»   » മലയാളസിനിമ സാഹിത്യവുമായി ചങ്ങാത്തം കൂടുന്നു

മലയാളസിനിമ സാഹിത്യവുമായി ചങ്ങാത്തം കൂടുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjith
മലയാള സിനിമ വീണ്ടും സാഹിത്യവുമായി ചങ്ങാത്തമാകുകയാണ്. ഒരുകാലത്ത് മലയാളത്തിലെ നല്ല സാഹിത്യകൃതികള്‍ സിനിമയായി സൂപ്പര്‍ഹിറ്റായ കാലമുണ്ടായിരുന്നു. എന്നാല്‍ സിനിമ കോമഡിയുടെ ട്രാക്കിലേക്കും സൂപ്പര്‍സ്റ്റാറുകളെ അമാനുഷികരായി അവതരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതോടെ സാഹിത്യം പുറത്തായി.

രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെയാണ് സാഹിത്യം സിനിമയിലേക്കു തിരിച്ചുവരുന്നത്. ടി.പി.രാജീവന്റെ നോവലിനെ ആസ്പദമാക്കിയാണ് പാലേരി മാണിക്യം സിനിമയാകുന്നതും വന്‍ വിജയം നേടുന്നതും. ഇപ്പോള്‍ ധാരാളം സാഹിത്യകൃതികള്‍ സിനിമയാക്കാനുള്ള ശ്രമം നടക്കുകയാണ്.

ഉണ്ണി ആര്‍. എഴുതിയ ലീല എന്ന ചെറുകഥ സിനിമയാക്കുന്നത് രഞ്ജിത്താണ്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്.  ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കുന്നത് ഷാജി. എന്‍. കരുണ്‍ ആണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കടലിന്റെ ചിത്രീകരണം തുടങ്ങുന്നത്. മോഹന്‍ലാല്‍ ആണ് നായകന്‍. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് സിനിമയാക്കുന്നത് ആഷിക് അബു. തിരക്കഥയൊരുക്കുന്നത് ദിലീഷും ശ്യാം പുഷ്‌ക്കറും. മണിയന്‍പിള്ള രാജുവാണ് നായകന്‍.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ റിലീസ് ചെയ്ത സമയത്ത് ആഷിഖ് അനൗണ്‍സ് ചെയ്ത ചിത്രമായിരുന്നു ഇടുക്കി ഗോള്‍ഡ്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് 22 ഫീമെയില്‍ ചെയ്തു. ഇപ്പോള്‍ ടാ തടിയാ എന്ന ചിത്രമൊരുക്കുകയാണ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ സഹോദര വേഷത്തില്‍ അഭിനയിക്കുക കൂടി ചെയ്യുന്നുണ്ട് ആഷിഖ്. ദിലീഷ് നായരും ശ്യാം പുഷ്‌കരനുമാണ് തിരക്കഥ രചിക്കുന്നത്. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. സംഗീതം ബിജിപാല്‍.

English summary
Now malayalam cinema moving behind good stories, Based on famous short stories and novels, new movies coming.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam