For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  |

  സെലിബ്രിറ്റികളുടെ ദാമ്പത്യത്തിന് അത്ര ഉറപ്പുപോര എന്നത് പൊതുവെയുള്ളൊരു സംസാരമാണ്. പ്രത്യേകിച്ച് സിനിമാക്കാരുടെ. മണിക്കൂറുകള്‍ കൊണ്ട് വരെ അവസാനിക്കുന്ന ബന്ധങ്ങളും ദാമ്പത്യങ്ങളും കണ്ട് കണ്ടാണ് ആളുകള്‍ക്ക് ഇങ്ങനെയൊരു തോന്നല്‍, അവരെയും കുറ്റം പറയാന്‍ പറ്റില്ല.

  എന്നാല്‍ സിനിമാക്കാരായ ഭാര്യയും ഭര്‍ത്താവും സന്തോഷത്തോടെ ജീവിക്കുന്ന കുടുംബങ്ങളുമുണ്ട്. വിവാദങ്ങളിലും ഗോസിപ്പുകളിലും ഉലയാത്ത ഊഷ്മളമായ ബന്ധങ്ങള്‍. ഇത്തരത്തില്‍ ഒരിക്കലും പിരിയാത്ത താരദമ്പതികളെ നോക്കൂ.

  സിനിമയിലും അല്ലാതെയും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന പലരും ഇക്കൂട്ടത്തിലുണ്ട്. വഴിപിരിയുന്ന താരവിവാഹങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്ന ഇവരുടെ വിശേഷങ്ങളിലേക്ക്.

  അജയ് ദേവ്ഗണ്‍ - കാജോള്‍

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് കാജോള്‍ അജയ് ദേവ്ഗണിന്റെ ഭാര്യയാകുന്നത്. 1999 ലായിരുന്നു ഇത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കുട്ടികളുമായി സ്വസ്ഥമായി ജീവിക്കുന്നു ഈ താരജോഡി.

  അമിതാഭ് ബച്ചന്‍ - ജയാ ബച്ചന്‍

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  ബിഗ് ബിയുടെ ദാമ്പത്യവിജയത്തിന്റെ രഹസ്യം അത്ഭുതപ്പെടുത്തുന്നതാണ് എന്ന് പറയാതെ തരമില്ല. ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള സിനിമാതാരമായിട്ടും കുടുംബജീവിതം വിജയകരമായി കൊണ്ടുപോകാന്‍ ബച്ചന് കഴിഞ്ഞു. 39 വര്‍ഷമായി ഇവര്‍ ഒന്നിച്ചുചേര്‍ന്നിട്ട്.

  അഭിഷേക് ബച്ചന്‍ - ഐശ്വര്യാറായ്

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  കുടുംബം നോക്കുന്ന കാര്യത്തില്‍ അച്ഛനായ അമിതാഭിനൊപ്പം നില്‍ക്കും അഭിഷേകും. ലോകസുന്ദരി ഐശ്വര്യാറായിക്കൊപ്പം അല്ലലില്ലാതെ കഴിഞ്ഞുവരുന്നു മകന്‍ ബച്ചന്‍.

  മണിരത്‌നം - സുഹാസിനി

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  നടനല്ലെങ്കിലും സിനിമയുടെ ഗ്ലാമര്‍ ലോകത്ത് സൂപ്പര്‍ താരമാണ് മണിരത്‌നം. തന്റെ സിനിമയില്‍ ഒന്നില്‍പ്പോലും അഭിനയിപ്പിച്ചില്ലെങ്കിലും ജീവിതത്തില്‍ സുഹാസിനി കഴിഞ്ഞേ മണിയണ്ണന് മറ്റെന്തുമുള്ളു

  അംബരീഷ് - സുമലത

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  മലയാളികളുടെ സ്വ്പനസുന്ദരിയായ സുമലതയെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായത് കന്നഡ നടന്‍ അംബരീഷിനാണ്. 18 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.

  നാഗാര്‍ജ്ജുന - അമല

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  തമിഴ് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന വിവാഹം ചെയ്തിരിക്കുന്നത് നടി അമലയെയാണ്. 1992 ലായിരുന്നു ഇവരുടെ വിവാഹം.

  ജയറാം - പാര്‍വ്വതി

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  സൂപ്പര്‍ താരങ്ങളും അതുപോലെ സൂപ്പര്‍ ദമ്പതിമാരുമാണ് ജയറാമും പാര്‍വ്വതിയും.

  ദിലീപ് - മഞ്ജുവാര്യര്‍

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  അടുത്തിടെ വന്‍ വിവാദങ്ങളില്‍ ഈ ബന്ധം ആടിയുലയുന്നതായി വാര്‍ത്തകളുണ്ട്. എന്നാലും പ്രത്യക്ഷത്തില്‍ സന്തുഷ്ട കുടുംബനാഥന്റെ ഇമേജാണ് ദിലീപിന്.

  ബിജു മേനോന്‍ - സംയുക്താ വര്‍മ

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  ഒരു വിവാദത്തിലും പെടാതെ ജീവിക്കുന്ന താരജോഡികളാണ് ബിജുവും സംയുക്തയും. വിവാഹത്തോടെ സംയുക്ത അഭിനയരംഗത്തോട് വിട പറഞ്ഞു.

  ഐ വി ശശി - സീമ

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  സൂപ്പര്‍ സംവിധായകനായ ഐ വി ശശിക്കൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു ഒരുകാലത്തെ ഗ്ലാമര്‍ നായികയായിരുന്ന സീമ.

  സത്താര്‍ - ജയഭാരതി

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  മലയാൡളെ ഇത്രമാത്രം കോരിത്തരിപ്പിച്ച മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. നടനായ സത്താറിനെയാണ് രതിച്ചേച്ചി വിവാഹം ചെയ്തിരിക്കുന്നത്.

  പ്രിയദര്‍ശന്‍ - ലിസി

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  സംവിധായകന്‍ - നായിക കോമ്പിനേഷന്റെ മറ്റൊരു ഉദാഹരണമാണ് പ്രിയദര്‍ശനും ലിസിയും. ലിസി അഭിനയംരംഗം വിട്ടെങ്കിലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്റെ ഉടമ എന്ന നിലയില്‍ സജീവമാണ്.

  ഷാജി കൈലാസ് - ആനി

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  വിവാഹത്തോടെ ആനി പേരുമാറ്റി ചിത്രയായെങ്കിലും സിനിമാപ്രേമികള്‍ക്ക് അവരിപ്പോഴും ആനിയാണ്.

  സൂര്യ - ജ്യോതിക

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും ജ്യോതികയും വിവാഹിതരായത് 2006 ലാണ്

  അജിത് - ശാലിനി

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  കേരളക്കരയുടെ ബേബി ശാലിനിയെ വിവാഹം ചെയ്തത് തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അജിത്താണ്. 13 വര്‍ഷം പിന്നിടുന്നു ഇവരുടെ ദാമ്പത്യ ബന്ധം.

  ഇന്ദ്രജിത് - പൂര്‍ണിമ

  ഇനിയും പിരിയാത്ത താരദമ്പതികള്‍

  പൂര്‍ണമായും താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. അച്ഛനും അമ്മയും അനിയനും താരങ്ങള്‍. ഇവര്‍ക്കൊപ്പം പൂര്‍ണിമ കൂടി ചേരുന്നതോടെ ലിസ്റ്റ് പൂര്‍ണമായി.

  English summary
  Break up in relationship is not a news in celebrities. But here is the list of film stars they are famous for their long lasting relationship with thier spouces from same field.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X