For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെക്കന്‍റ് മതി മമ്മൂട്ടിക്ക്! രാജയും പിള്ളേരും ട്രിപ്പിള്‍ സ്ട്രോങ്ങ്!ടീസറിന് അറഞ്ചം പുറഞ്ചം ട്രോള്‍

  |
  രാജയും പിള്ളേരും ട്രിപ്പിള്‍ സ്ട്രോങ്ങ് | filmibeat Malayalam

  മെഗാസ്റ്റാര്‍ ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. വൈശാഖ് ചിത്രമായ മധുരരാജയുടെ ടീസര്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍, പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലായ മെഗാസ്റ്റാറില്‍ രാജയും ഭദ്രമായിരിക്കുമെന്നുള്ള വിലയിരുത്തലുകളായിരുന്നു പുറത്തുവന്നത്. സിനിമയുടെ ലോക്കേഷന്‍ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

  കാവ്യ മാധവനും ദിലീപും റസ്റ്റോറന്‍റില്‍! സോഷ്യല്‍ മീഡിയയിലെ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!

  മധുരവീരനായി അവതരിച്ച മമ്മൂട്ടിയെക്കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഫേസ്ബുക്കിലൂടെ വൈശാഖ് പുറത്തുവിട്ട ടീസര്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്. പക്കാ എന്റര്‍ടൈനറായാണ് സിനിമയെത്തുന്നത്. വെക്കേഷനും വിഷുവുമൊക്കെയാവുമ്പോള്‍ പ്രേക്ഷകര്‍കക്ക് ശരിക്കും ആസ്വദിക്കാനൊരു പക്കാ എന്റര്‍ടൈനറുമായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. അന്നും ഇന്നും രാജയും പിള്ളേരും സ്‌ട്രോങ്ങാണ്. ഡബിള്‍ സ്‌ട്രോംങ്ങല്ല ട്രിപ്പിള്‍ സ്‌ട്രോങ്ങ് എന്ന ഡയലോഗോടെയാണ് ടീസറെത്തിയത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  പണി അറിയാവുന്നവന്‍ പടംപിടിച്ചാല്‍ ഇങ്ങനിരിക്കും! പൃഥ്വിരാജിന്‍റെ ബ്രില്യന്‍സിന് അടപടലം ട്രോള്‍! കാണൂ

  ലൂസിഫറും മധുരരാജയും

  ലൂസിഫറും മധുരരാജയും

  പ്രഖ്യാപനവേള മുതലേ തന്നെ ആരാധകര്‍ ഏറ്റെടുത്ത സിനിമകളാണ് മധുരരാജയും ലൂസിഫറും. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സമയം സിനിമകളുമായി ബോക്‌സോഫീസില്‍ ഏറ്റുമുട്ടുകയാണെന്ന പ്രത്യേകതയും ഇത്തവണത്തെ വിഷുവിനുണ്ട്. 43 സെക്കന്റുകൊണ്ടാണ് മാസ്സായി മധുരരാജ വരവറിയിച്ചത്. 3.22 മിനിറ്റിനുള്ളിലാണ് ലൂസിഫര്‍ ട്രെയിലര്‍ അവതരിച്ചത്.

  ആരും ഇത് മനസ്സിലാക്കിയില്ലല്ലോ?

  ആരും ഇത് മനസ്സിലാക്കിയില്ലല്ലോ?

  വന്‍താരനിരയുമായാണ് മധുരരാജ എത്തുന്നത്. രാജയുടെ സഹോദരനായ സൂര്യയായി ഇത്തവണ പൃഥ്വിരാജല്ല എത്തുന്നത്. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ ജയ് യാണ് ആ വേഷത്തില്‍ എത്തുന്നത്. മധുരരാജയുടെ അനൗണ്‍സ്‌മെന്റാണ് മാസ്റ്റര്‍പീസിലൂടെ നടന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായത് ഇപ്പോഴാണ്. ചിത്രത്തില്‍ ഷാജോണ്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

   ഒരേ പോലെയുള്ള ഷൂ

  ഒരേ പോലെയുള്ള ഷൂ

  മോഹന്‍ലാലും മമ്മൂട്ടിയും ഒരേ സമയത്ത് ട്രെയിലറും ടീസറുമായി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇവര്‍ക്കിടയിലെ സമാനതകളെക്കുറിച്ചുള്ള കണ്ടെത്തലുമായാണ് ട്രോളര്‍മാര്‍ എത്തിയിട്ടുള്ളത്. രണ്ട പേരുടേയും ഷൂ ഒരേ പോലെയാണെന്നും ഒരുമിച്ച് പോയി പര്‍ച്ചേസ് ചെയ്തതാണോയെന്നുമുള്ള സംശയമാണ് ഉന്നയിച്ചിട്ടുള്ളത്.

  രാജകുമാരന്റെ വരവ്

  രാജകുമാരന്റെ വരവ്

  മോഹന്‍ലാലും മമ്മൂട്ടിയും വരവറിയിച്ചതിന് പിന്നാലെയായാണ് ആരാധകര്‍ കുഞ്ഞിക്കയെക്കുറിച്ചോര്‍ത്തത്. രണ്ട് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് താരപുത്രനെത്തുന്നുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റെ തിരക്കഥയിലൊരുക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയുമായാണ് താരപുത്രന്‍രെ വരവ്. രാജകുമാരന്റെ ലോക്കല്‍ ഐറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി തങ്ങളെന്നാണ് ആരാധകര്‍ പറയുന്നത്.

  എത്ര വട്ടം കണ്ടുവെന്നറിയില്ല

  എത്ര വട്ടം കണ്ടുവെന്നറിയില്ല

  മധുരരാജയുടെ ടീസര്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്. എത്ര വട്ടം കണ്ടുവെന്നുള്ളതിന് രസകരമായൊരു പരിഭാഷ നോക്കൂ. ഇടിക്കിടയിലെ വിരല്‍ ചൂണ്ടലിനിടയിലെ കണ്ടെത്തലാണ് രസകരമായത്.

   ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്

  ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്

  ആദ്യഭാഗം പുറത്തിറങ്ങി 9 വര്‍ഷത്തിന് ശേഷമാണ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നത്. വൈശാഖും മമ്മൂട്ടിയും രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകരും ആവേശത്തിലായിരുന്നു അന്ന് വന്ന രാജയേക്കാള്‍ ട്രിപ്പിള്‍ സ്‌ട്രോംങ്ങായാണ് ഇത്തവണത്തെ വരവ്.

  മരണമാസ്സാണ്

  മരണമാസ്സാണ്

  വെറും 40 സെക്കന്റ് കൊണ്ട് ഇജ്ജാതി മരണമാസ്സ് കാണിക്കാന്‍ മമ്മൂട്ടിക്കേ പറ്റൂവെന്നും അക്കാര്യത്തില്‍ അദ്ദേഹത്തെ സമ്മതിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ടീസര്‍ തന്നെ കൊലകൊല്ലി അപ്പോള്‍ ട്രെയിലറിന്റെ കാര്യമോ, വിഷുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമായെന്നും അവര്‍ പറയുന്നുണ്ട്.

  കൊലകൊല്ലിയാണ് എത്തിയത്

  കൊലകൊല്ലിയാണ് എത്തിയത്

  അല്ലെങ്കിലും ചുമ്മാതെയുള്ള വരവൊന്നും ആരും രാജയില്‍ നിന്നും പ്രതീക്ഷിക്കില്ല. 9 വര്‍ഷത്തിന് ശേഷമുള്ള വരവിന് പിന്നിലെ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. പൂര്‍വ്വാധികം ശക്തനായാണ് ഇത്തവണത്തെ വരവ്.

  ആ ഭയം ഇരിക്കട്ടെ

  ആ ഭയം ഇരിക്കട്ടെ

  ലൂസിഫറിലെ മഞ്ജു വാര്യരുടെ ഫോണ്‍ കോളിന് മധുരരാജ മറുപടി നല്‍കിയാല്‍ ഇങ്ങനെയിരിക്കും, ഭയം അതെ ഭയക്കുന്നു, തീയില്‍ കുരുത്ത രാജയെ, ആ ഭയം എപ്പോഴും വേണമെന്നാണ് രാജയുടെ മുന്നറിയിപ്പ്.

  ഊഹിക്കാന്‍ പറ്റുന്നുണ്ടോ?

  ഊഹിക്കാന്‍ പറ്റുന്നുണ്ടോ?

  കേവലമൊരു ടീസറിലൂടെ ഇത്രയധികം രോമാഞ്ചവും ആവേശവുമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ പടം തിയേറ്ററുകളിലേക്കെത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നും ട്രോളര്‍മാര്‍ ചോദിക്കുന്നുണ്ട്. ട്രെയിലറിലും ടീസറിലുമൊക്കെയായി ഞെട്ടിക്കുന്ന കാര്യത്തില്‍ ഇക്ക പണ്ടേ പുലിയാണല്ലോ.

  മാസ്സാണെന്നതില്‍ സംശയമില്ല

  മാസ്സാണെന്നതില്‍ സംശയമില്ല

  ലൂസിഫറാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇതാദ്യമായാണ് താരപുത്രന്‍ സംവിധാനത്തിലേക്ക് കടന്നത്. കുട്ടികള്‍ക്കുള്ള മാസ്സുമായി മമ്മൂട്ടിയും ആണ്‍പിള്ളേര്‍ക്കുള്ള മാസ്സുമായി മോഹന്‍ലാലും എത്തിയിരിക്കുകയാണ്.

  ടീസര്‍ കാണാം

  മധുരരാജ ടീസര്‍ കാണാം.

  English summary
  Maduraraja teaser social media response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X