twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ ചിത്രത്തിലും പശുപതിയേ അഭിനയിപ്പിക്കുന്നത് എന്തിനാണ്; നല്ല മനുഷ്യനെന്ന മേല്‍വിലാസമുണ്ടെന്ന് എംഎ നിഷാദ്

    |

    വൈരം എന്ന സിനിമയെ കുറിച്ചും അതിലെ പാട്ടുകളെ കുറിച്ചുമായിരുന്നു സംവിധായകന്‍ എംഎ നിഷാദ് കഴിഞ്ഞ ദിവസം സംസാരിച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പാട്ടിന്റെ ചിത്രീകരണത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോഴിതാ നടന്‍ പശുപതിയുമായിട്ടുള്ള ആത്മബന്ധമാണ് സംവിധായകന്‍ പറയുന്നത്.

    ബിക്കിനിയിൽ മനോഹരയായി സോണാലി സെഗാൾ, ചിത്രങ്ങൾ കാണാം

    നിഷാദിന്റെ സംവിധാനത്തില്‍ പിറന്ന മൂന്ന് സിനിമകളിലും കേന്ദ്രകഥാപാത്രമായി പശുപതി അഭിനയിച്ചിരുന്നു. അങ്ങനെയാണ് പലരും ഈ ചോദ്യവുമായി എത്തിയത്. അതിനുള്ള വിശദീകരണമാണ് ഫേസ്ബുക്കിലെഴുതിയ പുതിയ കുറിപ്പില്‍ സംവിധായകന്‍ വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

      എല്ലാ ചിത്രത്തിലും എന്തിനാണ് പശുപതിയേ അഭിനയിപ്പിക്കുന്നത്

    'പശുപതി എന്ന നടന്‍ (താരം)..മനുഷ്യന്‍' ''To be a good actor,you have to feel life and observe life ''--Lane Garrison' ലേന്‍ എഡ്വേര്‍ഡ് ഗാരിസണ്‍ എന്ന ഹോളിവുഡ് നടന്റെ വാക്കുകളാണിത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവൊന്നുമല്ല ലേന്‍ ഗാരിസണ്‍. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസക്തമാണ്. നിങ്ങള്‍ക്ക്, ഒരു നല്ല നടനാകണമെങ്കില്‍ ജീവിതം അനുഭവിക്കുകയും നിരീക്ഷിക്കുകയും വേണം. അങ്ങനെ ഒരു നടനെ പറ്റിയാണ് ഞാന്‍ എഴുതുന്നത്. അത് മറ്റാരുമല്ല പശുപതി
    എന്ന നടനാണ്.

     എല്ലാ ചിത്രത്തിലും എന്തിനാണ് പശുപതിയേ അഭിനയിപ്പിക്കുന്നത്

    പശുപതിക്ക് നല്ലൊരു താരമെന്ന പട്ടത്തേക്കാളും നല്ലൊരു മനുഷ്യനെന്ന മേല്‍വിലാസം ആണ് കൂടുതല്‍ ചേരുക. താരമൂല്യത്തേക്കാളും നടന വൈഭവത്തിന് പ്രാധാന്യം കൊടുക്കുന്ന എന്നെ പോലെയുളള സംവിധായകര്‍ക്ക് പശുപതിയേ പോലുളള അഭിനേതാക്കള്‍ എന്നും ഒരു പ്രചോദനമാണ്. കൂത്തു പട്ടരൈ എന്ന തമിഴ് നാട്യ കളരിയില്‍ നിന്നാണ് പശുപതി എന്ന നടന്‍ സ്ഫുടം ചെയ്തത്. അദ്ദേഹത്തെ സിനിമയിലേക്ക് ആനയിച്ചത് നാസര്‍ എന്ന പ്രഗദ്ഭനും. കമല്‍ ഹാസന്റെ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മരുതുനായകം എന്ന ചിത്രത്തിലൂടെയാണ് പശുപതിയുടെ അരങ്ങേറ്റം.

     എല്ലാ ചിത്രത്തിലും എന്തിനാണ് പശുപതിയേ അഭിനയിപ്പിക്കുന്നത്

    പിന്നീട് വീരുപാണ്ടി, സുളളന്‍, ഈ, തിരുപ്പാച്ചി കുസേലന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടി. ഞാന്‍ പശുപതിയേ ശ്രദ്ധിക്കുന്നത് 'വെയില്‍' എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ് ഏതൊരു അഭിനയ മോഹിയായ വ്യക്തിയും കണ്ടിരിക്കേണ്ട സിനിമ. ചെന്നൈയിലെ ഒരു വിരസമായ സായാഹ്നത്തില്‍ വടപളനി എവിഎം തിയറ്ററിലാണ്,ഞാന്‍ വെയില്‍ കാണുന്നത്. സിനിമയും അതിലെ പ്രധാന കഥാപാത്രമായ മുരുകേശനെ അവതരിപ്പിച്ച നടനും എന്റെ മനസ്സിലെ തീരാത്ത നോവായി മാറി. ഒരു നടന്‍ എങ്ങനെ ഒരു പ്രേക്ഷകനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കിയ
    നിമിഷങ്ങള്‍.

     എല്ലാ ചിത്രത്തിലും എന്തിനാണ് പശുപതിയേ അഭിനയിപ്പിക്കുന്നത്

    വസന്ത ബാലനായിരുന്നു സംവിധായകന്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട 'വൈരം' എന്ന ചിത്രത്തില്‍ നായകനായ ശിവരാജനെ അവതരിപ്പിക്കാന്‍ പശുപതിയെ തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. എന്റെ മൂന്ന് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വൈരം കൂടാതെ, No66 മധുരബസ്സ്, കിണര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. പലരും എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് പശുപതിയേ എല്ലാ ചിത്രത്തിലും കാസ്റ്റ് ചെയ്യുന്നതെന്ന്? എനിക്ക് അവരോടൊക്കെ പറയാനുളള മറുപടി വളരെ സിമ്പിള്‍ ആണ്.

     എല്ലാ ചിത്രത്തിലും എന്തിനാണ് പശുപതിയേ അഭിനയിപ്പിക്കുന്നത്

    ഒന്നാമത് എന്റെ എല്ലാ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഞാന്‍ സംവിധാനം ചെയ്ത ഒമ്പത് ചിത്രങ്ങളില്‍, മൂന്നെണ്ണത്തില്‍ മാത്രമേ അദ്ദേഹം സഹകരിച്ചിട്ടുളളു. പിന്നെ ഒരു സംവിധായകന് ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ടുളള നടന്‍. താര ജാഡകളില്ല. പരിമിതികളും, പരിധികളുമറിയാവുന്ന മനുഷ്യന്‍. ഒരു കഥാപാത്രത്തെ ഉള്‍ക്കൊളളാനുളള ഡെഡിക്കേഷന്‍ അഥവാ സമര്‍പ്പണം. ഇതൊക്കെയാണ് പശുപതിയെ വ്യത്യസ്തനാക്കുന്നത്. എന്റെ രചനകളില്‍ കഥാപാത്രത്തിന് പശുപതിയുടെ രൂപം തെളിയുന്നതും അതുകൊണ്ടാണ്.

    Recommended Video

    ആസിഫ് അലിയ്ക്കുള്ള മറുപടി, എം.എ നിഷാദിന്റെ ഫെയ്സ്ബുക് പോസ്റ്റ് | filmibeat Malayalam
     എല്ലാ ചിത്രത്തിലും എന്തിനാണ് പശുപതിയേ അഭിനയിപ്പിക്കുന്നത്

    പുതിയ സിനിമ എഴുതുന്ന തിരക്കിലാണ്. അതില്‍ ഏതെങ്കിലും കഥാപാത്രത്തിന് പശുപതിയുടെ ഛായ വരുമോ എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ ആ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് പശുപതി എന്ന നടനായിരിക്കും. ഞങ്ങള്‍ തമ്മിലുളള സഹോദര തുല്യമായ സ്‌നേഹ ബന്ധത്തേക്കാളും ആ കഥാപാത്രം പശുപതിക്ക് അനുയോജ്യമാണോ എന്നാണ് ഞാനും അദ്ദേഹവും ആലോചിക്കുക. കാരണം ജീവിതാനുഭവങ്ങളും ജീവിത നിരീക്ഷണങ്ങളുമുളള ഒരു മനുഷ്യ സ്‌നേഹിയായ നടനാണ് പശുപതി.

    Read more about: ma nishad
    English summary
    MA Nishad Opens Up Why He Cast Actor Pasupathy In His Movies Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X