twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കസ്തൂരിമാന്‍ റീമേക്ക് പരാജയപ്പെട്ടപ്പോള്‍ മമ്മൂട്ടിയാണ് ചേര്‍ത്തുപിടിച്ച് ശാസിച്ചത്, ലോഹിതദാസ് അന്ന് കുറിച്ചത്

    |

    മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് ലോഹിതദാസ്. തിരക്കഥാകൃത്തില്‍ നിന്നും മാറി സ്വതന്ത്ര്യ സംവിധായകനായപ്പോഴും അദ്ദേഹത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെല്ലാം കരിയര്‍ ബ്രേക്ക് കഥാപാത്രങ്ങളും ചിത്രങ്ങളുമായിരുന്നു അദ്ദേഹം സമ്മാനിച്ചത്. മീര ജാസ്മിനുള്‍പ്പടെ നിരവധി നായികമാരേയും സിനിമയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

    കാഴ്ചവട്ടം എന്ന പുസ്തകത്തിലെ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്മമ്മൂട്ടിയെക്കുറിച്ച് മാത്രമല്ല മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. . മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

     ലോഹിതദാസിന്‍റെ എഴുത്ത്

    ലോഹിതദാസിന്‍റെ എഴുത്ത്

    കഴിഞ്ഞ ദിവസം എന്റെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ വന്നു.അയാൾ ഇടക്കിടക്ക് എന്നെ കാണാൻ വരാറുണ്ടായിരുന്നു,വരുന്നത് മിക്കവാറും നാല് കാലിൽ ആയിരിക്കുമെന്ന് മാത്രം.കലാ-സാഹിത്യതാൽപ്പര്യമുള്ളയാളാണ്.ലാറ്റിനമേരിക്കൻ സാഹിത്യത്തെക്കുറിച്ചും മലയാളസാഹിത്യത്തെ കുറിച്ചും അഭിപ്രായങ്ങൾ പറയും.മലയാളസിനിമകളെ കീറിമുറിച്ച് വിമർശിക്കും.ഇന്നിറങ്ങുന്ന മലയാളസിനിമകൾ മുഴുവൻ വലിച്ചു നീട്ടിയ മിമിക്രി സ്ക്രിപ്റ്റ് ആണെന്നാണ് മൂപ്പരുടെ അഭിപ്രായം.

     ലോഹിതദാസിന്‍റെ എഴുത്ത്

    ലോഹിതദാസിന്‍റെ എഴുത്ത്

    എന്റെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാൻ കുറച്ചു കാലം ചെന്നൈയിൽ ആയിരുന്നതിനാൽ ഞങ്ങൾ അടുത്തൊന്നും കണ്ടിരുന്നില്ല. വന്ന് കയറുമ്പോഴേ അയാൾ പറഞ്ഞു. സന്തോഷമായി സാറേ, ഭയങ്കര സന്തോഷമായി. സാറ് മലയാള സിനിമയിലേക്ക് തിരിച്ചു വന്നല്ലോ. സാറ്,മലയാളം വിട്ട് എങ്ങും പോകരുത്. ഞാനെങ്ങും പോയില്ലല്ലോ, തമിഴിൽ ഒരു സിനിമ ചെയ്തെന്നല്ലേ ഉള്ളൂ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

    മലയാളം വിട്ട് പോകാൻ പാടില്ല

    മലയാളം വിട്ട് പോകാൻ പാടില്ല

    അതല്ല, സാറ് മലയാളം വിട്ട് പോകാൻ പാടില്ല. അത് മലയാളിക്ക് നഷ്ടാ. സാറ് മലയാളത്തിൽ പടം പിടിക്കാത്തത് മലയാളസിനിമയുടെ നഷ്ടമാണെന്ന് രഞ്ജിത് സർ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് അങ്ങനെ ഏതോ പത്രത്തിൽ എഴുതിയതായി ഞാനും കേട്ടിരുന്നു.അത് രഞ്ജിത്തിന് എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാവും, ഞാൻ പറഞ്ഞു. അല്ല സാറേ, സത്യാ,രഞ്ജിത്ത് സാർ പറഞ്ഞത്. അയാളെന്റെ അടുത്തേക്ക് വന്നിരുന്നു.എന്നിട്ട് ശബ്ദം താഴ്ത്തി ഗൗരവത്തിൽ പറഞ്ഞു.

     മമ്മൂട്ടിയും മോഹൻലാലുമാണ്

    മമ്മൂട്ടിയും മോഹൻലാലുമാണ്

    സാറിന്റെ യഥാർത്ഥ ശത്രുക്കൾ ആരെന്നറിയോ, ശത്രുക്കളോ, എനിക്കോ, എനിക്ക് അങ്ങനെ ശത്രുക്കളൊന്നുമില്ല. അതൊക്കെ വെറുതെ പറയുന്നതാണ്. ഉണ്ട് സാറേ, അയാൾ ഉറപ്പിച്ചു പറഞ്ഞു. അത് മറ്റാരുമല്ല,മമ്മൂട്ടിയും മോഹൻലാലുമാണ്. ഞാൻ പൊട്ടിച്ചിരിച്ചു പോയി.അയാൾ ഗൗരവം വിടാതെ പറഞ്ഞു. സാറ് ചിരിക്കണ്ട. സാറിന്റെ യഥാർത്ഥശത്രുക്കൾ മമ്മൂട്ടിയും മോഹൻലാലുമാണ്. ഇയാൾ എന്താണ് ഈ പറയുന്നത. മമ്മൂക്ക എനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണ്.ഞങ്ങൾക്ക് പരസ്പരം ചില അവകാശ അധികാരങ്ങൾ ഉണ്ടെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്.

    പരിഭവവും പിണക്കവുമായിരുന്നു

    പരിഭവവും പിണക്കവുമായിരുന്നു

    കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി അദ്ദേഹവുമായി സമ്പർക്കങ്ങൾ കുറഞ്ഞു പോയിട്ടുണ്ട്.അത് എനിക്ക് ചില പരിഭവങ്ങൾ ഉള്ളത് കൊണ്ടാണ്.സ്വന്തം വീട്ടിൽ അന്യനാക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ഏറ്റവും കൂടുതൽ സ്നേഹിച്ച ആളുകൾ എന്ത് കൊണ്ടൊന്നു തലോടിയില്ല...ഒരു വാക്ക് ചോദിച്ചില്ല എന്ന പരിഭവവും പിണക്കവുമായിരുന്നു അത്. തമിഴ്നാട്ടിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കസ്തൂരിമാൻ എന്ന തമിഴ് സിനിമയാണ് എനിക്ക് കടുത്ത സാമ്പത്തിക ബാധ്യതകൾ നൽകിയത്.

    മമ്മൂട്ടി വിളിച്ചു

    മമ്മൂട്ടി വിളിച്ചു

    നടുക്കടലിൽ അശരണനായി ഞാൻ ഒറ്റപ്പെട്ടു പോയ സമയത്ത് എന്റെ ഫോണിലേക്ക് ഒരു വിളി വന്നു. ഞാനാ..മമ്മൂട്ടി..താനെവിടെയാണ്? ഞാൻ ചെന്നൈയിലാണ് മമ്മൂക്ക" അവിടെ ഭയങ്കര മഴയല്ലേ..പിന്നെ താനെന്തിനാ അവിടെ നിൽക്കുന്നത്..വേഗം രക്ഷപ്പെട്ട് പോര്..ഞാനുണ്ട് ഇവിടെ. തമ്മിൽ കണ്ടപ്പോൾ ശകാരിക്കുമെന്ന് വിചാരിച്ചു..പക്ഷേ അതുണ്ടായില്ല.

    Recommended Video

    ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ
    ഇത് മാറ്റണം

    ഇത് മാറ്റണം

    ഒരു കാരണവരെ പോലെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു കൊണ്ട് സ്നേഹാർദ്രമായ ശബ്ദത്തിൽ കുറേ സംസാരിച്ചു,അതെന്റെ മനസ്സിന്റെ തീയാറ്റി..പിന്നെ അലക്ഷ്യഭാവത്തോടെ പറഞ്ഞു. താൻ വിഷമിക്കണ്ട..പോയത് പോയി,തന്റെ ഈ ഉൾവലിയുന്ന സ്വഭാവം മാറ്റണം..എന്നിൽ നിന്നൊക്കെ താൻ വിട്ടുപോവുകയാണ് ചെയ്തത്..താൻ എന്നെ വിട്ടാലും ഞാൻ തന്നെ വിടില്ല..തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല,തന്റെ കയ്യിൽ കോപ്പുള്ളത് കൊണ്ടാ"
    ഈ മമ്മൂട്ടി എങ്ങനെയാണ് എന്റെ ശത്രുവാകുന്നതെന്നുമായിരുന്നു ലോഹിതദാസ് കുറിച്ചത്.

    English summary
    Lohithadas's writeup about Mammootty's care and support went viral again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X