twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യൻ സിനിമയിലെ മീടു വെളിപ്പെടുത്തലുകൾ, ഇന്നത്തെ അവസ്ഥ

    |

    ലൈംഗിക ആരോപണ കേസിൽ പ്രമുഖ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റൈന് ശിക്ഷ ലഭിച്ചതിന് പിന്നാലെ മി ടൂ വീണ്ടും ചർച്ചയാവുകയാണ്. 23 വർഷം കഠിന തടവാണ് ന്യൂയോർക്ക് കോടതി സഇക്ഷ വിധിച്ചത്. ലൈംഗികതിക്രമണ കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഹർവിക്കെതിരെ 80 ലധികം വനിതകളായിരുന്നു രംഗത്തെത്തിയിരുന്നത് . ഹോളിവുഡിലെ പ്രമുഖ നടി ഉൾപ്പെടെ ഹാർവിയ്ക്കെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

    ഇന്ത്യൻ സിനിമ ലോകത്ത് മീ ടൂ ക്യാംപെയ്ൻ സൃഷ്ടിച്ച വിവാദങ്ങളും കോളിളക്കങ്ങളും വളരെ വലുതായിരുന്നു. ഹോളിവുഡിൽ ആരംഭിച്ച ക്യാംപെയ്ൻ പിന്നീട് ഇന്ത്യൻ സിനിമയിലും വൻ ചർച്ച വിഷയമായിരുന്നു . ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്നും നിരവധി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ ക്യാംപെയ്നിലൂടെ പുറത്തു വന്നത്. എന്നാൽ ദിവസങ്ങൾ മാത്രമായിരുന്നു അതിന്റെ ആയുസ്. ദിനങ്ങൾ കഴിയുന്തോറും ഇത് എല്ലാവരുടേയും ഓർമകളിൽ മാത്രം അവേഷിക്കുകയായിരുന്നു.

     നാന പടേക്കർ

    ഇന്ത്യയില്‍ മീടൂവിന് തുടക്കമിട്ടത് തനുശ്രീ ദത്തയായിരുന്നു. നടന്‍ നാന പടേക്കറിനെതിരെയായിരുന്നു നടി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ അപമര്യദയായി പെരുമാറിയെന്നും ഇതിനെ ചോദ്യം ചെയ്ത നടി സെറ്റില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നാന രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് വൻ ആഘോഷമാക്കിയെങ്കിലും പിന്നീട് ഇത് എല്ലാവരുടേയും മനസ്സിൽ നിന്ന് തേഞ്ഞ് മാഞ്ഞ് പോകുകയായിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് കേൾക്കാൻ പോലും കഴിയുന്നില്ല.

    ശ്രുതി ഹരിഹരന്‍

    തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ മലയാളി താരം ശ്രുതി ഹരിഹരന്‍ രംഗത്തെത്തിയിരുന്നു. ഈ മീടൂ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. റിഹേഴ്സല്‍ സമയത്ത് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം നടിയെ കെട്ടിപ്പിടിക്കുകയായിരുന്നു.കൂടാതെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി. കേസ് കോടതിയിൽ വരെ എത്തിയിരുന്നു. നടി തന്റെ വാദത്തിൽ തന്നെ ഉറച്ച് നിന്നിരുന്നു. മറ്റുളള കേസുകൾ പോലെ ഇതും പിന്നീട് വാർത്തകളിൽ ഒതുങ്ങി. ശ്രുതിയെ പിന്തുണച്ച് കന്നഡ സിനിമ ലോകം രംഗത്തെത്തിയിരുന്നു. സംഘടനയുടെ ഭാഗത്ത് നിന്ന് ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു.

    ചിന്മയി


    തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിപ്പിച്ച ഒരു മീടു വെളിപ്പെടുത്തലായിരുന്നു ഗായിക ചിന്മയുടേത്. പിന്നണി ഗായികയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയി മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഗാനരചയിതാവ വൈരവുത്തു, ഗായകന്‍ കാര്‍ത്തി. സംഗീത സംവിധായകന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ ആരോപണം. ചിന്‍മയിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമയെ തകിടം മറിക്കുകയായിരുന്നു,

     സംവിധായകന്‍ വികാസ് ബഹൽ

    ബോളിവുഡ് താരം കങ്കണ റാവത്താണ് സംവിധായകന്‍ വികാസ് ബഹലിനെതിരെ രംഗത്തെത്തിയിരുന്നു. കങ്കണയുടെ സിനിമ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ക്വീന്‍. ഇത് സംവിധാനം ചെയ്തത് ബഹലായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ ഇയാള്‍ കെട്ടിപ്പിടിച്ചെന്നും കഴുത്തില്‍ മുഖമമര്‍ത്തിയെന്നും കങ്കണ ആരോപിച്ചിരുന്നു. കൂടാതെ സംവിധായകനെതിരെ പീഡന ആരോപണവുമായി ഒരു യുവതിയും രംഗത്തെത്തിയിരുന്നു. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും വെളിപ്പെടുത്തല്‍

    Read more about: metoo മീ ടൂ
    English summary
    List of discussion which surprised the audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X