»   » രജനീകാന്ത് മുതല്‍ രേഖയും കമലും വരെ.. മമ്മൂട്ടിയുടെ പ്രായമുളള 10 സൂപ്പര്‍താരങ്ങളുടെ ലുക്ക് നോക്കൂ!

രജനീകാന്ത് മുതല്‍ രേഖയും കമലും വരെ.. മമ്മൂട്ടിയുടെ പ്രായമുളള 10 സൂപ്പര്‍താരങ്ങളുടെ ലുക്ക് നോക്കൂ!

Posted By: Kishor
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ വയസ്സ് - അത് മലയാളത്തിലെ എന്നല്ല, സകല ഭാഷകളിലെയും സിനിമാ ആരാധകര്‍ക്ക് ഒരു അത്ഭുതമാണ്. വയസ്സോ, അതിലൊന്നും കാര്യമില്ല എന്നേ മമ്മൂട്ടി പറയൂ. വയസ്സ് പറഞ്ഞ് കളിയാക്കിയ കടന്നപ്പള്ളി രാമചന്ദ്രനെ മമ്മൂട്ടി വാരിയ കഥയൊക്കെ വളരെ പ്രശസ്തമാണ്. അറുപത്തിയഞ്ചിലെത്തിയെങ്കിലും മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും നാല്‍പതുകളിലാണെന്നേ തോന്നൂ.

Read Also: സിനിമയ്ക്കും വിവാദങ്ങള്‍ക്കും ഗുഡ് ബൈ... ഇതിഹാസം ഓംപുരി അന്തരിച്ചു.. അന്ത്യം ഹൃദയാഘാതത്തിന് പിന്നാലെ!

ബോളിവുഡ് ഇതിഹാസമായ ഓംപുരിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോഴാണ് സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകളില്‍ മമ്മൂട്ടിയുടെ വയസിനെക്കുറിച്ചുള്ള ഈ ചര്‍ച്ച നടന്നത്. ഓംപുരിക്ക് അറുപത്തിയാറ് വയസ്സായിരുന്നു. മമ്മൂട്ടിക്ക് അറുപത്തി അഞ്ചും. എന്നാല്‍ രണ്ടുപേരെയും കണ്ടാലോ എന്ത് വ്യത്യാസം. ഓംപുരി അടുത്തിടെ ഒരു മലയാളം പടത്തില്‍ അഭിനയിച്ചിരുന്നു, അതിലെ സ്വാമിയുടെ ലുക്കാകാം ഇങ്ങനെ ഒരു ചര്‍ച്ചയ്ക്ക് കാരണമായത്. അറുപതുകളിലുള്ള മറ്റ് താരങ്ങളുടെ ലുക്ക് കൂടി നോക്കൂ...

മമ്മൂട്ടിക്ക് 65

അടുത്തിടെയാണ് മമ്മൂട്ടിയുടെ വയസ്സ് എന്നൊരു ടോപ്പിക് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നത്. 1952 ആഗസ്റ്റ് 7 ആണ് മമ്മൂട്ടിയുടെ ജന്മദിനം. എന്ന് വെച്ചാല്‍ 65 വയസ്സ്. ഇനി 60 പ്ലസ് ആയ ബാക്കിയുള്ളവരെക്കൂടി നോക്കൂ.

ഓം പുരി

ജയറാമിന്റെ ആടുപുലിയാട്ടത്തിലൂടെയാണ് ഓം പുരി മലയാളത്തില്‍ അടുത്തിടെ മുഖം കാണിച്ചത്. ശ്രദ്ധേയമായ വേഷമായിരുന്നു അതെങ്കിലും ചിത്രം വിജയമായില്ല. അറുപത്തിയാറ് വയസാണ് ഓംപുരിക്ക്. 1950 ഒക്ടോബര്‍ 18നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം.

രജനീകാന്ത്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് എത്ര വയസ്സുണ്ടാകും. എത്ര വയസ്സായാലും അതൊരു രഹസ്യമല്ല. രജനീകാന്തിന്റെ വയസ്സ് 66 ആണെന്നറിഞ്ഞിട്ട് തന്നെയാണ് ഈ ആരാധകരെല്ലാം സിനിമ കാണാന്‍ പോകുന്നത്. 1950 ഡിസംബര്‍ 12 ആണ് രജനീകാന്തിന്റെ പ്രായം.

കമല്‍ ഹാസന്‍

രജനീകാന്തിന്റെ പേര് പറഞ്ഞാല്‍ പിന്നെ കമല്‍ ഹാസനില്ലാതെ പറ്റുമോ. തമിഴ് താരചക്രവര്‍ത്തിമാരില്‍ രജനിയോട് കട്ടയ്ക്ക് കട്ട നില്‍ക്കുന്ന കമല്‍ഹാസന് വയസ്സ് 62. ജനനത്തീയതി 1954 നവംബര്‍ 7.

ചിരഞ്ജീവി

തെന്നിന്ത്യന്‍ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിക്ക് എന്ത് പ്രായം വരും. 61 വയസ്സ് എന്ന് ഉത്തരം. 1955 ആഗസ്ത് 22 ആണ് ചിരഞ്ജീവിയുടെ ജന്മദിനം. സിനിമയും രാഷ്ട്രീയവും മാത്രമല്ല, പാട്ടും ഡാന്‍സും ബിസിനസുമെല്ലാം ചിരഞ്ജീവിക്ക് വഴങ്ങും

ലാലു അലക്‌സ്

നായകനായും വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായും എല്ലാം അഭിനയിച്ച് തകര്‍ത്തുകൊണ്ട് ലാലു അലക്‌സ് പതിറ്റാണ്ടുകളായി നമുക്കൊപ്പമുണ്ട്. 62 വയസ്സാണ് ലാലു അലക്‌സിന്. ജന്മദിനം 1954 നവംബര്‍ 30.

രേഖ

ചലച്ചിത്ര താരവും രാജ്യസഭ എം പിയുമായ രേഖയും സെലിബ്രിറ്റികളുടെ കൂട്ടത്തിലെ സീനിയര്‍ സിറ്റിസനാണ്. 62 വയസ്സാണ് രേഖയ്ക്ക്. 1954 ഒക്ടോബര്‍ 10 ആണ് രേഖയുടെ ജന്മദിനം.

ഇനി മോഹന്‍ലാല്‍

മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാല്‍ ഇനിയും 60 പ്ലസ് ക്ലബിലെത്തിയിട്ടില്ല. 56 വയസ്സേ ആയിട്ടുള്ളൂ മോഹന്‍ലാലിന്. മോഹന്‍ലാലിനെക്കാള്‍ സീനിയറാണ് സുരേഷ് ഗോപി. ജയറാം ജൂനിയറും

English summary
Here is list of others superstars who are above 60 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam