twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാൻസ് അസോസിയേഷൻ രൂപികരിക്കാൻ വന്നവരോട് ഒരേയൊരു കാര്യമേ പറഞ്ഞുള്ളൂ, പിന്നെ ആ വഴിക്ക് വന്നിട്ടില്ല

    |

    തലമുറ വ്യത്യാസമില്ലാതെ ഇന്നത്തെ പ്രേക്ഷകരും സ്നേഹിക്കുകയു ആരാധിക്കുകയും ചെയ്യുന്ന നടനാണ് മധു. രാമു കാര്യാട്ടിനിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് മലയളത്തിൽ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച്‌ എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌ . പ്രേംനസീർ, പി.ജെ. ആന്റണി,അടൂർ ഭാസി,എസ്.പി. ഷീല എന്നിങ്ങനെ മലയാളത്തിലെ വൻ താരനിരയ്ക്കൊപ്പമാണ മധു എത്തിയത്.ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനമായിരുന്നു മധു കാഴ്ചവെച്ചത്. ഈ ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാന മധു ഉറപ്പിക്കുകയായിരുന്നു.

    madhu

    63 കളിൽ സിനിമയിൽ സൂപ്പർ സ്റ്റാറായി വാണിരുന്നിട്ടും സ്വന്തമായി ഫാൻസ് അസോസിയേഷൻ ഇല്ലായിരുന്നു. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് നടൻ. ഒരു അഭിമുഖത്തിലാണ് തനിക്ക് എന്ത് കൊണ്ട് ഫാൻസ് അസോസിയേഷനുകൾ ഇല്ല എന്ന് വെളിപ്പെടുത്തിയത്. പ്രേം നസീർ, സത്യൻ, തുടങ്ങിയ താരമൂല്യമുള്ള സൂപ്പർ താരങ്ങളായി തിളങ്ങി നിന്ന സമയത്തായിരുന്നു മധുവും മലയാള സിനിമയിൽ നിറഞ്ഞു നിന്നത്. നന്മ പ്രദാനം ചെയ്യുന്ന നായക കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കാതെ വ്യത്യസ്തമായ വേഷങ്ങൾ സ്വീകരിച്ച നടൻ മധു ഒരു നായക നടനായി മാത്രം നിലകൊള്ളാൻ വന്ന ആളായിരുന്നില്ല.

    സൂപ്പർ താര പദവി ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന മധു സിനിമയുടെ സമസ്ത മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. സംവിധാനം, നിർമ്മാണം, അഭിനയം തുടങ്ങിയ ഓൾ റൗണ്ടർ പ്രകടനവുമായി കളം നിറഞ്ഞ മധുവിനെ ജനപ്രിയനാക്കിയത് 'ചെമ്മീൻ' എന്ന ചിത്രമാണ്. ചിത്രത്തിലെ 'പരീക്കുട്ടി'യെ നിരാശകാമുകൻമാർ ആഘോഷത്തോടെ കൊണ്ട് നടന്നപ്പോൾ മലയാള സിനിമയിൽ ഇതാ വേറിട്ടൊരു സൂപ്പർ താരം പിറവി കൊണ്ടു എന്ന് സിനിമ മാധ്യമങ്ങൾ അക്കാലത്ത് തുറന്നെഴുതി. അന്ന് മധുവിന് ഫാൻസ് രൂപീകരിക്കാൻ ചെന്ന ഒരു കൂട്ടം ചെറുപ്പക്കാരോട് മധു പറഞ്ഞത്. 'തനിക്ക് ഫാൻസ് അസോസിയേഷന്റെ ആവശ്യമില്ല. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ താൻ മരിച്ചിട്ട് അത് രൂപീകരിച്ചോളൂ' എന്നാണ്. അതോടെ പിന്നെയാരും ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ആ വഴി വന്നിട്ടില്ലെന്നും മധു പറയുന്നു .

    Recommended Video

    മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം കാണാന്‍ തയ്യാറായിക്കോ | filmibeat Malayalam

    മധുവിന്റെ കരിയർ തന്നെ മാറ്റിയ ചിത്രമായിരുന്നു ചെമ്മീൻ. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണിത്. കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും കഥ പറഞ്ഞ ചിത്രത്തിൽ ശരിക്കും മധു പരീക്കുട്ടിയായി ജീവിക്കുകയായിരുന്നു. ഇന്നും സിനിമകോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചെമ്മീനും പരീക്കുട്ടിയും ചർച്ച വിഷയമാണ്. അഭിനേതാവ് മാത്രമായിരുന്നില്ല മധു. സംവിധായകൻ, നിർമാതാവ്‌ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിൽ താരം തിളങ്ങി നിന്നിരുന്നു.

    Read more about: madhu മധു
    English summary
    Madhu About Why He Hasn't Started A Fans Association
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X