For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിത പങ്കാളി എന്താണെന്ന് അറിയുന്നത് ആ സമയത്താണ്; നെടുംതൂണ് പോലെ നിന്ന ഭര്‍ത്താവിന് നന്ദി പറഞ്ഞ് മാല പാര്‍വതി

  |

  സന്തോഷത്തിന് പുറമേ നഷ്ടങ്ങളുടെ കൂടി ഒരു വര്‍ഷമാണ് കടന്ന് പോവുന്നതെന്ന് പറയുകയാണ് നടി മാല പാര്‍വതി. കഴിഞ്ഞൊരു വര്‍ഷത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതടക്കം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നിമിഷത്തിലൂടെയാണ് താന്‍ പോയതെന്നാണ് പുതുവര്‍ഷത്തോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

  വിഷമഘട്ടങ്ങളില്‍ ഭര്‍ത്താവ് സതീഷ് നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിച്ച നടി മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും സംസാരിച്ചു. വര്‍ഷം മുഴുവന്‍ ജോലി എടുത്ത് ജീവിക്കാന്‍ പറ്റണേ എന്നൊരു പ്രാര്‍ഥന മാത്രമേ തനിക്കിപ്പോഴുള്ളുവെന്നാണ് മാല പാര്‍വതി പറയുന്നത്. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

  Also Read: മൂന്ന് ഭാര്യമാരെയും ഉപേക്ഷിച്ചു; ഇനി നടി പവിത്രയുടെ ഭര്‍ത്താവാകും, മുന്‍ഭാര്യയുടെ ആരോപണം ശരിവെച്ച് പ്രമുഖ നടൻ

  'അച്ഛനും അമ്മയും പോയ വര്‍ഷമാണ് കടന്ന് പോയത്. അവരുള്ളത് എത്ര വലിയ കരുത്തായിരുന്നു എന്ന് ഓരോ നിമിഷവും അറിഞ്ഞ് കൊണ്ടിരിക്കുന്നു. ഈ വിഷമ സമയത്ത്, ഒരു ജീവിത പങ്കാളി എന്താണ് എന്ന് നമ്മള്‍ അടുത്തറിയും. എല്ലാ ബന്ധങ്ങളുടെയും മാറ്ററിയും.
  സങ്കട കടലിലാണ്. മുന്നോട്ട് തന്നെയാണ് നീന്തുന്നത്. 365 ദിവസവും ജോലി ചെയ്യാന്‍ പറ്റണേ എന്നതാണ് ഒരു പ്രാര്‍ത്ഥന.

  Also Read: ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹത്തോടെ ബഷീര്‍; ഏറ്റവും വലിയ സന്തോഷം ഉടനെത്തുമെന്ന് പറഞ്ഞ് താരം

  എന്റെ വിഷമഘട്ടങ്ങളില്‍ ഒരു നെടുംതൂണായി ഒപ്പം നിന്നതിന് സതീശ് ബാലന് നന്ദി. ഈ നിര്‍ണായക ഘട്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. തോല്‍ക്കില്ല, എന്നൊരു തീരുമാനമാണ് 2023 -ല്‍ എടുക്കുന്നത്.

  ഇന്ന് കാര്‍മേഘം മൂടി നില്‍ക്കുന്നുണ്ടെങ്കില്‍, അവിടെ പ്രകാശം പകരും. ഇരുട്ട് മാറുമ്പോള്‍, എല്ലാവര്‍ക്കും സത്യം കാണാനാകും. എല്ലാവരോടും സ്‌നേഹം! പുതുവത്സരാശംസകള്‍! 2023 സമാധാനവും ശാന്തിയും സന്തോഷവും നിറയ്ക്കട്ടെ...', എന്നുമാണ് മാല പാര്‍വതി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  2007 ലാണ് മാല പാര്‍വതി മലയാള സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. തുടക്കത്തില്‍ ചെറിയ റോളുകളായിരുന്നെങ്കില്‍ പിന്നീട് അഭിനയ പ്രധാന്യമുള്ള റോളുകളിലേക്ക് എത്തി. തലപ്പാവ്, നീലത്താമര, പലേരി മാണിക്യം തുടങ്ങി നിരവധി സിനിമകളിലാണ് ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ നടി ചെയ്തിട്ടുള്ളത്. ഇതിനകം നൂറോളം സിനിമകള്‍ ചെയ്തിട്ടുള്ള മാലയുടെ കഴിഞ്ഞ വര്‍ഷത്തെ അഭിനയ ജീവിതവും മോശമില്ലാതെയാണ് പോയത്.

  മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വം', സുരേഷ് ഗോപിയുടെ പാപ്പന്‍, ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്, പത്മ തുടങ്ങിയ 2022 ല്‍ നിരവധി സിനിമകളിലാണ് ശ്രദ്ധേയമായ വേഷം പാര്‍വതി അവതരിപ്പിച്ചത്. ഇനിയും നിരവധി സിനിമകളാണ് വരാനിരിക്കുന്നത്.

  ഇടയ്ക്ക് എഫ്.ഐ.ആര്‍ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. മലയാളി കൂടിയായ മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. അതേ സമയം എല്ലാത്തിനും പിന്തുണയായി നില്‍ക്കുന്ന ഭര്‍ത്താവ് സതീഷിനാണ് നടി കൂടുതലായും നന്ദി പറയുന്നത്.

  ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 1991 ഡിസംബറിലായിരുന്നു മാല പാര്‍വതിയും സതീശും വിവാഹിതരാവുന്നത്. രജിസ്റ്റര്‍ മ്യാരേജായിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം രണ്ടാളും രണ്ട് വഴിയ്ക്ക് പോയെങ്കിലും പിന്നീട് ഒരുമിച്ച് ജീവിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിന് മുകളിലായി നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് മുന്‍പൊരിക്കല്‍ നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ബന്ധത്തില്‍ ഒരു മകനാണുള്ളത്. അങ്ങനെ സന്തുഷ്ടമായൊരു കുടുംബ ജീവിതമാണ് മാല പാര്‍വതി നയിച്ച് വരുന്നത്.

  English summary
  Maala Parvathi Opens Up About Her Husband Satheesh's Support In Bad Situation Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X