»   » ഷൂട്ടിങ്ങ് തുടങ്ങിയില്ല അതിനും മുന്‍പേ നയന്‍താരയും നിവിന്‍പോളിയും സ്വന്തമാക്കിയ നേട്ടം, ചരിത്രത്തിലാദ്യം!

ഷൂട്ടിങ്ങ് തുടങ്ങിയില്ല അതിനും മുന്‍പേ നയന്‍താരയും നിവിന്‍പോളിയും സ്വന്തമാക്കിയ നേട്ടം, ചരിത്രത്തിലാദ്യം!

Posted By: Nimisha V
Subscribe to Filmibeat Malayalam

അച്ഛന്റെയും ചേട്ടന്റെയും പിന്നാലെ താനും സംവിധാനത്തിലേക്ക് കടക്കുകയാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ അറിയിച്ചിരുന്നു. ചേട്ടന്റെ സിനിമയിലൂടെ അഭിനയത്തില്‍ തുടക്കം കുറിച്ച താരപുത്രനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിവിന്‍ പോളിയും നയന്‍താരയും നായികാനായകന്‍മാരായി എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് ധ്യാന്‍ സംവിധായകനാവുന്നത്.

കുപ്രചാരണങ്ങളെ അസ്ഥാനത്താക്കി കമ്മാരനെ ഏറ്റെടുത്തവരോട് നന്ദി പറഞ്ഞ് ദിലീപ്, കാണൂ!


ശ്രീനിവാസനും വിനീതിനും പിന്നാലെ ധ്യാനും സംവിധായകനാവുകയാണെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ വേഗത്തിലാണ് പ്രചരിക്കുന്നത്. നായികയായി നയന്‍താര എത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ തന്നെ കളിയാക്കിയിരുന്നുവെന്നും പിന്നീട് താരം ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചപ്പോഴാണ് അജുൂ വര്‍ഗീസ് അടക്കമുള്ളവര്‍ വിശ്വസിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.


സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍

ഗായകനായാണ് വിനീത് ശ്രീനിവാസന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന് വേണ്ടിയാണ് ഈ താരപുത്രന്‍ ആദ്യം പാടിയത്. അതൊരു തുടക്കമായിരുന്നു. ഗായകനില്‍ നിന്നും നായകനിലേക്കും സംവിധായകനിലേക്കും നിര്‍മ്മാതാവിലേക്കുമൊക്കെ വിനീത് ചുവട് മാറ്റിയപ്പോള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. വിനീത് സംവിധാനം ചെയ്ത തിരയിലൂടെയാണ് അനുജന്‍ ധ്യാന്‍ തുടക്കം കുറിച്ചത്. ശോഭനയ്‌ക്കൊപ്പമായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ ഈ താരം വേഷമിട്ടു. അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക് കടക്കുകയാണ് താരപുത്രന്‍.


ലവ് ആക്ഷന്‍ ഡ്രാമ

ശ്രീനിവാസന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയായ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് വേണ്ടിയും സ്വീകരിച്ചിട്ടുള്ളത്. തളത്തില്‍ ദിനേശന്‍, ശോഭ ഈ പേരുകള്‍ മാത്രമാണ് തന്റെ സിനിമയില്‍ ഉപയോഗിക്കുന്നത്. വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ല ഒരുക്കുന്നതെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു.


ചരിത്രം തിരുത്തിക്കുറിച്ചു

മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ തിരുത്തിക്കുറിച്ചിട്ടുള്ളത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഷൂട്ടിങ്ങ് പോലും തുടങ്ങാതെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവുന്നത്.


സന്തോഷം പങ്കുവെച്ച് അജു വര്‍ഗീസ്

വിനീത് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് അജു വര്‍ഗീസ് സിനിമയില്‍ തുടക്കം കുറിച്ചത്. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. വിനീതിന്റെ തന്നെ സിനിമയായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അസോസിയേറ്റ് ഡയറക്ടറായും താരം പ്രവര്‍ത്തിച്ചിരുന്നു. ധ്യാനിന്റെ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് തുടക്കം കുറിക്കുകയാണ്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതിനെക്കുറിച്ച് അജു വര്‍ഗീസ് തന്നെയാണ് വ്യക്തമാക്കിയത്.


റെക്കോര്‍ഡ് തുക നല്‍കി ഏഷ്യാനെറ്റ് സ്വന്തമാക്കി

റെക്കോര്‍ഡ് തുക നല്‍കി ഏഷ്യാനെറ്റാണ് സിനിമ സ്വന്തമാക്കിയത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് ഈ നേട്ടം. നേരത്തെ മമ്മൂട്ടിയുടെ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് റിലീസിന് മുന്‍പേ വിറ്റുപോയിരുന്നു. സിനിമയുടെ ചിത്രീകരണം തന്നെ രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.


അടുത്ത സിനിമയുടെ പണിപ്പുരയില്‍

അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനത്തിലാണ് വിനീത് ശ്രീനിവാസന്‍. പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ യാത്രകള്‍ ആവശ്യമായി വരുന്നതിനാലാണ് താന്‍ മാറി നില്‍ക്കുന്നതെന്നായിരുന്നു വിനീത് വ്യക്തമാക്കിയത്.


English summary
Love action drama sets new record before shoot begins

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X