twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിലെ ഡ്രാക്കുള പള്ളി യഥാര്‍ഥത്തിലുണ്ട്! എമ്പുരാന് വേണ്ടിയാണോ മുന്നൊരുക്കങ്ങളെന്ന് ആരാധകര്‍

    |

    Recommended Video

    ലൂസിഫറിലെ ഡ്രാക്കുള പള്ളി, യഥാര്‍ത്ഥ സംഭവം ഇതാണ്

    നൂറ് കോടി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നിഷ്പ്രയാസം ലഭിക്കുമെന്ന് തെളിയിച്ച കാലങ്ങളാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. കേരളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളും നൂറ് കോടി ചിത്രങ്ങള്‍ സമ്മാനിച്ച വര്‍ഷമാണിത്. അതിനൊപ്പം മോഹന്‍ലാല്‍ ഇരുന്നൂറ് കോടി എന്ന സ്വപ്‌ന നേട്ടത്തിലേക്കും നടന്ന് അടുത്തു. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിലൂടെയായിരുന്നു ഈ നേട്ടം.

    മാര്‍ച്ച് അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പിന്നാലെ എമ്പുരാന്‍ എന്നാണ് ചിത്രത്തിന്റെ പേരും പുറത്ത് വിട്ടു. ഷൂട്ടിംഗ് ഉടന്‍ തന്നെ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴിതാ എമ്പുരാന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

    ഡ്രാക്കുള പള്ളി

    ഡ്രാക്കുള പള്ളി

    പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ ഓരോ രംഗങ്ങളും മനോഹരമായിരുന്നു. എന്നാല്‍ മോഹന്‍ലാലും മഞ്ജു വാര്യരും കണ്ടുമുട്ടുന്നൊരു സ്ഥലം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഛായാഗ്രഹണ മികവ് കൊണ്ടും മറ്റുമാണ് ലൂസിഫരിലെ ആ പള്ളി ശ്രദ്ധേയമായത്. തേയിലത്തോട്ടത്തിന് നടുവില്‍ ഇല കൊഴിഞ്ഞ് നില്‍ക്കുന്ന മരത്തിന് സമീപം തര്‍ന്ന് വീഴാറായ പള്ളിയും കുറേ കല്ലറകളുമാണ് ഈ സിനിമയില്‍ കാണിച്ചിരുന്നത്. പ്രിയദര്‍ശിനി രാംദാസിനോട് സ്റ്റീഫന്‍ നെടുമ്പള്ളി പഴയ കഥ പറയുന്ന രംഗമായിരുന്നു ഇവിടെ നിന്നും ചിത്രീകരിച്ചത്. സിനിമയ്ക്ക് വേണ്ടി സെറ്റിട്ട പള്ളിയാണെന്ന് പലരും കരുതിയെങ്കിലും അത് അങ്ങനെ അല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

    നവീകരണം നടന്നു

    നവീകരണം നടന്നു

    കട്ടപ്പനയ്ക്ക് സമീപം ഉപ്പുതറ പഞ്ചായത്തിലെ ലോണ്‍ട്രി രണ്ടാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ്. ഡ്രാക്കുള പള്ളി എന്ന് വിളിപ്പേരുള്ള സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ പള്ളിയാണിത്. സിനിമ ഹിറ്റായതിന് പിന്നാലെ ഈ പള്ളിയിലും നവീകരണം വന്നിരിക്കുകയാണ്. പള്ളി കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിച്ച് കാലപ്പഴക്കം തോന്നിക്കുന്ന തരത്തില്‍ ആക്കിയാണ് സ്‌ക്രീനില്‍ കാണിച്ചിരുന്നത്. ശേഷം എട്ട് ലക്ഷം രൂപ മുടക്കി പള്ളി നവീകരിച്ചിരിക്കുകയാണ്. മേല്‍ക്കൂര നിര്‍മ്മിച്ച് കെട്ടിടം പൂര്‍ണമായും പെയിന്റ് ചെയ്തു.

     എമ്പുരാന്റെ വരവിനാണോ?

    എമ്പുരാന്റെ വരവിനാണോ?

    ലൂസിഫറിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായി സൂചന കൊടുത്ത പള്ളി പുതുക്കി പണിതിരിക്കുന്നതിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന് വേണ്ടിയാണ് ഇപ്പോള്‍ ഡ്രാക്കുള പള്ളി പുതുക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ലൂസിഫറില്‍ കണ്ടതല്ല, യഥാര്‍ഥ കഥയെന്നും അതിന് മുന്‍പ് മറ്റൊരു കഥ കൂടിയുണ്ടെന്നും പറഞ്ഞാണ് എമ്പുരാന്‍ വരുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥയിലെ പ്രധാനപ്പെട്ടൊരിടം ഇതാണെന്ന് സൂചനയാണ് ലഭിച്ചിരിക്കുന്നത്. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

     രണ്ടാം ഭാഗമൊരുങ്ങുന്നു..

    രണ്ടാം ഭാഗമൊരുങ്ങുന്നു..

    എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ചയായിരിക്കില്ല. ഇപ്പോള്‍ കണ്ട കഥും ഇതിന് മുന്‍പ് നടന്ന കഥയും പല കഥാപാത്രങ്ങളുടെയും മുന്‍കാലമായിരിക്കും ഈ ചിത്രത്തിലൂടെ പറയുന്നത്. നിറയെ സസ്പെന്‍സുകള്‍ ഒരുക്കി കൊണ്ടാണ് സിനിമ വരുന്നതെന്ന സൂചനകളെല്ലാം വന്നിരിക്കുകയാണ്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി അവതരിച്ച മോഹന്‍ലാല്‍ ക്ലൈമാക്സിലാണ് ഖുറേഷി അബ്രാം ആയി രൂപം മാറുന്നത്. ആഗോള തലത്തില്‍ അധികാര സമവാക്യങ്ങളെ നിയന്ത്രിക്കാന്‍ വരെ ശേഷിയുള്ള കഥാപാത്രമാണ് ഖുറേഷി അബ്രാം. വലിയൊരു കാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച് തീരുമാനങ്ങള്‍ ഉടന്‍ എടുക്കും. തിരക്കഥയുടെ കാര്യത്തിലും ഏകദേശം തീരുമാനം ആയിരിക്കുകയാണ്.

    English summary
    Lucifer movie church Renovation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X