»   » കഴിഞ്ഞ വര്‍ഷം ആകെ ഇറങ്ങിയത് 132 സിനിമകള്‍, ഹിറ്റായത് വെറും 30 സിനിമകള്‍.. ബാക്കിയോ???

കഴിഞ്ഞ വര്‍ഷം ആകെ ഇറങ്ങിയത് 132 സിനിമകള്‍, ഹിറ്റായത് വെറും 30 സിനിമകള്‍.. ബാക്കിയോ???

Posted By:
Subscribe to Filmibeat Malayalam
ഈ വര്‍ഷം ഇതുവരെ ഇറങ്ങിയത് 121, ഹിറ്റായത് വളരെ കുറച്ച് | filmibeat Malayalam

2017 അവസാനത്തോട് അടുക്കുന്നു. ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, പൃഥ്വിരാജിന്റെ വിമാനം, ജയസൂര്യയുടെ ആട് 2, ടൊവിനോ തോമസിന്റെ മായാനദി, വിനീതിന്റെ ആന അലറലോടലറല്‍ എന്നിവയാണ് ക്രിസ്മസിന് ഷെഡ്യൂള്‍ ചെയ്തുവച്ചിരിയ്ക്കുന്നത്.

ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം മുതല്‍ ആഷിഖ് അബുവിൻരെ മായാനദി വരെ 132 ചിത്രങ്ങളാണ് മലയാളത്തില്‍ 2017 ല്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. മൊഴിമാറ്റിയെത്തിയ ബാഹുബലിയും ഇതില്‍ പെടും. എന്നാല്‍ മികച്ച വിജയം എന്ന് പറയാന്‍ 30 ചിത്രങ്ങള്‍ മാത്രമേ ഇതിലുള്ളൂ. ബാക്കി 102 ചിത്രങ്ങളും ശരാശരിയില്‍ താഴെയും അട്ടര്‍ ഫ്‌ലോപ്പുമാണ്. അവാര്‍ഡ് സിനിമകള്‍ ഇതില്‍ പെടില്ല.

2017 ല്‍ വാര്‍ത്തകളില്‍ പലകാരണങ്ങള്‍ക്കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ 65 സിനിമകളെ കുറിച്ചാണ് ഇനി പറയുന്നത്. ഇതില്‍ പലതും വന്‍ വിജയങ്ങളും ചിലത് വന്‍ പ്രതീക്ഷയോടെ വന്ന പരാജയങ്ങളുമാണ്.. നോക്കാം..

കാട് പൂക്കുന്ന നേരം

റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരമാണ് ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയത്. പതിവ് പോലെ ഇതിലും സാമൂഹ്യ പ്രശ്‌നങ്ങളാണ് ബിജു ചര്‍ച്ചയ്ക്കിടുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനും - സത്യന്‍ അന്തിക്കാടും ഒന്നിയ്ക്കുന്നു എന്നത് കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ജോമോന്റെ സുവിശേഷം. അച്ഛന്റെയും - മകന്റെയും സ്‌നേഹ ബന്ധത്തെ കുറിച്ച് പറഞ്ഞ ചിത്രം വിജയിച്ചു.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങ സംവിധായകനും മോഹന്‍ലാലും മീനയും ഒന്നിയ്ക്കുന്നു എന്നതായിരുന്ന്ു മുന്തിരിവള്ളികളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടെത്തിയ ചിത്രം വിജയിച്ചു.

ഫുക്രി

ആദ്യമായി ജയസൂര്യയും സിദ്ദിഖും ഒന്നിച്ച ചിത്രമാണ് ഫുക്രി. ഫാമിലി- കോമഡി എന്റര്‍ടൈന്‍മെന്റായി എത്തിയചിത്രം പക്ഷെ വിജയം കണ്ടില്ല.

എസ്ര

പൃഥ്വിരാജിനെ നായകനാക്കി ജെ കെ സംവിധാനം ചെയ്ത ചിത്രമാണ് എസ്ര. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രം എന്ന് പറഞ്ഞാണ് പ്രേക്ഷകര്‍ എസ്രയെ ഏറ്റെടുത്തത്.

എബി

യഥാര്‍ത്ഥ ജിവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് എബി എന്ന ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു എബിയില്‍

വീരം

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് വീരം. പുലിമുരുകന്റെ റെക്കോഡ് തകര്‍ക്കും എന്ന് പറഞ്ഞാണ് ജയരാജ്, കുനല്‍ കപൂറിനെ നായകനാക്കി വീരം എന്ന ചിത്രമൊരുക്കിയത്. എന്നാല്‍ എവിടെയുമെത്താന്‍ വീരത്തിന് കഴിഞ്ഞില്ല

അങ്കമാലി ഡയറീസ്

2017 ല്‍ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചചിത്രമാണ് അങ്കമാലി ഡയറീസ്. 86 പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയം നേടി

ഒരു മെക്‌സിക്കന്‍ അപാരത

പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ടൊവിനോ തോമസിന്റെ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിനും ലഭിച്ചത്. സൂപ്പര്‍താരങ്ങളുടെ ഫസ്റ്റ്‌ഡേ കലക്ഷന്‍ ടൊവിനോ ഈ ചിത്രത്തിലൂടെ തിരുത്തിയെഴുതി

അലമാര

സണ്ണി വെയിനിനെ നായകമാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ കുടുംബ ചിത്രമാണ് അലമാര. ചിത്രത്തിന് ശരാശരി വിജയം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ

കെയര്‍ ഓഫ് സൈറ ബാനു

മഞ്ജു വാര്യരെയും അമല അക്കിനേനിയെയും ഷെയിന്‍ നിഗത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. അമല തിരിച്ചെത്തുന്നു എന്നതും മഞ്ജുവും അമലയും ഒന്നിക്കുന്നു എന്നതും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി

ഹണീബി ടു

വലിയ പ്രതീക്ഷയുമായി എത്തിയ ചിത്രമാണ് ഹണീബി 2. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനെയും പേര് ദോഷം കേള്‍പ്പിക്കും വിധമാണ് നിരൂപണങ്ങള്‍ വന്നത്

ടേക്ക് ഓഫ്

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം, അന്താരാഷ്ട്ര നിലവാരം.. ടേക്ക് ഓഫ് എന്ന ചിത്രത്തെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അവതരണം കൊണ്ടും അഭിനയം കൊണ്ടും ടേക്ക് ഓഫ് ശ്രദ്ധിക്കപ്പെട്ടു

ദ ഗ്രേറ്റ് ഫാദര്‍

വലിയ പ്രതീക്ഷയുമായിട്ടാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും തിയേറ്ററിലെത്തിയത്. അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ചും ബാലപീഡനത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ചിത്രം മികച്ച വിജയം നേടി.

ജോര്‍ജ്ജേട്ടന്‍സ് പൂരം

ദിലീപ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചുകൊണ്ടെത്തിയ ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് ചെയ്ത ചിത്രം മോശമല്ലാത്ത വിജയം നേടി.

കാംബോജി

ലക്ഷ്മി ഗോപാല സ്വാമിയെയുപം വിനീതിനെയും കേന്ദ്ര് കഥാപാത്രങ്ങളാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രമാണ് കാംബോജി

1971 ബിയോണ്ട് ബോര്‍ഡേര്‍സ്

വലിയ പ്രതീക്ഷയോടെയാണ് മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം തിയേറ്ററിലെത്തിയത്. എന്നാല്‍ സിനിമ എട്ടുനിലയില്‍ പൊട്ടി

പുത്തന്‍ പണം

രഞ്ജിത്തും മമ്മൂട്ടിയും വീണ്ടുമൊന്നിച്ച ചിത്രമാണ് പുത്തന്‍ പണം. നോട്ട് നിരോധനത്തെ കുറിച്ച് പറഞ്ഞ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല

സഖാവ്

നിവിന്‍ പോളി ഇരട്ടവേഷത്തിലെത്തിയ കമ്യൂണിസ്റ്റ് ചിത്രമാണ് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ്. സമ്മിശ്രപ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

സത്യ

തുടര്‍ച്ചയായി പരാജയം തരുന്ന ജയറാമിന്റെ മറ്റൊരു പരാജയം.. സത്യത്തെ കുറിച്ച് അത്രയേ പറയാന്‍ പറ്റൂ. ചിത്രത്തിന്റെ സംവിധായകന്‍ ദീപന്‍, സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മരണപ്പെട്ടത് ഞെട്ടലായിരുന്നു

രക്ഷാധികാരി ബൈജു ഒപ്പ്

നായകനെന്ന നിലയില്‍ ബിജു മേനോന്‍ നിലയുറപ്പിയ്ക്കുന്നതാണ് രക്ഷാതികാരിയില്‍ കണ്ടത്. ാെരു കുഞ്ഞു ചിത്രം പ്രതീക്ഷിച്ചതിനും മുകളില്‍ വിജയം കണ്ടു

കോമ്രേഡ് ഇന്‍ അമേരിക്ക

പ്രണയവും രാഷ്ട്രീയവും ഇടകലര്‍ത്തി പറഞ്ഞ ചിത്രമാണ് ദുല്‍ഖറിന്റെ സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക). അമല്‍ നിരദ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി

ലക്ഷ്യം

ഒരു ലക്ഷ്യം കിട്ടാത്ത ചിത്രമായിരുന്നു ലക്ഷ്യത്തിന്റേത്. സംവിധായകന്‍ ജീത്തു ജോസഫ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തും ബിജു മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

രാമന്റെ എദന്‍തോട്ടം

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഫീല്‍ ഗുഡ് മൂവിയാണ് രാമന്റെ ഏദന്‍തോട്ടം. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അച്ചായന്‍സ്

ജയറാം, ഉണ്ണി മുകുന്ദന്‍, അമല പോള്‍, പ്രകാശ് രാജ്, ആദില്‍ എബ്രഹാം, ശിവദ, അനു സിത്താര തുടങ്ങിയ വന്‍ താരനിരയെ ഒന്നിപ്പിച്ച് കണ്ണന്‍ താമരക്കുളം ഒരുക്കിയ ചിത്രമാണ് അച്ചായന്‍സ്

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍

ആസിഫ് അലിയും ഭാവനയും ഒന്നിച്ച ചിത്രമാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍. എന്നാല്‍ ചിത്രത്തിന് തിയേറ്ററില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

ഗോദ

വാമിഖ് ഗപ്പി എന്ന നടിയെ മലയാളത്തിന് സമ്മാനിച്ച ചിത്രമാണ് ഗോദ. ടൊവിനോ തോമസ് നായകനായ ചിത്രം പെണ്‍ ഗുസ്തിയെ കുറിച്ചാണ് പറയുന്നത്.

കെയര്‍ഫുള്‍

വികെ പ്രകാശ് സംവിധാനം ചെയ്ത സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രമാണ് കെയര്‍ഫുള്‍. ജോമോള്‍ തിരിച്ചെത്തുന്നു എന്നത് കൊണ്ട് തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അവരുടെ രാവുകള്‍

ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഹണി റോസ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് അവരുടെ രാവുകള്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. പേര്‌കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അവരുടെ രാവുകള്‍.

ഒരു സിനിമാക്കാരന്‍

സിനിമാക്കാരനാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ചിത്രമാണ് ഒരു സിനിമാക്കാരന്‍. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തിയത്.

റോള്‍ മോഡല്‍

ഫഹ് ഫാസിലിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് റോള്‍ മോഡല്‍. റോള്‍ മോഡലാക്കാന്‍ ഒട്ടും കൊള്ളാത്ത ചിത്രമാണെന്നാണ് പ്രേക്ഷകര്‍ പ്രതികരിചച്ത്.

വിശ്വാസപൂര്‍വ്വം മന്‍സൂര്‍

പിടി കുഞ്ഞുമുഹമ്മദാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രമൊരുക്കിയത്. റോഷന്‍, പ്രയാഗ, ആശ ശരത്ത്, സറീന വഹാബ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പോയവര്‍ഷം റിലീസ് ചെയ്തതില്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസിലും സുരാജ് വഞ്ഞാറമൂറും തര്‍ത്തഭിനയിക്കുകയായിരുന്നു

ടിയാന്‍

മുരകളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ടിയാന്‍. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഫാന്റസി ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

സണ്‍ഡേ ഹോളിഡേ

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. സിനിമ പ്രതീക്ഷിക്കാത്ത വിജയം നേടി.

ബഷീറിന്റെ പ്രേമലേഖനം

ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും ഒന്നിച്ച ചിത്രമാണ് ബഷീറിന്റെ പ്രേമലേഖനം. മധുവും ഷീലയും വര്‍ഷങ്ങള്‍ക്ക് ശേഷം ജോഡി ചേര്‍ന്നഭിനയിച്ച ചിത്രം

മിന്നാമിനുങ്ങ്

സുരഭിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് മിന്നാമിനുങ്ങ്. അനില്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്.

ചങ്ക്‌സ്

ബാലു വര്‍ഗ്ഗീസ്, ഹണി റോസ്, വിശാഖ് നായര്‍, ധര്‍മജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലാലു സംവിധാനം ചെയത ചങ്ക്‌സിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

വര്‍ണ്യത്തില്‍ ആശങ്ക

കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. പേര് പോലെ തന്നെ ആശങ്ക ജനിപ്പിച്ച ചിത്രം പരാജയപ്പെട്ടു.

ക്ലിന്റ്

ക്ലിന്റിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഹരികുമാര്‍ സംവിധാനം ചെയ്ത ക്ലിന്റ്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്

തൃശ്ശവപേരൂര്‍ ക്ലിപ്തം

ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് തൃശവപേരൂറിലെ പ്രധാന കഥാപാത്രങ്ങള്‍. രതീഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പേരുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടി

കമലില്‍ നിന്ന് വേര്‍പിരിഞ്ഞ ഗൗതമി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു എന്നത് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇ. എന്നാല്‍ ഹൊറര്‍ ചിത്രം വിജയം കണ്ടില്ല

കറുത്ത ജൂതന്‍

സലിം കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കറുത്ത ജൂതന്‍. സലിം കുമാര്‍ തന്നെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നിരൂപക പ്രശംസ നേടി,

വെളിപാടിന്റെ പുസ്തകം

വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച വെളിപാടിന്റെ പുസ്തകം എത്തിയത്. എന്നാല്‍ ഒരു വെളിപാടും ഇല്ലാത്ത ചിത്രമാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടു.

ആദം ജോആന്‍

ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോആന്‍. പൃഥ്വിരാജ്, ഭാവന, രാഹുല്‍ മാധവ് തുടങ്ങിയവര്‍ കേന്ദ്ര് കഥാപാത്രങ്ങളായി എത്തിയ ചിത്രം ശരാശരി വിജയം നേടി

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അല്‍ത്താഫ് അലി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൊണ്ട് തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ഞണ്ടുളുടെ നാട്ടില്‍ ഒരിടവേള. നിവിന്‍ പോളി നായകനായി എത്തിയ ചിത്രം മികച്ച വിജയം നേടി.

പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടി സ്‌കൂള്‍ അധ്യാപകനായി എത്തിയ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറ. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെട്ടുത്തി

പറവ

സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ അതിഥിതാരമായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചത്.

പോക്കിരി സൈമണ്‍

സണ്ണി വെയിനിന്റെ കരിയര്‍ ബ്രേക്കാവും പോക്കിരി സൈമണ്‍ എന്ന് പറഞ്ഞാണ് സിനിമ ഒരുക്കിയത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് പോലും പ്രേക്ഷകര്‍ അറിഞ്ഞില്ല

രാമലീല

ദിലീപിന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് രാമലീല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ജയിലില്‍ കഴിയുമ്പോള്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഉദാഹരണം സുജാത

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഉദാഹരണം സുജാത. ഹിന്ദി ചിത്രത്തിന്റെ റീമേക്കായ സുജതയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഷെര്‍ലോക് ടോംസ്

ബിജു മേനോനും ശ്രിദ്ധ അഷബും മിയ ജോര്‍ജ്ജുംം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഷെര്‍ലോക് ടോംസ്. കോമഡി കൊണ്ട് ചിത്രം ശ്ര്ദ്ധിക്കപ്പെട്ടു

തരംഗം

തമിഴ് നടന്‍ ധനുഷ് നിര്‍മിച്ച ചിത്രം എന്നത് കൊണ്ട് തരംഗമയതാണ് ടൊവിനോ തോമസ് നായകനായി എത്തിയ തരംഗം. സിനിമയ്ക്ക് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരിലെത്താന്‍ കഴിഞ്ഞില്ല

സോലോ

വളരെ ഏറെ പ്രതീക്ഷയോടെയാംണ് ദുല്‍ഖറിന്റെ സോലോ എത്തിയത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം അഞ്ച് സിനിമകളുടെ ആന്തോളജിയായിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

കാറ്റ്

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്. ആസിഫ് അലിയുടെ വ്യത്യസ്തമായ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം

ക്രോസ്‌റോഡ്

പത്ത് സംവിധായകനും പത്ത് സംഗീത സംവിധായകരും ഒന്നിച്ച, പത്ത് സിനിമകളടങ്ങിയ ക്രോസ് റോഡ് മലയാള സിനിമയുടെ ചരിത്രമാണ്. സിനിമ വേണ്ട വിധത്തില്‍ പ്രേക്ഷകരിലെത്തിയില്ല

ആകാശമിഠായി

കുട്ടികളുടെ ചിത്രമാണ് ആകാശമിഠായി. തമിഴിലെ അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശമിഠായി. സിനിമ പക്ഷെ മുഖ്യധാരയില്‍ എത്തിയില്ല

വില്ലന്‍

വളരെ അധികം പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് മോഹന്‍ലാലിന്റെ വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷയും നശിപ്പിച്ചു

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം

വെള്ളവും പ്രണയവും തമ്മിലുള്ള ഒരു ബന്ധമുണ്ടാക്കി കഥ പറഞ്ഞ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. ഡൊമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രത്തില്‍ നിരജ് മാധവും റീബ മോണിക്കയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. സിംപ്ലിസിറ്റികൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

മാസ്റ്റര്‍പീസ്

ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് എത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും വരലക്ഷ്മിയും പൂനം ബജ്വവയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ആട് ടു

പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ആട് ടു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ അത്രയേറെ കാത്തിരുന്നു. സിനിമ വന്‍ വിജയം നേടുകയും ചെയ്തു.

വിമാനം

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വിമാനം. പ്രതീക്ഷകളേറെ നല്‍കിയ ചിത്രം കാണുമ്പോഴും പ്രേ്ക്ഷകന് ഒരു ആത്മവിശ്വാസം ലഭിയ്ക്കുന്നുണ്ട്. വിമാനവും പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്താ പ്രധാന്യം നേടി.

മായാനദി

മനോഹരമായ ഒരുവസാനം 2017 ന് ഉണ്ടാവാന്‍ കാരണം മായാനദിയാണെന്ന് പറയാം. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിന് അത്രയേറെ മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മായാനദി 2017 ന്റെ മികച്ച അവസാനവും 2018 ന്റെ നല്ല തുടക്കവുമായി

English summary
List of Malayalam film in 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X