twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിനോട് ഏറ്റുമുട്ടി മധുരരാജയുടെ മാസ്! ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍, കാണൂ

    |

    Recommended Video

    മധുരരാജയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍

    കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിഷുവിന് മമ്മൂട്ടിയുടെ സമ്മാനമെത്തി. 2010 ല്‍ ഹിറ്റാക്കിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമിറക്കി മമ്മൂട്ടി കൈയടി വാങ്ങിയിരിക്കുകയാണ്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയറ്ററുകളെ കീഴടക്കി കൊണ്ടിരിക്കുന്നതിനൊപ്പമാണ് മമ്മൂട്ടിയുടെ മധുരരാജയും റിലീസ് ചെയ്തത്. ലൂസിഫറിന് ലഭിച്ചത് പോലെ വലിയ പ്രധാന്യം മധുരരാജയ്ക്കും ലഭിച്ചിരുന്നു.

    റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. തുടക്കത്തിലെ ലഭിച്ച പ്രേക്ഷക പ്രശംസ സിനിമയ്ക്ക് മൊത്തത്തില്‍ അനുഗ്രഹമായിരിക്കുകയാണ്. ആദ്യ രണ്ട് മൂന്ന് ദിവസങ്ങൡല്‍ തന്നെ നല്ലൊരു സാമ്പത്തിക വരുമാനം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരിക്കുകയാണ്.

     മധുരരാജയും മിന്നിച്ചു

    മധുരരാജയും മിന്നിച്ചു

    മമ്മൂട്ടി ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ മധുരരാജ തിയറ്ററുകളിലേക്ക് എത്തിയത്. ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു റിലീസ്. റിലീസിന് മുന്‍പ് തന്നെ മധുരരാജയെ ട്രെന്‍ഡ് ആയി തുടങ്ങിയിരുന്നു. വെളുപ്പിന് മുതല്‍ പലയിടങ്ങളിലും ഫാന്‍സ് ഷോ ആരംഭിച്ചു. കേരളത്തില്‍ 261 സ്‌ക്രീനുകളിലാണ് മധുരരാജ എത്തിയത്. കേരളത്തിന് പുറത്ത് 285 സ്‌ക്രീനുകളും ഓവര്‍സീസില്‍ 274 സ്‌ക്രീനുകളിലുമായിട്ടാണ് ചിത്രമെത്തിയത്. 103 സ്‌ക്രീനുകളിലാണ് യുഎഇ, ജിസിസിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. 553 ഷോ ആണ് ഇവിടെ നിന്നും ലഭിച്ചത്. ഇതോടെ റിലീസ് ദിവസം മിന്നുന്ന പ്രകടനം കാഴ്ച വെക്കാന്‍ മധുരരാജയ്ക്ക് കഴിഞ്ഞിരുന്നു.

     മൂന്ന് ദിവസത്തെ കളക്ഷന്‍

    മൂന്ന് ദിവസത്തെ കളക്ഷന്‍

    നല്ല പ്രതികരണം ലഭിച്ചതോടെ കേരളത്തിലും വിദേശത്തുമടക്കം സിനിമ കാണാന്‍ ആരാധകരുടെ തിരക്കായിരുന്നു. ഇത് ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സഹായിച്ചു. തിരുവനന്തപുരം പ്ലെക്‌സില്‍ മൂന്നാം ദിവസം 31 ഷോ ആയിരുന്നു ലഭിച്ചത്. ഇതില്‍ നിന്നും 76 ശതമാനം ഓക്യുപന്‍സിയോടെ 8.18 ലക്ഷം കളക്ഷനുണ്ടാക്കി. നിലവില്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും മധുരരാജയ്ക്ക് 25 ലക്ഷത്തിന് മുകളില്‍ ലഭിച്ചിരിക്കുകയാണ്.

     കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ അവസ്ഥ

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലെ അവസ്ഥ

    റിലീസ് ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 16 ഷോ മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതില്‍ 13 ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. ഇതില്‍ നിന്നും 5.25 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. മൂന്നാം ദിവസത്തിലും ഇതേ നിലയിലാണ്. ഇതോടെ ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 15.88 ലക്ഷം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം മധുരാജ സ്വന്തമാക്കി. കൊച്ചിന്‍ സിംഗിള്‍സില്‍ പ്രതിദിനം 25 ഷോ ലഭിക്കുന്നുണ്ട്. ഇതില്‍ നിന്നുമായി ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 18.69 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചത്.

     മറ്റ് സെന്ററുകളില്‍

    മറ്റ് സെന്ററുകളില്‍

    തിരുവനന്തപുരം സിംഗിള്‍സില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് മധുരരാജ കാഴ്ച വെക്കുന്നത്. നിലവില്‍ പ്രതിദിനം 36 ഷോ ആണ് മധുരരാജയ്ക്ക് ഇവിടെ നിന്നും ലഭിക്കുന്നത്. അതില്‍ 10 ലക്ഷത്തിന് മുകളില്‍ വരെ കളക്ഷന്‍ നേടുന്നുണ്ട്. അത്തരത്തില്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് 35 ലക്ഷമാണ് മധുരരാജ കരസ്ഥമാക്കിയിരിക്കുന്നത്. കാര്‍ണിവല്‍ സിനിമാസില്‍ 62 ഷോ ആണ് ലഭിക്കുന്നത്. ഇതിനകം 44.50 ലക്ഷമാണ് ഇവിടെ നിന്നും മറികടന്നിരിക്കുന്നത്. കുറഞ്ഞ ദിവസം കൊണ്ട് നല്ല കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം വരും ദിവസങ്ങളില്‍ കോടികള്‍ വാരിക്കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

      ഇന്ത്യയിലെ മറ്റ് സെന്ററുകളില്‍

    ഇന്ത്യയിലെ മറ്റ് സെന്ററുകളില്‍

    ചെന്നൈ സിറ്റി ബോക്‌സോഫീസില്‍ ആദ്യ ദിവസങ്ങളില്‍ 8 ലക്ഷമാണ് മധുരരാജയ്ക്ക് ലഭിച്ചത്. അതേ സമയം ബാംഗ്ലൂര്‍ ബോക്‌സോഫീസില്‍ നിന്നും 48.27 ലക്ഷമാണ് നേടിയത്. ഇവിടെ നിന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാള സിനിമയായി മധുരരാജ മാറി. ആദ്യദിനം 9 കോടിയ്ക്ക് മുകളിലായിരുന്നു മധുരരാജയ്ക്ക് ആഗോളതലത്തില്‍ നിന്നും ലഭിച്ചത്. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോദഗികമായി പുറത്ത് വിട്ടിരുന്നു.

    English summary
    Madhura Raja Box Office Collections (Day 3)!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X