For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈറസിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും അതായിരുന്നു! നോ പറയാന്‍ തോന്നിയില്ലെന്ന് മഡോണ സെബാസ്റ്റ്യന്‍!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഡോണ സെബാസ്റ്റ്യന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ തിളങ്ങിയ അഭിനേത്രികളിലൊരാള്‍ കൂടിയാണ് മഡോണ. തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും താരത്തെ വേണ്ടത്ര പരിഗണിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് ഇന്നും ചോദ്യചിഹ്നമായി തുടരുകയാണ്. എന്നാല്‍ ഇതൊന്നും താരത്തിനെ ബാധിച്ചിരുന്നില്ല. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു മലയാള ചിത്രത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് താരം. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി വേറെയും സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും വൈറസ് എന്നും വേറിട്ട് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മികച്ചൊരു ടീമിന്‍റെ കൂടെയുള്ള തിരിച്ചുവരവില്‍ അതീവ സന്തുഷ്ടവതിയാണ് താനെന്ന് മഡോണ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  നിവിന്‍ പോളിയുടെയും അല്‍ഫോന്‍സ് പുത്രന്റെയും സായി പല്ലവിയുടെയുമൊക്കെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് പ്രേമം. ഈ ചിത്രത്തിലൂടെയാണ് മഡോണയും തുടക്കം കുറിച്ചത്. നുണക്കുഴി കവിളുമായി അവതരിച്ച പുതുമുഖ നായികയ്ക്ക് തുടക്കത്തില്‍ തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ ഗായികയായി ഈ താരത്തെ പ്രേക്ഷകര്‍ കണ്ടിരുന്നു. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം മഡോണയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. അഭിനേത്രിയായി മുന്നേറുന്നതിനിടയിലും പാട്ടിനേയും നെഞ്ചോട് ചേര്‍ത്തിരുന്നു ഈ താരം. സംഗീതത്തേയും അഭിനയത്തേയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തിയാണ് താന്‍ മുന്നേറുന്നതെന്ന് പറയുന്നു. വൈറസിനെക്കുറിച്ച് മഡോണ പറഞ്ഞ കാര്യങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ജീവിക്കുകയായിരുന്നു

  ജീവിക്കുകയായിരുന്നു

  പതിവില്‍ നിന്നും വ്യത്യസ്തമായി അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു തങ്ങളെന്നായിരുന്നു വൈറസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരങ്ങള്‍ പറഞ്ഞത്. ടൊവിനോ തോമസും ആസിഫ് അലിയും റിമ കല്ലിങ്കലും പറഞ്ഞ അതേ കാര്യം തന്നെയായിരുന്നു മഡോണയും ശരിവെച്ചത്. ആ കഥയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുകയായിരുന്നു ഓരോരുത്തരും. കഥയുടെ പ്രത്യേകതയാണോ അതോ സെറ്റിലെ പ്രത്യേകതയാണോ എന്നൊന്നും അറിയില്ല. ശരിക്കും അതിജീവനത്തിന്റെ ഫീലായിരുന്നു ആ സമയത്ത് തങ്ങളുടെ മനസ്സിലുമെന്ന് മഡോണ പറയുന്നു.

  മെഡിക്കല്‍ കോളേജും പരിസര പ്രദേശവും

  മെഡിക്കല്‍ കോളേജും പരിസര പ്രദേശവും

  നിപ അതിജീവനത്തെക്കുറിച്ചുള്ള സിനിമയില്‍ സംഭവങ്ങള്‍ ചിത്രീകരിക്കാനായി അതാത് സ്ഥലങ്ങള്‍ തന്നെ ഉള്‍ക്കൊള്ളിക്കാനായും അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു തന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് മഡോണ പറയുന്നു. താന്‍ ഇതുവരെ അഭിനയിച്ച സെറ്റുകളില്‍ മികച്ചതായിരുന്നു ഇതും. പെട്ടെന്ന് തന്നെ അവിടവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നു. അന്യഭാഷ ചിത്രങ്ങളുടേത് പോലെ ഉറക്കമിളച്ച് സംഭാഷണമൊന്നും പഠിക്കാനുണ്ടായിരുന്നില്ല. എല്ലാ രീതിയിലും വൈറസ് ഷൂട്ട് താന്‍ ആസ്വദിച്ചിരുന്നുവെന്നും താരം പറയുന്നു.

  നിരസിക്കാന്‍ തോന്നിയില്ല

  നിരസിക്കാന്‍ തോന്നിയില്ല

  വന്‍താരനിരയെ അണിനിരത്തിയാണ് ആഷിഖ് അബു വൈറസ് ഒരുക്കിയത്. ചെറിയ കഥാപാത്രമായിരുന്നിട്ട് പോലും ഒരു താരം പോലും ചിത്രത്തിനോട് നോ പറഞ്ഞിരുന്നില്ല. അതായിരുന്നു സിനിമയുടെ വലിയ പ്രേത്യേകതകളിലൊന്നായി നേരത്തെ റിമ പറഞ്ഞത്. ആസിഫ് അലിയും പൂര്‍ണ്ണിമയുമൊക്കെ ഇത് ശരിവെച്ചിരുന്നു. ഇപ്പോഴിതാ മഡോണയും ഇത് തന്നെയാണ് പറയുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ത്തന്നെ യെസ് പറയുകയായിരുന്നു. ഈ ടീമില്‍ അത്രയധികം വിശ്വാസമാണ്. ശരിക്കും ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്നും താരം പറയുന്നു.

  മലയാളത്തിലേക്കുള്ള തിരിച്ചുവരവ്

  മലയാളത്തിലേക്കുള്ള തിരിച്ചുവരവ്

  നാളുകള്‍ക്ക് ശേഷം തറവാട്ടില്‍ തിരികയെത്തിയ പ്രതീതിയാണ് മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന് താരം പറയുന്നു. വൈറസില്‍ മാത്രമല്ല പൃഥ്വിരാജ് - ഷാജോണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രദേഴ്സ് ഡേയിലും മഡോണ അഭിനയിക്കുന്നുണ്ട്.
  തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ചപ്പോഴും മലയാളം താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. അന്യഭാഷയില്‍ സജീവമായപ്പോഴും പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ താരം ഏറെ മുന്നിലായിരുന്നു. 1.34 മില്യന്‍ ആള്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്.

  സംഗീതവും ഒപ്പമുണ്ട്

  സംഗീതവും ഒപ്പമുണ്ട്

  21ാമത്തെ വയസ്സില്‍ പഠനം അവസാനിപ്പിച്ചിരുന്നു. സംഗീതവുമായി മുന്നേറാനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. കലാരഗംത്ത് തന്നെ തുടരണമെന്നും ആഗ്രഹിച്ചിരുന്നു. സിനിമയില്‍ നിന്നുമുള്ള അവസരങ്ങള്‍ നേരത്തെ തന്നെ തേടിയെത്തിയിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. 12ാമത്തെ സിനിമാ അവസരമായിരുന്നു താന്‍ കൃത്യമായി വിനിയോഗിച്ചതെന്നും നേരത്തെ മഡോണ പറഞ്ഞിരുന്നു. തുടക്കം തന്നെ മികച്ച സിനിമയിലൂടെയായതിനാല്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. പുതിയ മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് താനെന്നും സംഗീതം വിട്ടൊരു ജീവിതമില്ലെന്നും മഡോണ പറയുന്നു.

  തമിഴിലേക്ക് പോയത്

  തമിഴിലേക്ക് പോയത്

  തമിഴകത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. വിജയ് സേതുപതിയോടൊപ്പമായിരുന്നു ആദ്യ ചിത്രം. കാതല്‍ കടന്നുപോകുമെന്ന സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. വിജയ് സേതുപതിയുടെ താരമൂല്യത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊന്നും അന്ന് ബോധ്യമുണ്ടായിരുന്നില്ലെന്നും മഡോണ നേരത്തെ പറഞ്ഞിരുന്നു.ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം തുറന്നുപറഞ്ഞിരുന്നു. മനസ്സമാധാനം കളയുന്ന ഒരു ജോലിയും ചെയ്യില്ല. കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കൂ എന്ന അവസ്ഥ വന്നാല്‍ വേറെ മേഖലയിലേക്ക് തിരിയുമെന്നും മഡോണ പറ‍ഞ്ഞിരുന്നു.

  English summary
  Madonna Sebastian about Virus experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X