twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയയെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തിയതോ? അലംകൃതയുടെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് പൃഥ്വിരാജ്!

    |

    മലയാള സിനിമയ്ക്ക് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാതാക്കളിലൊരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക്കിലൂടെയാണ് അദ്ദേഹം സിനിമയില്‍ പ്രവേശിച്ചത്. ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ, ചിറകൊടിഞ്ഞ കിനാവുകള്‍, മാരി, വിമാനം തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേയുടെ നിര്‍മ്മാതാവും അദ്ദേഹമാണ്. മറ്റൊരാളായിരുന്നു സിനിമ നിര്‍മ്മിക്കേണ്ടിയിരുന്നതെന്നും അപ്രതീക്ഷിതമായി താന്‍ ഈ സിനിമയിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയുടെ റിലീസിന് മുന്നോടിയായി അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം ഒരുമിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഗെറ്റ് റ്റുഗദര്‍ നടത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരിപാടിക്കിടയില്‍ ലിസ്റ്റിനെക്കുറിച്ച് പൃഥ്വിരാജ് രസകരമായാണ് സംസാരിച്ചത്. സുപ്രിയയെ കൊണ്ടുവരാത്തത്തിന്‍രെ പരഇബവവും ലിസ്റ്റിന്‍ പങ്കുവെച്ചിരുന്നു. ബ്രദേഴ്‌സ് ഡേയിലെ ഗാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പൃഥ്വി അലംകൃതുടെ പ്രിയപ്പെട്ട ഗാനത്തെക്കുറിച്ചും പറഞ്ഞത്.

    ലിസ്റ്റിന്റെ തമാശ

    സിനിമയുമായി ബന്ധപ്പെ്ട്ട അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു താരങ്ങളെല്ലാം എത്തിയത്. ഷാജോണിന്റെ സംവിധായക അരങ്ങേറ്റത്തിന് പിന്തുണ അറിയിച്ച് സുഹൃത്തുക്കളും എത്തിയിരുന്നു. സദസ്സും വേദിയും ഒരുപോലെ പൊട്ടിച്ചിരിച്ച നിമിഷങ്ങളായിരുന്നു കഴിഞ്ഞത്. രാജുവാണ് ഈ സിനിമയ്ക്ക് എല്ലാം കൊടുത്തതെന്നാണ് എല്ലാവരും പറയുന്നത്. തന്നേയും ഈ സിനിമയ്ക്ക് കൊടുത്തത് രാജുവാണെന്നും എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീട് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.

    ലൂസിഫര്‍ റിലീസ് ദിനം

    മാര്‍ച്ച് 16നാണ് ഈ സിനിമയെക്കുറിച്ച് തീരുമാനിച്ചത്. ലൂസിഫറിന്റെ തിരക്കിലായിരുന്നു രാജു. രാജു വരുന്നതിന് മുന്‍പ് ഡയറക്ഷനൊക്കെ സെറ്റാക്കുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഷാജോണ്‍. കുട്ടികളെയൊക്കെ വെച്ച് ഷൂട്ട് ചെയ്യുവായിരുന്നു, ഇത് അവസാനം ചെയ്താല്‍ പോരെയെന്ന് താന്‍ ചോദിച്ചിരുന്നതായും ലിസ്റ്റിന്‍ പറയുന്നു. കുഴപ്പമില്ലാതെ പൊക്കോണ്ടിരിക്കുകയായിരുന്നു.

    ഫ്രയിം വലുതാക്കണം

    മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ ഇവരെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമായിരുന്നു മാര്‍ച്ച് 28, ഇതിനിടയിലാണ് ഷാജോണും ലൂസിഫര്‍ കാണാന്‍ പോയത്, ലിസ്റ്റിന്‍ പറയുന്നതിനിടയില്‍ നിര്‍ത്തി നിര്‍ത്തി പറയൂയെന്നായിരുന്നു പൃഥ്വിരാജിന്‍രെ കമന്റ്. തന്നെ സംബന്ധിച്ച് കറുത്ത വാവായിരുന്നു. ഇതിനിടയിലാണ് ഷാജോണ്‍ ഒരു മീറ്റിംഗൊക്കെ വിളിച്ച് സിനിമയുടെ ഫ്രെയിം വലുതാക്കാന്‍ പറഞ്ഞത്. രാജുവിന്റെ കൂട്ട് ഇംഗ്ലീഷ് പറയുന്ന സിനിമയൊന്നുമല്ല.

    101 ദിവസമെന്ന ആഗ്രഹം

    സിനിമയുടെ ചിത്രീകരണം ഒരു തരത്തിലും തീര്‍ക്കാതെ, താന്‍ പാപ്പരാവുമെന്ന അവസ്ഥ വന്നപ്പോള്‍ താന്‍ മറ്റ് നിര്‍മ്മാതാക്കളെ വിളിച്ച് ഷാജോണിനെ അഭിനയിക്കാന്‍ വിളിപ്പിച്ചുവെന്നും ലിസ്റ്റിന്‍ പറയുന്നു. ഇന്നത്തേതടക്കം 101ാമത്തെ ദിവസമാണ്. ഷാജോണിന്റെ ഒരു ആഗ്രഹമാണ് സിനിമ 101 ദിവസമെന്നത്. താന്‍ അദ്ദേഹത്തിന്‍രെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു. ഷാജോണിന് വേണ്ടി നടത്തുന്ന പരിപാടി കൂടിയാണിത്.

    സുപ്രിയ കാരണം

    ഈ സിനിമ തനിക്ക് കിട്ടാന്‍ കാരണക്കാരിലൊരാളാണ് സുപ്രിയ. കേരളത്തിലെ ഏറ്റവും കൂടുതല്‍ ട്രോളര്‍മാരെ കേരളത്തിലേക്ക് സംഭാവന ചെയ്ത് എത്തിയതാണ് സുപ്രിയ. ഇന്നത്തെ ചടങ്ങിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. രാജു ഒരു പ്രത്യേക കാരണം പറഞ്ഞ് വരാതെ ഇരിപ്പിച്ചതാണെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നു. ലിസ്റ്റിന്‍ തന്നെയായിരുന്നു പൃഥ്വിയെ സംസാരിക്കാന്‍ ക്ഷണിച്ചത്.

    തയ്യാറെടുക്കുന്നത് കണ്ടു

    മറുപടി പ്രസംഗമാണോയെന്ന് ചോദിച്ചായിരുന്നു പൃഥ്വി എത്തിയത്. ലിസ്റ്റിന്‍രെ സിനിമകളിലെല്ലാം ഇത്തരത്തിലൊരു ചടങ്ങ് നടക്കാറുണ്ടെന്നും പരിപാടിയില്‍ തമാശ പറയുന്നതിനായി പരിശീലനമൊക്കെ നടത്താറുണ്ട്. തന്റെ കാരവാനില്‍ ഇരുന്നും പ്രാക്ടീസുണ്ടായിരുന്നു. വിമാനത്തിനുമുണ്ടായിരുന്നു ഇത് പോലെ. ഇത്ര സെന്‍സ് ഓഫ് കോമഡിയുണ്ടോയെന്നായിരുന്നു അരുണ്‍ ഗോപി ചോദിച്ചത്. പുള്ളിക്കാരന്‍ കോമഡി പറയുന്നതിന് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്.

    കുഞ്ഞുസിനിമയാണ്

    ഇതൊരു കുഞ്ഞ് സിനിമയാണെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ നാളെ സ്‌റ്റേറ്റ്‌മെന്റ് അയച്ച് തരാമെന്നായിരുന്നു ലിസ്റ്റിന്‍രെ മറുപടി. ഇതിന്‍രെ ഡിജിറ്റല്‍ ഓവര്‍സീസും സാറ്റലൈറ്റ് റൈറ്റ്‌സും സംസാരിച്ചത് താനാണെന്നും അദ്ദേഹം അത് മനസ്സിലാക്കുന്നില്ലെന്നുമായിരുന്നു പൃഥ്വിയുടെ കമന്റ്. റിലീസിന് മുന്‍പ് എത്ര രൂപ മാജിക് ഫ്രേയിംസിന്റെ അക്കൗണ്ടിലെത്തിയെന്ന സ്റ്റേറ്റ്മെന്‍റ് താനും അയച്ച് തരാം.

    അലംകൃതയുടെ പ്രിയപ്പെട്ട ഗാനം

    ഫോര്‍ മ്യൂസികാണ് ചിത്രത്തിന് സംഘീതമൊരുക്കുന്നത്. ട്രൂ മെലഡി മേക്കേഴ്‌സാണ് അവര്‍. ഈ സിനിമയിലെ പാട്ടുകള്‍ തനിക്കേറെ ഇഷ്ടമായെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയിലെ ഗാനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മകളുടെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. ഒപ്പമെന്ന ചിത്രത്തിലെ ഒരു ഗാനമാണ് അവള്‍ക്ക് പ്രിയപ്പെട്ടത്, ഇത് മുഴുവനായും അവള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    English summary
    Listin Stephen Talking About Prithviraj.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X