twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ്? കണ്‍ഫ്യൂഷനടിക്കേണ്ട, അതിനും അര്‍ഥമുണ്ടെന്ന് ഹരിനാരായണന്‍

    |

    രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട് അതിവേഗമാണ് ഹിറ്റായി മാറിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായിട്ടെത്തുന്നത്. പ്രമുഖ താരങ്ങളെല്ലാം ചേര്‍ന്നാണ് ഈ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിടുന്നത്.

    Recommended Video

    മഞ്ജു വാര്യര്‍ പാടി കിംകിംകിംകിം എന്താണ് ?

    റാം സുന്ദര്‍ ഈണമൊുക്കിയ പാട്ടിന് ബി ഹരിനാരായണനാണ് വരികള്‍ എഴുതിയത്. വരികളിലുള്ള വൈവിധ്യമായിരുന്നു പാട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. കിംകിംകിംകിം എന്ന് ഒരു താളത്തില്‍ പാടി തുടങ്ങിയതല്ലെന്നും അതിനൊരു അര്‍ഥമുണ്ടെന്നും പറയുകയാണ് ഗാനരചയിതാവ് ബി ഹരിനാരായണന്‍.

     ബി ഹരിനാരായണന്റെ കുറിപ്പ് വായിക്കാം

    കിംകിംകിംകിംകിംകിം
    വരാത്തതെന്തേ
    മേമേമേമേമേമേമേ

    എന്താണ് കിം കിം? കിം ജോന്‍ യുങ്ങ് ആണോ? കിം കി ഡുക് ആണോ? അതോ വരിയൊപ്പിക്കാന്‍ വേണ്ടി എഴുതിയ അക്ഷരമാണോ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട്. അത്യകൊണ്ട് എഴുതുന്നതാണ്. കിം എന്ന വാക്കിന് എന്തേ എന്നര്‍ത്ഥമുണ്ട്. സംസ്‌കൃതഭാഷയില്‍. മേ എന്ന വാക്കിന് എനിക്ക് വേണ്ടി, എനിക്ക് എന്നൊക്കെയാണ് അര്‍ത്ഥം വരുന്നത്. അപ്പോള്‍ മൊത്തം വരിയുടെ അര്‍ത്ഥം എന്തേ എനിക്ക് വേണ്ടി വരാത്തതെന്തേ എന്നാകും.

    ബി ഹരിനാരായണന്റെ കുറിപ്പ് വായിക്കാം

    സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കില്‍ പറയാം). പഴയ മലയാളം രചനകളിലും പഴയ കാല 'സംഗീതനാടക' ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു. ജാക്ക് എന്‍ ജില്ലിന്റെ (Jack N Jill ) പാട്ടു ചര്‍ച്ചയില്‍, സന്തോഷേട്ടന്‍ (സന്തോഷ് ശിവന്‍) പറഞ്ഞത് പഴയ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാട്ട് വേണമെന്നാണ്. ഞങ്ങള്‍ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് 'ഒരിടത്ത് ' സിനിമയില്‍ ജഗന്നാഥന്‍ സാറിന്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിന്റെ വരികളെ കുറിച്ച് ഞാന്‍ പരമര്‍ശിച്ചത്. അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. അങ്ങനെ അതിന്റെ ചുവടുപിടിച്ചു പോകാന്‍ തീരുമാനമായി.

     ബി ഹരിനാരായണന്റെ കുറിപ്പ് വായിക്കാം

    ഒരിടത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ച വേണുച്ചേട്ടനോട് (നെടുമുടി വേണു) ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം എം മണി സര്‍ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്. ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടന്‍ മണി സാറിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഈ പാട്ടു പാടിയെന്നും, ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദന്‍ സര്‍ ചലച്ചിത്രത്തില്‍ ഈ പാട്ടിന്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടന്‍ പറഞ്ഞു. രവിയേട്ടന്‍ (രവി മേനോന്‍) വഴി വൈക്കം എം.മണി സാറിന്റെ മകളും, ശ്രീകുമാരന്‍ തമ്പി സാറിന്റെ പത്‌നിയുമായ രാജി ചേച്ചിയോട് സംസാരിച്ചു. അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തില്‍ മണി സാര്‍ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്.

     ബി ഹരിനാരായണന്റെ കുറിപ്പ് വായിക്കാം

    തിരുവനന്തപുരം ആകാശവാണി ലൈബ്രറയില്‍ മണി സാര്‍ പാടിയതിന്റെ റിക്കോര്‍ഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞത്. 'കാന്ത തൂകുന്നു തൂമണം' എന്നു തുടങ്ങുന്ന മേല്‍ പറഞ്ഞ പാട്ടിന്റെ രചയിതാവിനേ കുറിച്ചോ, സംഗീത സംവിധായകനെ കുറിച്ചോ, നാടകമുണ്ടായ വര്‍ഷത്തെ കുറിച്ചോ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ പരിമിതി കൊണ്ടാണത് എന്നറിയാം. ആ അന്വേഷം നടക്കട്ടെ സംഗീത ലോകത്തിന് അത് കണ്ടെത്താന്‍ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം?

     ബി ഹരിനാരായണന്റെ കുറിപ്പ് വായിക്കാം

    പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങള്‍ നടന്നിരുന്നത്. മിക്കപ്പോഴും തറയില്‍ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല. മൈക്കില്ല, പാടാന്‍ പിന്നണിക്കാരില്ല. ഉച്ചത്തില്‍ തൊണ്ട പൊട്ടി പാടണം വലിയ ചലനങ്ങളോടെ ആടണം. കാരണം സദസ്സിന്റെ ഏറ്റവും പിന്നിലുള്ള കാണിക്ക് വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേള്‍ക്കണം. നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരന്‍മാര്‍ക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്. ആ ഒരു കാലത്തിന്, അന്നത്തെ കലാകാരന്‍മാര്‍ക്ക്, അവര്‍ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നല്‍കിയുണ്ടാക്കിയ നാടകങ്ങള്‍ക്ക് ഉള്ള എളിയ സമര്‍പ്പണമാണ് ഈ ഗാനം
    സ്‌നേഹം എല്ലാര്‍ക്കും.

    NB : കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്‌പെന്‍സ്. ഇങ്ങനൊരു പാട്ടുണ്ടാവാന്‍ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും(#ടമിവേീവെടവശ്മി ,രാമേട്ടനും (Ram Surendar) മഞ്ജു ചേച്ചിക്കും (മഞ്ജു വാര്യര്‍) സ്‌നേഹം.

    English summary
    Lyricist B Hari Narayanan About Manju Warrier's New Song From Jack N Jill
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X