For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  By Rohini
  |

  സിനിമയില്‍ നിലനില്‍ക്കാന്‍ കഴിവ് മാത്രം പോര ഭാഗ്യവും വേണം. എത്ര നല്ല തുടക്കം ലഭിച്ചാലും പിന്നീട് സിനിമയല്‍ നല്ല വേഷങ്ങള്‍ ലഭിച്ച് നിലനിന്ന് പോരണമെങ്കില്‍ ഭാഗ്യം തെളിയാതെ വയ്യ. ആ ഭാഗ്യം തെളിയാത്തത് കൊണ്ട് മാത്രം സിനിമ വിട്ട് പോകേണ്ടി വന്ന ചില കഴിവുള്ള കലാകാരന്മാരും കലാകാരികളുമുണ്ട്.

  ആദ്യ ചിത്രത്തില്‍ അതിശയിക്കുന്ന പ്രകടനം കാഴ്ചവച്ചു, എന്നാല്‍ പിന്നീടുള്ള ചിത്രങ്ങളില്‍ അവരെ കാണാനോ, ആദ്യ ചിത്രത്തിന്റെ ശ്രദ്ധ ലഭിക്കാതെയോ പോയവര്‍. ഒന്നോ രണ്ടോ ചിത്രത്തില്‍ അഭിനയിച്ച് മലയാള സിനിമ വിട്ടവര്‍. വിവാഹം വന്നതോടെയും മറ്റും സിനിമയില്‍ നിന്നവര്‍ മനപൂര്‍വ്വം ഒഴിവായി. മലയാളത്തിന് നഷ്ടപ്പെട്ട അത്തരത്തിലുള്ള ചിലരെ കുറിച്ചാണ് ഇനി പറയുന്നുത്.

  ഷാനവാസ്

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ മകന്‍ ഷാനവാസ്. അച്ഛന്റെ പേരിനും കഴിവിനും ഒപ്പമോ അതിനടുത്തോ എത്താന്‍ പോലും ഷാനവാസിന് സാധിക്കാതെ പോയി. പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സിനിമയില്‍ പിന്നീട് തുടരാന്‍ കഴിയാതെ ആയപ്പോള്‍ സീരിയലുകളിലേക്ക് മാറി. അവിടെയും ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ മലേഷ്യയില്‍ സെറ്റില്‍ഡാകുകയായിരുന്നു.

  ജിഷ്ണു രാഘവന്‍

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  അകാലത്തില്‍ സിനിമയെയും ലോകത്തെയും വിട്ട് പോയ നടന്‍ ജിഷ്ണു. നമ്മള്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കാഴ്ചവച്ച നടനാണ് രാഘവന്റെ മകന്‍ ജിഷ്ണു. മികച്ച പുതുമുഖ നടനുള്ള കേരള ക്രിട്ടിക്കല്‍ ഫിലിം പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ജിഷ്ണുവിനെ തേടിയെത്തി. പക്ഷെ പിന്നീടുള്ള ചിത്രങ്ങളില്‍ ആ ഭാഗ്യത്തെ കൊണ്ടു നടക്കാന്‍ കഴിഞ്ഞില്ല. തമിഴിലും ബോളിവുഡിലും ശ്രമങ്ങളിള്‍ നടത്തി തിരിച്ചുവരവിനിടെയാണ് നടനെ അസുഖം പിടിപെട്ടത്.

  സുചിത്ര മുരളി

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  1990 കളില്‍ ബാലതാരമായിട്ടാണ് സുചിത്ര സിനിമാ ലോകത്ത് എത്തുന്നത്. 1991 ല്‍ റിലീസ് ചെയ്ത ഗോപുര വാസലിലേ എന്ന തമിഴ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിയ്ക്ക് പുതിയൊരു ഭാവി വരെ പ്രവചിച്ചു. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റി. പിന്നീടങ്ങോട്ട് നല്ല കഥാപാത്രങ്ങളൊന്നും വന്നില്ല. 1999 ല്‍ വിവാഹം കഴിഞ്ഞതോടെ സിനിമ പൂര്‍ണമായും വിട്ടു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യുഎസിലാണ്. നര്‍ത്തകി കൂടെയായ സുചിത്ര അവിടെ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്.

  ഗിരിജ ഷെട്ടര്‍

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ മാത്രമേ ഗിരിജ അഭിനയിച്ചിട്ടുള്ളൂ, എന്നാല്‍ ഇപ്പോഴും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഗിരിജയുടെ വന്ദനത്തിലെ വേഷം മാത്രമാണ്. ആദ്യ ചിത്രമായ ഗീതാഞ്ജലി ബോക്‌സോഫീസ് ഹിറ്റായിരുന്നു. പക്ഷെ പിന്നീട് സിനിമയില്‍ തുടരാന്‍ സാധിച്ചില്ല. നര്‍ത്തകിയും ഫിലോസഫറുമായ ഗിരിജ ഇപ്പോള്‍ യുകെയില്‍ പത്രപ്രവര്‍ത്തകയായി ജോലി നോക്കുകയാണ്

  അര്‍ച്ചന കവി

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  എംടി വാസുദേവന്‍, ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന നീലത്താമര എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം ലഭിച്ച നടിയാണ് അര്‍ച്ചന കവി. പലരും പറഞ്ഞു, അര്‍ച്ചന ഇനി മലയാളത്തിന്റെ ഭാവി എന്ന്. എന്നാല്‍ അത് സംഭവിച്ചില്ല. പിന്നീട് നല്ല വേഷങ്ങളൊന്നും അര്‍ച്ചനയെ തേടി വന്നില്ല. മമ്മി ആന്റ് മി മാത്രമാണ് പിന്നെ ഹിറ്റായത്. 2015 ല്‍ അഭിഷ് മാത്യുവിനെ വിവാഹം കഴിച്ച് അര്‍ച്ചന സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നു

  ചാന്ദ്‌നി

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  ചാന്ദ്‌നി അഭിനയിച്ച സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ നായികയുടെ അവസ്ഥ തന്നെയാണ് നടിയ്ക്കും. ജെ സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ ആദ്യത്തെ നടിയായ റോസിയായിട്ടാണ് ചാന്ദ്‌നി വേഷമിട്ടത്. ഇരുട്ടില്‍ ഓടിപ്പോയ റോസിയെ പിന്നെ ആരും കണ്ടിരുന്നില്ല. അതുപോലെ സെല്ലുലോയ്ഡിന് ശേഷം ചാന്ദ്‌നിയെയും പിന്നെയൊരു ചിത്രത്തില്‍ കണ്ടില്ല

  ദീപ നായര്‍

  നല്ല തുടക്കം കിട്ടിയിട്ടും ഭാഗ്യം തുണച്ചില്ല, സിനിമയില്‍ നിന്ന് അപ്രത്യക്ഷരായ താരങ്ങള്‍

  പ്രിയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ പ്രിയ നായര്‍. ചിത്രം മികച്ച വിജയം ആയിരുന്നെങ്കിലും, പ്രിയയുടെ കഥാപാത്രം ശ്രദ്ധ നേടിയെങ്കിലും പിന്നീട് ഒരു ചിത്രത്തില്‍ പോലും പ്രിയ അഭിനയിച്ചിട്ടില്ല. ആദ്യത്തെയും അവസാനത്തെയും ചിത്രമാണ് പ്രിയം.

  English summary
  Lost faces of Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X