»   »  ഈ ചിത്രങ്ങള്‍ ബോക്സോഫീസില്‍ 25 കോടി നേടിയോ ?? അതോ തള്ളല്‍ ആണോ ??

ഈ ചിത്രങ്ങള്‍ ബോക്സോഫീസില്‍ 25 കോടി നേടിയോ ?? അതോ തള്ളല്‍ ആണോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ മാറ്റവും വളര്‍ച്ചയും സിനിമയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരു സിനിമാപ്രേമിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ടെക്‌നോളജിയുടെ കാര്യത്തിലും പ്രമേയത്തിലും കളക്ഷനിലുമെല്ലാം ബോളിവുഡിനോട് കിടപിടിക്കുന്ന ശൈലിയിലേക്ക് കടക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് മലയാള സിനിമയിപ്പോള്‍. മുന്‍പ് നൂറുകോടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് കേട്ടുകേള്‍വി മാത്രമായുണ്ടായിരുന്നൊരു സമയമുണ്ടായിരുന്നു. എന്നാല്‍ പുലിമുരുകനിലൂടെ ആ നേട്ടവും മലയാള സിനിമ സ്വന്തമാക്കി. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ബോക്‌സോഫീസില്‍ ഗംഭീര കളക്ഷനാണ് നേടിയത്.

സമീപ കാലത്തെ മാറ്റങ്ങളെല്ലാം സിനിമയ്ക്ക് അനുകൂലമാണ്. അന്യഭാഷാ ചിത്രങ്ങളുടെ അതിപ്രസരത്തില്‍ അല്ലാതെ തന്നെ പല റെക്കോര്‍ഡുകളും ഇവിടെത്തന്നെ തകര്‍ന്നടിയുന്ന കാഴ്ചയും പ്രേക്ഷകന് കാണാനായി. സമീപകാലത്ത് 25 കോടിയലധികം കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

ബോക്‌സോഫീസില്‍ 25 കോടി കടന്ന മലയാള ചിത്രങ്ങള്‍

മികച്ച പ്രതികരണം നേടിയ ചിത്രങ്ങളില്‍ ചിലതൊക്കെ ബോക്‌സോഫീസില്‍ തകര്‍ന്നടിയുന്ന അപൂര്‍വ കാഴ്ചകള്‍ക്കും മലയാള സിനിമ മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രമേയവും ആഖ്യാനവും മേക്കിങ്ങുമെല്ലാം നല്ലതാണെങ്കിലും ബോക്‌സോഫീസില്‍ മികച്ച കളക്ഷനും നേടിയാലേ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആശ്വാസമാവുകയുള്ളൂ. ബോക്‌സോഫീസില്‍ 25 കോടിയിലധികം കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയില്ലേ.

മെഗാസ്റ്റാര്‍ ചിത്രം ഗ്രേറ്റ് ഫാദര്‍

നവാഗതനായ ഹനീഫ് അദേനിയും മെഗാസ്റ്റാറും ആദ്യമായി ഒരുമിച്ചെത്തിയ ദി ഗ്രേറ്റ് ഫാദര്‍ ബോക്‌സോഫീസില്‍ 28 കോടിയിലധികം കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 6 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. ബോബി അനിഘ, സ്‌നേഹ, തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.

നൂറു കോടി പിന്നിട്ട പുലിമുരുകന്‍

നൂറു കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയായി സിനിമാ ചരിത്രത്തില്‍ ഇടം നേടിയ സിനിമ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയൊട്ടാകെ മികച്ച പ്രതികരണവും പ്രേക്ഷക ശ്രദ്ധയും സ്വന്തമാക്കിയിരുന്നു. 65 കോടിയില്‍ നിര്‍മ്മിച്ച ചിത്രം 150 കോടിയോളമാണ് നേടിയത്.

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ദൃശ്യം

കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ദൃശ്യം. 4.5 കോടിയില്‍ നിര്‍മ്മിച്ച ചിത്രം 66.5 കോടിയോളമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മീനയും ഒരുമിച്ചെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച ചിത്രത്തിനും ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ കഴിഞ്ഞു. കാഴ്ചയില്ലാത്ത ജയരാമനായി തകര്‍പ്പന്‍ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്.

കേരളവര്‍മ്മ പഴശ്ശിരാജ

ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പഴശ്ശിരാജ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ബ്രിട്ടീഷപുകാര്‍ക്കെതിരെ മികച്ച പടയൊരുക്കം നടത്തിയ കേരളവര്‍മ്മ പഴശ്ശിരാജയുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. എംടി വാസുദേവന്‍ നായരാണ് തിരക്കഥ ഒരുക്കിയത്.

കേരളക്കരയില്‍ തരംഗമായ പ്രേമം

അല്‍ഫോന്‍സ് പുത്രന്‍ നിവിന്‍ പോളി ചിത്രമായ പ്രേമം കേരളക്കരയില്‍ തരംഗമായിരുന്നു. തുടക്കത്തില്‍ യുവതലമുറ ഏറ്റെടുത്ത ചിത്രം പിന്നീട് കുടുംബ പ്രേക്ഷകരും സ്വീകരിക്കുകയായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

പ്രേക്ഷകരെ ചിരിപ്പിച്ച റ്റൂ കണ്‍ട്രീസ്

ജനപ്രിയ നായകന്‍ ദിലീപും മംമ്ത മോഹന്‍ദാസും വേഷമിട്ട റ്റൂ കണ്‍ട്രീസ് മികച്ച പ്രതികരണം നേടിയിരുന്നു. ബോക്‌സോഫീസില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. 30 കോടി നേടിയ ട്വന്‍റി ട്വന്‍റിയിലൂടെ ദിലീപാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടത്. 30 കോടിയായിരുന്നു ചിത്രം നേടിയത്.

നാദിര്‍ഷ ചിത്രം അമര്‍ അക്ബര്‍ അന്തോണി

നാദിര്‍ഷ സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രം അമര്‍ അക്ബര്‍ അന്തോണി തിയേറ്ററില്‍ മാത്രമല്ല ബോക്‌സോഫീസിലും മികച്ച പ്രതികരണമാണ് നേടിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നമിതാ പ്രമോദ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്.

അഞ്ജലി മേനോന്‍ ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ്

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയവര്‍ ഒരുമിച്ചെത്തിയ ചിത്രം ബാഗ്ലൂര്‍ ഡേയ്‌സ് പ്രേക്ഷക മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്. ബോക്‌സോഫീസില്‍ 25 കോടിയിലും അധികം ചിത്രവും നേടിയിട്ടുണ്ട്.

English summary
List of movies in Malayalam gone past 25 crores.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam