Just In
- 1 hr ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
- 1 hr ago
സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം കൊണ്ട് സ്വന്തമാക്കിയ വാഹനത്തെക്കുറിച്ച് കുഞ്ചന്‍
- 2 hrs ago
ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ചോദിച്ച് വാങ്ങിയതാണ്, സുരാജിന്റെ തുറന്നുപറച്ചില്‍ വൈറല്‍
- 2 hrs ago
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നിയെന്ന് പത്മകുമാര്‍, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറിപ്പ് വൈറല്‍
Don't Miss!
- Finance
സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് തുടക്കം മോശം, വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ
- News
ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി; സ്ത്രീകളെ കൊല്ലാന്‍ ആരംഭിച്ചു; സീരിയൽ കില്ലർ അറസ്റ്റില്‍
- Sports
Pak Vs SA 1st Test: ദക്ഷിണാഫ്രിക്ക 220ന് പുറത്ത്, പാകിസ്താനും ബാറ്റിങ് തകര്‍ച്ച
- Lifestyle
'A' യില്‍ പേര് തുടങ്ങുന്നവരാണോ? 2021ല്‍ നിങ്ങളുടെ ഫലം ഇതാണ്
- Automobiles
വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇതാ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രൂപസാദൃശ്യമുള്ള നടീനടന്മാര്
ചിലരുടെ രൂപഭാവങ്ങളില്‍ സമാനതതോന്നുകയെന്നത് അത്ര പുതുമയുള്ള കാര്യമല്ല. സാധാരണക്കാര്‍ക്കിടയില്‍ ഈ രൂപസാദൃശ്യങ്ങള്‍ അത്രവലിയ കാര്യമാകാറില്ല. പക്ഷേ സെലിബ്രിറ്റികളുടെ കാര്യം വരുമ്പോള്‍ ഈ രൂപസാദൃശ്യം സെലിബ്രിറ്റിയല്ലാത്ത ഒരാളെപ്പോലും സെലിബ്രിറ്റിയാക്കിക്കളയും. സിനിമാ താരങ്ങളുമായും ക്രിക്കറ്റ് താരങ്ങളുമായും രൂപസാദൃശ്യമുള്ള സാധാരണക്കാര്‍ മാധ്യമങ്ങള്‍ പിന്തുടര്ന്ന് താരങ്ങളായിപ്പോയ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്.
മുന്നിരതാരങ്ങളുമായി രൂപസാദൃശ്യമുള്ള ചില രണ്ടാംനിരതാരങ്ങളും മറ്റും വിശേഷിപ്പിക്കപ്പെടുകതന്നെ മറ്റേനടിയുമായി രൂപസാദൃശ്യമുള്ളയാള്‍ അല്ലെങ്കില്‍ നടനുമായി സാമ്യതയുള്ളതാരം എന്ന രീതിയിലായിരിക്കും. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം ഇത്തരത്തില്‍ രൂപസാദൃശ്യമുള്ള പല താരങ്ങളുമുണ്ട്. അവരില്‍ ചിലരിതാ

രൂപസാദൃശ്യമുള്ള നടീനടന്മാര്
ചിലപ്പോഴെല്ലാം പലരിലും ഇരട്ടകളാണോയെന്ന സംശയം ജനിപ്പിക്കുന്ന രൂപസാദൃശ്യമാണ് ബോളിവുഡ് താരങ്ങളായ കത്രീനയിലും സെറിനിലും കാണാന്‍ കഴിയുക. കത്രീനയോടൊപ്പം പ്രശസ്തയല്ല സെറിന്‍, അതുകൊണ്ടുതന്നെ പലരും സെറിന്നെ പരിചയപ്പെടുത്തുക കത്രീനയെപ്പോലുള്ള താരം എന്ന രീതിയിലാണ്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോൡവുഡിന്റെ സുന്ദരകാമുകനായ ഹൃത്തിക് റോഷനെ പലരും ഗ്രീക്ക് ദൈവങ്ങളോടാണ് ഉപമിക്കാറുള്ളത്. ഹൃത്തിക്കിനോട് പലകാര്യങ്ങളിലും സമാനത തോന്നുന്ന താരമാണ് ഹര്മന് ബവേജ. പക്ഷേ അഭിനയത്തിന്റെയും കരിയറിന്റെയും പ്രശസ്തിയുടെയും കാര്യത്തില്‍ ഹര്മന് ഹൃത്തിക്കുമായി സാമ്യതകളൊന്നുമില്ല.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ചില ഭാവങ്ങളിലും വേഷങ്ങളിലും കരീനയ്ക്കും ഹോളിവുഡ് താരം പാരീസിനും തമ്മില്‍ സമാനതകള്‍ തോന്നാം. രണ്ടുപേരും നല്ല സ്ലീം സുന്ദരികളാണ്. മുടിയുടെയും കണ്ണുകളുടെയും നിറങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെങ്കിലും രണ്ടുപേരും തമ്മില്‍ എവിടേയൊക്കെയേ ചില സാമ്യതകളുണ്ടെന്നാണ് എല്ലാവരും പറയുന്നത്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാനും ഹോളിവുഡ് താരം ടോം ഹങ്ക്സും തമ്മില്‍ ഏറെ സാമ്യതകളുണ്ടെന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്. ചില പ്രത്യേക ആംഗിളുകളില്‍ അമ്പരപ്പിക്കുന്ന രൂപസാദൃശ്യമുണ്ടത്രേ ഇവര്‍ തമ്മില്‍.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യം സ്നേഹ ഉള്ളാള്‍ എന്ന നടിയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്. രണ്ടുപേരും സല്‍മാന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ടെന്നതും രണ്ടുപേരും കര്ണാകക്കാരാണെന്നതും രൂപത്തിന് പുറത്തുള്ള സമാനതകളാണ്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബച്ചനും സോനുവും തമ്മിലുള്ള രൂപസാദൃശ്യത്തിന്റെ കാര്യങ്ങള്‍ ആരാധകരും ബോളിവുഡും ഏരെ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. ദബാങിലെ ഛേദി സിങ്ങായിട്ടാണ് സോനു സൂദ് സിനിമയിലെത്തിയത്. ചിത്രത്തിലെ പല രംഗങ്ങളിലും സോനുവിന് ബച്ചനോട് അതിശയിപ്പിക്കുന്ന തരത്തിലുള്ള രൂപസാമ്യത തോന്നിച്ചിരുന്നു.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവുഡിന്റെ ചുംബനവീരന്‍ ഇമ്രാന് ഹഷ്മിയെയും ഹോളിവുഡ് താരം കൊളിന് ഫാറലിനെയും കണ്ടാലും നമ്മളൊന്ന് അതിശയിയ്ക്കും. രണ്ടുപേര്‍ക്കും തമ്മില്‍ മുഖഭാവത്തില്‍ വലിയ സാമ്യതകളുണ്ട്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ഹിന്ദിയിലും മറാത്തിയിലും പ്രശസ്തയായ സോണാലി കുല്‍ക്കര്‍ണിയ്ക്ക് പ്രശസ്ത താരം ഹാലി ബെറിയുടെ രൂപഭാവങ്ങളുമായി സാദൃശ്യമുണ്ടെന്നാണ് പലരും പറയുന്നത്. ചില പ്രത്യേക ആംഗിളുകളില്‍ നിന്നാണത്രേ ഈ സാമ്യത കൂടുതല്‍ പ്രകടമാകുന്നത്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോൡവുഡിന്റെ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറഉം ബോളിവുഡിന്റെ സൂപ്പര്‍താരം ടോം ക്രൂയിസും തമ്മില്‍ പലകാര്യങ്ങളിലും സാമ്യതയുണ്ടത്രേ. ചില വേഷഭൂഷകളില്‍ അക്ഷയ് കുമാറിനെ കണ്ടാല്‍ ടോമിനെ പോലെ തോന്നിയ്ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
നടി ശ്രീദേവിയും അന്തരിച്ച നടി ദിവ്യ ഭാരതിയും തമ്മിലുള്ള രൂപസാദൃശ്യം വളരെ പ്രശസ്തമായിരുന്നു. രണ്ടുപേരുടെയും കണ്ണും ചുണ്ടും ഏതാണ്ട് ഒരേപോലെയായിരുന്നു.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവുഡിന്റെ ചോക്ലേറ്റ് ബോയ് ആയ ജോണിനെയും അന്റോണിയ ബന്ഡെരാസിനെയും കണ്ടാല്‍ ആര്‍ക്കും അല്പം സാമ്യതകളൊക്കെ തോന്നിപ്പോകും.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവുഡ് താരം ദിയ മിര്‍സയും ഹോളിവുഡ് താരം ആനി ഹാത് വേയും രൂപസാദൃശ്യമുള്ള നടിമാരാണ്. ചിരിയിലും മറ്റുമാണ് ഇവര്‍ക്ക് സാമ്യത കൂടുതലുള്ളത്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവുഡിന്റെ സെക്സി ഗേള്‍ ചിത്രാംഗദ സിങും പഴയകാല നായിക സ്മിത പാട്ടീലും തമ്മിലുമുണ്ട് ചില രൂപസാമ്യതകള്.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവിന്റെ ചബ്ബി ഗേള്‍ പ്രീതി സിന്റയും ഹോളിവുഡ് താരം ഡ്ര്യൂ ബാരിമോറും തമ്മിലുമുണ്ട് ചിരിയിലും കണ്ണുകളിലുമുള്പ്പെടെ ചില സാമ്യതകള്‍.

രൂപസാദൃശ്യമുള്ള നടീനടന്മാര്
ബോളിവുഡിന്റെ ഐറ്റം ഗേള്‍ രാഖി സാവന്തും സെബനീസ് ഗായികയും നടിയുമായ ഹെയ്ഫ വെഹ്ബേയും തമ്മില്‍ കാര്യമായ രൂപസാദൃശ്യങ്ങളുണ്ട്.