»   » കുടുംബം നോക്കാനായി സിനിമയലിക്കേത്തിയ ശ്രീവിദ്യ, സിനിമയെ വെല്ലുന്ന ജീവിതകഥ

കുടുംബം നോക്കാനായി സിനിമയലിക്കേത്തിയ ശ്രീവിദ്യ, സിനിമയെ വെല്ലുന്ന ജീവിതകഥ

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രിയായ ശ്രീവിദ്യയുടെ ജീവിതകഥ സിനിമയെ വെല്ലുന്ന തരത്തിലുള്ളതാണ്. നായികയായും സഹതാരമായും അമ്മയായും സിനിമയില്‍ നിറഞ്ഞു നിന്നിരുന്നശ്രീവിദ്യ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം സിനിമയിലേക്കെത്തിയാണ്. പ്രശസ്ത സംഗീതജ്ഞയായ എംഎല്‍ വസന്തകുമാരിയുടെ മകളുടെ രക്തത്തില്‍ കല അലിഞ്ഞു ചേര്‍ന്നിരുന്നു. തമിഴ് ഹാസ്യ താരമായ അച്ഛനും സംഗീതജ്ഞയായ അമ്മയും. താരത്തിന്റെ കടന്നുവരവു തന്നെ കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ്.

വളരെ കയ്‌പേറിയ കുട്ടിക്കാലമായിരുന്നു താരത്തിന്റേത്. ശ്രീവിദ്യയ്ക്ക് ഒരു വയസ്സു തികയുന്നതിന് മുന്‍പു തന്നെ അച്ഛന്‍ കിടപ്പിലായി. പിന്നീട് കുടുംബത്തിന്റെ ചുമതല അമ്മ ഏറ്റെടുത്തു. അമ്മയ്ക്ക് താങ്ങായി പ്രവര്‍ത്തിച്ച താരം 13ാം വയസ്സില്‍ സ്വന്തം കുടുംബം നോക്കുന്നതിനു വേണ്ടിയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഭാര്യയായും കാമുകിയായും അമ്മയായും നിരവധി റോളുകളില്‍ വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തിയ ശ്രീവിദ്യയുടെ ജീവിതകഥയെക്കുറിച്ച കൂടുതല്‍ അറിയാന്‍ വായിക്കൂ...

ചട്ടമ്പിക്കവലയിലൂടെ നായികയായി

1969 ല്‍ പുറത്തിറങ്ങിയ ചട്ടമ്പിക്കവലയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. സത്യനായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീടങ്ങോട്ട് നിരവധി വേഷങ്ങള്‍, ഭാവപ്പകര്‍ച്ചകള്‍, മലയാള സിനിമയിലെ അതുവരെയുള്ള നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ അഭിനേത്രിക്ക് കഴിഞ്ഞു.

സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച ജീവിതം

അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ശ്രീവിദ്യ കഴിവു തെളിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി അമല ടീമിന്റെ എന്റെ സൂര്യപുത്രിയിലെ സംഗീതജ്ഞയുടെ റോള്‍ അനായാസേനയാണ് അവര്‍ അഭിനയിച്ചത്. 40 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീവിദ്യ 850 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

പ്രണയകഥയിലെ നായകന്‍??

ഒട്ടേറെ സനിമകളില്‍ നായകനായി അഭിനയിച്ച കമല്‍ഹസനുമായുള്ള പ്രണയം ആരംഭിച്ചത് ശ്രീവിദ്യ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ്. ഇരുകുടുംബങ്ങളുടെയും പിന്തുണ ഇവരുടെ പ്രണയത്തിനുണ്ടായിരുന്നു. അല്‍പ്പായുസ്സേ ആ പ്രണയത്തിനുണ്ടായിരുന്നുള്ളൂ. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.

പ്രണയത്തകര്‍ച്ചയ്ക്കിടയില്‍ വിവാഹം

പ്രണയത്തകര്‍ച്ചയെ ആത്മാവിനെ പറിച്ചെടുത്തതു പോലെ എന്നാണ് ശ്രീവിദ്യ വിശേഷിപ്പിച്ചത്. കമല്‍ഹസനുമായുള്ള വേര്‍പിരിയലിനെത്തുടര്‍ന്ന് തീക്കനല്‍ സിനിമയുടെ അസോസിയേറ്റ് പ്രൊഡ്യൂസറായ ജോര്‍ജ് തോമസുമായി ശ്രീവിദ്യ അടുപ്പത്തിലായി. പിന്നീട് ക്രിസ്ത്യാനിയായി മതം മാറിയ താരം ജോര്‍ജ് തോമസിന്റെ ജീവിത പങ്കാളിയായി.

വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍

വിവാഹ ശേഷം വീട്ടമ്മയായി ഒതുങ്ങി ജീവിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് താല്‍പ്പര്യം. എന്നാല്‍ ഭര്‍ത്താവ് നിര്‍ബന്ധിപ്പിച്ച് അഭിനയത്തിലേക്ക് തള്ളിവിട്ടു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വഴക്കിലേക്ക് മാറി. ജോര്‍ജില്‍ നിന്നും

ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി

2003 ലാണ് ശ്രീവിദ്യയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും താരം അഭിനയം തുടര്‍ന്നിരുന്നു. 2006 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരണത്തിനു മുന്നില്‍ കീഴടങ്ങി

English summary
Life of Sreevidya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam