുണ്ട്.

    വളരെ നിഗൂഢമായ ആ ചിരിയെപ്പറ്റി അവതാരക ചോദിച്ചപ്പോൾ ലിയോണ ഒരു ചിരി ചിരിക്കാറുണ്ടെന്നും ആ ചിരി ഇവിടെ വേണമെന്നാണ് ലിയോണയോട് ജിത്തു ജോസഫ് പറഞ്ഞിരുന്നതായും പറഞ്ഞതെന്നും.

    ചിത്രത്തിൽ തന്നെ ജിത്തുജോസഫ് നേരിട്ട് വിളിക്കുകയായിരുന്നുവെന്നും ഒരു കോച്ച് ഒ ടി ടി പടം ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ലിയോണ വ്യക്തമാക്കി.

    ചിത്രത്തിൽ ഫിദ എന്ന കഥാപാത്രം ലിയോണ ഇതുവരെ ചെയ്തതതിൽ നിന്നും വ്യത്യസ്തമായ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രമാണെന്ന് താരം വ്യക്തമാക്കി.

    ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

    മെയ് 20 തിയതിയാണ് ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രം ദി ട്വൽത്ത് മാൻ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തത്.

    ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ റിലീസ് ആയതിൽ വച്ച് ഏറ്റവും നല്ല മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.

    വളരെ വ്യത്യസ്തമായ തരത്തിലാണ് ചിത്രത്തിലെ മോഹൻലാലിന്റെ എൻട്രി. അനുശ്രീ, ശിവദ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, അദിതി രവി സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, രാഹുല്‍ മാധവ്, ചന്തു നാഥ്, അനു മോഹൻ, നന്ദു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    ഓരോ അഭിനയതക്കളും അവരവര്‍ക്ക് കിട്ടിയ സ്‍ക്രീൻ സ്‍പേസ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നുതന്നെ പറയാം. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്.

    Read more about: leona lishoy
    English summary
    Leona Lishoy speaks about her first love when she was in the eighth standard
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X