»   » സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

സന്തോഷ് പണ്ഡിറ്റിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ കടന്ന് വരവ് പലതരത്തിലും കളിയാക്കലുകള്‍ക്കും അധിഷേപങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും പിന്നോട്ട് പോവാതെ മുന്നോട്ട് തന്നെ യാത്ര തുടര്‍ന്ന അദ്ദേഹം ഇന്ന് ഒരു സെലിബ്രിറ്റിയാണ്. യൂട്യൂബ് വഴിയാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ പാട്ടുകള്‍ വൈറലായി മാറിയിരുന്നത്.

2011 ലാണ് ആദ്യമായി കൃഷ്ണനും രാധയും എന്ന സിനിമ അദ്ദേഹം ഒരുക്കിയത്. ചിത്രത്തിലെ 'രാത്രി ശുഭ രാത്രി' എന്ന് തുടങ്ങുന്ന പാട്ട് വൈറലായതിന് പിന്നാലെ സന്തോഷ് പണ്ഡിറ്റിന്റെ ഉദയം തുടങ്ങുകയായിരുന്നു. തന്റെ സിനിമയ്ക്ക് വേണ്ടി കഥ, പാട്ടുകള്‍, ആലാപനം, സംവിധാനം, നിര്‍മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി നിര്‍വഹിച്ചു കൊണ്ടായിരുന്നു സന്തോഷ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മമ്മുട്ടിയുടെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സന്തോഷ്.

സന്തോഷ് പണ്ഡിറ്റ്

മലയാളികള്‍ ആദ്യം മണ്ടനെന്നും മറ്റും വിളിച്ച അധിഷേപിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി സിനിമയെടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായ സന്തോഷ് പണ്ഡിറ്റ് ഇന്ന് അറിയപ്പെടുന്ന സിനിമാക്കാരന്‍ ആണ്.

യൂട്യൂബിലുടെ ഉദയം

സന്തോഷ് നിര്‍മ്മിച്ച് യൂട്യൂബിലുടെ പുറത്ത് വന്ന ഗാനരംഗങ്ങള്‍ അവയുടെ നിലവാരമില്ലായ്മയുടെ പേരിലാണ് ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ 2011 ലെ കണക്ക് പ്രകാരം സന്തോഷ് പണ്ഡിറ്റ് ഗൂഗിളില്‍ ജനപ്രിയ സെര്‍ച്ചില്‍ പത്താം സ്ഥാനത്ത് എത്തിയിരുന്നു.

എല്ലാം സ്വന്തമായി

ഒരേ സമയം നടന്‍, സംവിധായകന്‍, തിരക്കഥകൃത്ത്, ഗായകന്‍, നിര്‍മാതാവ്, ഗാനരചയിതാവ് എന്നിങ്ങനെ പല സ്ഥാനങ്ങളിലേക്കും സന്തോഷ് ഉയര്‍ന്നിരുന്നു. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

കൃഷ്ണനും രാധയും

2011 ല്‍ പുറത്തിറങ്ങിയ സന്തോഷ് പണ്ഡിറ്റിന്റെ ആദ്യത്തെ സിനിമയാണ് കൃഷ്ണനും രാധയും. ചിത്രത്തിലെ രാത്രി ശുഭ രാത്രി എന്ന് തുടങ്ങുന്ന ഗാനമായിരുന്നു സന്തോഷിന് പ്രശസ്തനാക്കിയത്.

സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്

കൃഷ്ണനും രാധയ്ക്കും ശേഷം സന്തോഷ് പണ്ഡിറ്റ്
സംവിധാനം ചെയ്ത സിനിമയാണ് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജിത്തു ഭായ് എന്ന കഥാപാത്രത്തെയായിരുന്നു സന്തോഷ് അവതരിപ്പിച്ചിരുന്നത്.

മിനി മോളുടെ അച്ഛന്‍

സന്തോഷിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മിനി മോളുടെ അച്ഛന്‍. ആദിത്യ വര്‍മ്മ എന്ന മിനി മോളുടെ അച്ഛന്റെ വേഷത്തിലായിരുന്നു സന്തോഷ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 2014 ലായിരുന്നു സിനിമ പുറത്ത് വന്നത്.

കാളിദാസന്‍ കവിതയെഴുതുകയാണ്


സന്തോഷ് പണ്ഡിറ്റിന്റെ മറ്റൊരു സിനിമയാണ് കാളിദാസന്‍ കവിതയെഴുതുകയാണ് എന്നത്. കാളി എന്ന കഥാപാത്രത്തെയായിരുന്നു സന്തോഷ് അവതരിപ്പിച്ചിരുന്നത്.

ടിന്റു മോന്‍ എന്ന കോടിശ്വേരന്‍

ടിന്റു മോന്‍ എന്ന കോടിശ്വേരന്‍ 2016 ലായിരുന്നു സന്തോഷ് പണ്ഡിറ്റ് നിര്‍മ്മിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടിയും എല്ലാ കാര്യങ്ങള്‍ അദ്ദേഹം ഒറ്റയ്ക്ക് തന്നെയായിരുന്നു ചെയ്തിരുന്നത്.

നീലിമ നല്ല കുട്ടിയാണ്/ ചിരഞ്ജീവി ഐപിഎസ്

സന്തോഷ് പണ്ഡിറ്റ് പോലീസ് വേഷത്തിലെത്തിയ സിനിമയായിരുന്നു നീലിമ നല്ല കുട്ടിയാണ്/ ചിരഞ്ജീവി ഐപിഎസ്. ചിരഞ്ജീവി ഐപിഎസ്, അനിരുദ്ധ് എന്ന കഥാപാത്രങ്ങളെയായിരുന്നു സന്തോഷ് ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

ഉരുക്ക് സതീശന്‍


ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലൊന്നായിരുന്നു ഉരുക്ക് സതീശന്‍. സന്തോഷ് പണ്ഡിറ്റ് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം കൂടിയാണ് ഉരുക്ക് സതീശന്‍.

English summary
List of Santhosh Pandit's Films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam