For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  18 വയസ്സായപ്പോള്‍ ചേച്ചിയായി! ഡാഡിയുടെ നിയമാവലികളെക്കുറിച്ച് മഡോണയുടെ വെളിപ്പെടുത്തല്‍! കാണൂ!

  |

  നിവിന്‍ പോളിയുടെയും അല്‍ഫോന്‍സ് പുത്രന്റെയും സായി പല്ലവിയുടെയുമൊക്കെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് പ്രേമം. ഈ ചിത്രത്തിലൂടെയാണ് മഡോണ സെബാസ്റ്റിയനെന്ന അഭിനേത്രി സിനിമയില്‍ തുടക്കം കുറിച്ചത്. നുണക്കുഴി കവിളുമായി ്‌വതരിച്ച പുതുമുഖ നായികയ്ക്ക് തുടക്കത്തില്‍ തന്നെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ ഗായികയായി ഈ താരത്തെ പ്രേക്ഷകര്‍ കണ്ടിരുന്നു. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം മഡോണയ്ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഓഡീഷനിലൂടെയായിരുന്നു താരത്തെ സംവിധായകന്‍ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ മേരിയുടെ കഥാപാത്രമായിരുന്നു താരത്തിനായി മാറ്റി വെച്ചത്. പിന്നീട് മേരിയെ അനുപമയ്ക്കും സെലിനെ മഡോണയ്ക്കും നല്‍കുകയായിരുന്നു സംവിധായകന്‍.

  സാബുവിനെ തക്കാളിക്കറിയില്‍ തേച്ചൊട്ടിച്ച സുരേഷിന് കൈയ്യടി! അറഞ്ചം പുറഞ്ചം ട്രോളുകള്‍! കാണൂ!

  ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ അംഗീകാരവും ശ്രദ്ധയും നേടിയെങ്കിലും മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. പിന്നീടാവട്ടെ തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു താരം. ആസിഫ് അലി ചിത്രമായ ഇബ്ലീസിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. സിനിമയ്ക്കും അപ്പുറത്ത് കുടുംബ കാര്യങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

  മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍! കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍

  ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍

  ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍

  തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ച് വരുന്നതിനിടയില്‍ ആകെ തിരക്കായിരുന്നു. ഇടവേളയ്ക്ക് ശേഷം താരം തിരികെ മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇത്തരമൊരു തിരിച്ചുവരവിനായി താനും കാത്തിരുന്നുവെന്നും മഡോണ പറയുന്നു. അന്യഭാഷയില്‍ സജീവമായപ്പോഴും പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ താരം ഏറെ മുന്നിലായിരുന്നു. 1.34 മില്യന്‍ ആള്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്. വിശേഷങ്ങള്‍ പങ്കുവെക്കാനായി താരം ഇടയ്ക്കിടയ്ക്ക് ലൈവിലും മറ്റുമായി എത്താറുമുണ്ട്.

  സംഗീത വഴിയെ സഞ്ചരിക്കണം

  സംഗീത വഴിയെ സഞ്ചരിക്കണം

  21ാമത്തെ വയസ്സില്‍ പഠനം അവസാനിപ്പിച്ചിരുന്നു. സംഗീതവുമായി മുന്നേറാനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. കലാരഗംത്ത് തന്നെ തുടരണമെന്നും ആഗ്രഹിച്ചിരുന്നു. സിനിമയില്‍ നിന്നുമുള്ള അവസരങ്ങള്‍ നേരത്തെ തന്നെ തേടിയെത്തിയിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. 12ാമത്തെ സിനിമാ അവസരമായിരുന്നു താന്‍ കൃത്യമായി വിനിയോഗിച്ചതെന്നും താരം വ്യക്തമാക്കുന്നു. തുടക്കം തന്നെ മികച്ച സിനിമയിലൂടെയായതിനാല്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. തുടക്കത്തില്‍ ആരാധകരോട് സംസാരിക്കാനും സെല്‍ഫിക്ക് പോസ് ചെയ്യാനുമൊക്കെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

  തമിഴിലേക്ക് പോയത്

  തമിഴിലേക്ക് പോയത്

  തമിഴകത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. വിജയ് സേതുപതിയോടൊപ്പമായിരുന്നു ആദ്യ ചിത്രം. കാതല്‍ കടന്നുപോകുമെന്ന സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. വിജയ് സേതുപതിയുടെ താരമൂല്യത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊന്നും അന്ന് ബോധ്യമുണ്ടായിരുന്നില്ല.

  കുഞ്ഞനിയത്തി എത്തിയത്

  കുഞ്ഞനിയത്തി എത്തിയത്

  മിഷേല്‍ ജനിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ത്തന്നെ താന്‍ കോളേജില്‍ ജോയിന്‍ ചെയ്തിരുന്നു. പതിനെട്ടര വര്‍ഷം ഒറ്റക്കുട്ടിയായി ജീവിച്ചതിന് ശേഷമായിരുന്നു അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഡാഡി തന്നെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായിരുന്നു അവളുടെ വരവ്. ചേച്ചി എന്ന നിലയില്‍ അവളുടെ കുസൃതികളൊക്കെ ഏറെ ആസ്വദിച്ചിരുന്നു.

  ഡാഡിയുടെ രീതികള്‍

  ഡാഡിയുടെ രീതികള്‍

  ഒരു വയസ്സുള്ളപ്പോള്‍ പപ്പ തന്നെ ഗ്രൗണ്ടിലൂടെ ഓടിക്കുമായിരുന്നു. ആരോഗ്യവതിയായിരിക്കണമെന്ന് പറഞ്ഞായിരുന്നു അങ്ങനെ ചെയ്തത്. ഒന്നര വയസ്സുള്ളപ്പോള്‍ നീന്താന്‍ പഠിച്ചിരുന്നു. രണ്ട് വയസ്സായപ്പോഴേക്കും നല്ല രീതിയില്‍ നീന്തുമായിരുന്നു. പുഴയുടെ മുകളില്‍ നിന്നൊക്കെ താഴേക്കെറിഞ്ഞ് ഡൈവ് ചെയ്യിപ്പിക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ എല്ലാ കാര്യത്തിലും കൃത്യമായ നിയമാവലികളുണ്ടായിരുന്നു. അതേ സമയം അടുത്ത സുഹൃത്ത് കൂടിയാണ് ഡാഡി.

  സ്വാതന്ത്ര്യം നല്‍കിയിരുന്നു

  സ്വാതന്ത്ര്യം നല്‍കിയിരുന്നു

  വെസ്റ്റേണ്‍ കള്‍ച്ചറായിരുന്നു ഡാഡി പിന്തുടര്‍ന്നിരുന്നത്. ബോയ് ഫ്രണ്ട്‌സിനെക്കുറിച്ചൊക്കെ അദ്ദേഹത്തോട് സംസാരിക്കാനാവുമായിരുന്നു. തന്റെ ഇഷ്ടത്തെക്കുറിച്ചൊക്കെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അവനെ വീട്ടിലേക്ക് വിളിക്കൂയെന്നൊക്കെ പറയുമായിരുന്നു. ഇന്ത്യന്‍ സിനിമകളൊന്നും കാണാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. മണിച്ചിത്രത്താഴൊക്കെ ഒളിച്ചാണ് കണ്ടത്. ഇന്നും ഡാഡിയുടെ രീതികളാണ് പിന്തുടരുന്നത്.

  വിട്ടുവീഴ്ചകള്‍ ചെയ്യില്ല

  വിട്ടുവീഴ്ചകള്‍ ചെയ്യില്ല

  ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം തുറന്നുപറഞ്ഞിരുന്നു. സെറ്റിലെ പെരുമാറ്റം ശരിയല്ലെന്ന തരത്തിലായിരുന്നു ആ സമയത്ത് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തവര്‍ക്ക് വേണ്ടി തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് താരം പറയുന്നു. സിനിമയില്ലെങ്കില്‍ പെട്രോളടിച്ചെങ്കിലും താന്‍ ജീവിക്കും. മനസ്സമാധാനം കളയുന്ന ഒരു ജോലിയും ചെയ്യില്ല. കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കൂ എന്ന അവസ്ഥ വന്നാല്‍ വേറെ മേഖലയിലേക്ക് തിരിയുമെന്നും മഡോണ പറയുന്നു.

  English summary
  Madonna Sebastian shares about her sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X