twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മര്‍ലിന്‍ മണ്‍റോ മുതല്‍ മമ്താ മോഹന്‍ദാസ് വരെ

    |

    സിനിമ എന്ന് കേട്ടാല്‍ മനസില്‍ തെളിയുന്ന ചില പെണ്‍മുഖങ്ങളുണ്ട്. നടിയായും നര്‍ത്തകിയായും സംവിധായികയായും തിളങ്ങി പുരുഷമേധാവിത്ത കല എന്ന ദുഷ്‌പേരില്‍ നിന്നും സിനിമയെ മാറ്റിയെടുത്തവരാണ് ഇവരില്‍ പലരും.

    സിനിമയുടെ ഇട്ടാവട്ടങ്ങള്‍ക്കപ്പുറത്തേക്ക് പന്തലിച്ച് ഒരു രാജ്യത്തെയും സംസ്‌കാരത്തെയും വരെ അടയാളപ്പെടുത്താന്‍ മാത്രം വളര്‍ന്നവര്‍ പോലുമുണ്ട് ഈ കൂട്ടത്തില്‍. ഹോളിവുഡ് എന്നോ ബോളിവുഡ് എന്നോ ചിന്തിക്കാതെ എടുത്തുപറയേണ്ടുന്ന പേരുകളാണ് ഇവയില്‍ പലതും. തന്താങ്ങളുടെ മേഖലയ്‌ക്കൊപ്പിച്ച വലിപ്പച്ചെറുപ്പം ഇവര്‍ക്കും ബാധകമാണ് എന്ന് മാത്രം.

    വനിതാ ദിനത്തില്‍, വെള്ളിത്തിരയെ കീഴടക്കിയ സ്വപ്‌നനടിമാരില്‍ ചിലരെ കാണൂ.

    മര്‍ലിന്‍ മണ്‍റോ

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    നടി, നായിക, പാട്ടുകാരി, മോഡല്‍ ... എന്താണ് മര്‍ലിന്‍ മണ്‍റോ അല്ലാത്തത്. സിനിമയെന്നല്ല, സൗന്ദര്യാരാധരുടെ മനസില്‍ മരണമില്ലാത്ത സുന്ദരിയാണ് മണ്‍റോ. തലമുറകളുടെ സ്വാധീനിച്ച ഈ ഹോളിവുഡ് താരം പോയ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ വനിത കൂടിയാണ്.

    എലിസബത്ത് ടെയ്‌ലര്‍

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    ഹോളിവുഡ് നടിയും പൊതുപ്രവര്‍ത്തകയുമായിരുന്നു എലിസബത്ത് ടെയ്‌ലര്‍. ഹോളിവുഡിന്റെ സുവര്‍ണകാലഘട്ടത്തിലെ മുന്‍നിര നായികമാരില്‍ ഒരാള്‍.

    ജെനിഫര്‍ ലോറന്‍സ്

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടി എന്നതാണ് ജെനിഫര്‍ ലോറന്‍സിന്റെ പ്രശസ്തി. മികച്ച നടിക്കുള്ള ഓസ്‌കാര്‍ ജെനിഫര്‍ ലോറന്‍സിനെ തേടിയെത്തിയത് ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു.

    മധുബാല

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    1950 കളിലെയും 60 കളിലെയും പ്രമുഖ നടിയായിരുന്നു മധുബാല എന്ന പേരില്‍ അറിയപ്പെട്ട മുംതാസ് ബേഗം ജെഹാന്‍. നര്‍ഗീസ്, മീന കുമാരി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ മൂന്ന് സുന്ദരിമാരില്‍ ഒരാളായി അറിയപ്പെടുന്നു.

    ശ്രീദേവി

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    നൂറിലധികം ചിത്രങ്ങളില്‍ അഭിനയച്ചിട്ടുണ്ട് ശ്രീദേവി. ശ്രീദേവിയുടെ സൗന്ദര്യത്തെയും പ്രതിഭയെയും വെല്ലാന്‍ മറ്റ് നടിമാരില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യന്‍ സിനിമയില്‍.

    ശബാന ആസ്മി

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    അവാര്‍ഡ് ചിത്രങ്ങളിലായിരുന്നു ശബാന ആസ്മിയുടെ ശ്രദ്ധ കൂടുതലും. നടിയും പൊതുപ്രവര്‍്ത്തകയുമായ ശബാന ആസ്മിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ അഞ്ച്.

    ശാരദ

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    മലയാളിയല്ലെങ്കിലും മലയാള സിനിമയില്‍ എടുത്തുപറയേണ്ട പേരുകളിലൊന്നാണ് ഉര്‍വ്വശി ശാരദയുടേത്. ആന്ധ്രപ്രദേശില്‍ നിന്നും വന്ന ഈ ദുഖപുത്രി മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

    ഷീല

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    ക്ലാര എബ്രഹാം എന്ന് പറഞ്ഞാല്‍ അധികമാരും അറിയില്ല, പക്ഷേ ഷീല എന്ന് പറഞ്ഞാല്‍ അറിയാത്ത മലയാളികളും ഉണ്ടാകില്ല. നിത്യഹരിത നായകന്‍ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ തവണ ജോഡിയായതിന്റെ റെക്കോര്‍ഡും ഷീലയുടെ പേരിലാണ്.

    ശോഭന

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    ദേശീയ അവാര്‍ഡ് ജേതാവായ ശോഭന മലയാളം കണ്ട മികച്ച നായികമാരുടെ കൂട്ടത്തില്‍ ഒരാളാണ്. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ ശോഭന നടിയെ വെല്ലുന്ന നര്‍ത്തകി കൂടിയാണ്.

    മമ്താ മോഹന്‍ദാസ്

    വെള്ളിത്തിര കീഴടക്കിയ പെണ്ണുങ്ങള്‍

    യുവതലമുറയിലെ ശ്രദ്ധേയയായ നായികനടി. നടനത്തിന് പുറമേ മമ്തയിലെ പാട്ടുകാരിയും ശ്രദ്ധേയയാണ്. കാന്‍സര്‍ എന്ന മഹാവിപത്തിനെ ചിരിച്ചുകൊണ്ട് നേരിട്ട് അഭിനയജീവിതം തുടരുന്ന മമ്താ മോഹന്‍ദാസ് ആധുനിക യുവത്വത്തിന്റെ പ്രതീക്ഷകളുടെ പ്രതീകം കൂടിയാണ്.

    English summary
    Notable female actors and heroines from Hollywood, Bollywood and Mollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X