For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുരരാജയും സംഘവും ട്രിപ്പിള്‍ സ്‌ട്രോംഗില്‍ തന്നെ! സിനിമയുടെ ട്രെയിലറിന് വീണ്ടുമൊരു നേട്ടം കൂടി!

  |
  ഇനി രാജയുടെ നാളുകളോ?

  മമ്മൂട്ടിയുടെ മധുരരാജ റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുരരാജയെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ എല്ലാവരും തുടങ്ങിക്കഴിഞ്ഞിരുന്നു. ഇത്തവണയും വമ്പന്‍ റിലീസായിട്ടാകും മമ്മൂക്കയുടെ പുതിയ ചിത്രം എത്തുക.

  ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത് മൂന്ന് വര്‍ഷം! സന്തോഷം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍! കാണൂ

  വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിനിമ ഒരു ആഘോഷ ചിത്രമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് പോക്കിരിരാജ നല്‍കിയ അതേ ഓളം മധുരരാജയും തരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുളളത്. മധുരരാജ എല്ലാവര്‍ക്കുമുളള വിഷുക്കൈനീട്ടമായിരിക്കുമെന്ന് അണിയറക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു.ഇപ്പോഴും മില്യണ്‍ കണക്കിന് വ്യൂസുമായി യൂടൂബില്‍ കുതിക്കുകയാണ് മധുരരാജയുടെ ട്രെയിലര്‍.

  മധുരരാജയുടെ ട്രെയിലര്‍

  മധുരരാജയുടെ ട്രെയിലര്‍

  മമ്മൂക്ക ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിച്ചതു പോലെയുളള ഒരു ട്രെയിലര്‍ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതിനു പിന്നാലെയാണ് ട്രെയിലറും റിലീസ് ചെയ്തിരുന്നത്. മധുരരാജയായുളള മമ്മൂക്കയുടെ രണ്ടാം വരവ് തന്നെയായിരുന്നു ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ഇത്തവണയും പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമുളള ഒരു ചിത്രം തന്നെയായിരുന്നു മധുരരാജയെന്ന് ട്രെയിലറില്‍ നിന്നും സൂചന ലഭിച്ചിരുന്നു.

  3 മില്യണും കടന്ന് മുന്നേറുന്നു

  3 മില്യണും കടന്ന് മുന്നേറുന്നു

  എപ്രില്‍ അഞ്ചിനായിരുന്നു മധുരരാജയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. നേരത്തെ വീഡിയോ പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 2.5 മില്യണ്‍ വ്യൂസായിരുന്നു ട്രെയിലര്‍ നേടിയിരുന്നത്. മലയാളത്തില്‍ ഈ നേട്ടത്തിലേക്ക് എത്തിയ രണ്ടാമത്തെ ട്രെയിലര്‍ കൂടിയായിരുന്നു മധുരരാജ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ 3 മില്യണും കടന്ന് മുന്നേറുകയാണ് യൂടുബില്‍. മെഗാസ്റ്റാര്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

  27 കോടി ബഡ്ജറ്റ്

  27 കോടി ബഡ്ജറ്റ്

  വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുരരാജ നെല്‍സണ്‍ ഐപ്പാണ് നിര്‍മ്മിക്കുന്നത്. 27 കോടി രൂപയാണ് സിനിമയുടെ മൊത്തം ബഡ്ജറ്റെന്ന് നിര്‍മ്മാതാവ് തന്നെ വ്യക്തമാക്കിയിരുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അഭിനയിച്ചിരിക്കുന്നു. നാല് നായികമാരാണ് ഇത്തവണ മമ്മൂക്ക ചിത്രത്തില്‍ എത്തുന്നത്.

  ബുക്കിംഗ് ആരംഭിച്ചു

  ബുക്കിംഗ് ആരംഭിച്ചു

  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മധുരരാജയുടെ ബുക്കിംഗ് ആരംഭിച്ചതായും സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫാര്‍സ് ഫിലിംസാണ് ഇന്ത്യയ്ക്ക് പുറത്ത് സിനിമ വിതരണത്തിനെത്തിക്കുന്നത്. മോഹന്‍ലാലിന്റെ ലൂസിഫര്‍ പോലെ വമ്പന്‍ റിലീസായിട്ടാകും മധുരരാജയും തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ അവസാന ഘട്ട വര്‍ക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

  പ്രൊമോഷന്‍ വര്‍ക്കുകളെല്ലാം

  പ്രൊമോഷന്‍ വര്‍ക്കുകളെല്ലാം

  മധുരരാജയുടെ പ്രൊമോഷന്‍ വര്‍ക്കുകളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ അബുദാബിയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് നടന്നിരുന്നത്. പോക്കിരി രാജയിലെ മിക്ക കഥാപാത്രങ്ങളും മധുരരാജയിലും ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നെടുമുടി വേണു,സലീം കുമാര്‍,സുരാജ് വെഞ്ഞാറമൂട്, നരേന്‍,ജഗപതി ബാബു,നോബി,അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

  ശിവകാര്‍ത്തികേയനും അനിരുദ്ധും വീണ്ടും! തരംഗമായി മിസ്റ്റര്‍ ലോക്കലിലെ റൊമാന്റിക്ക് ഗാനം! കാണൂ

  മാരക മേസ്തിരി പാഞ്ചിക്കുട്ടനായി സലീംകുമാര്‍! യമണ്ടന്‍ പ്രേമകഥയുടെ ക്യാരക്ടര്‍ പോസ്‌ററര്‍ പുറത്ത്

  English summary
  madhura raja movie trailer crossed three million views
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X