»   » സംഘട്ടനം മാഫിയ ശശി! മാഫിയക്കാരനായതുക്കൊണ്ടല്ല, ടൈറ്റിലില്‍ പ്രത്യക്ഷപ്പെടുന്ന ശശീധരന്റെ സത്യ കഥകള്‍!

സംഘട്ടനം മാഫിയ ശശി! മാഫിയക്കാരനായതുക്കൊണ്ടല്ല, ടൈറ്റിലില്‍ പ്രത്യക്ഷപ്പെടുന്ന ശശീധരന്റെ സത്യ കഥകള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമ തുടങ്ങുന്നതിന് മുമ്പ് ടൈറ്റിലില്‍ കാണിക്കും. സംഘട്ടനം മാഫിയ ശശി! തെന്നിന്ത്യയില്‍ ഒട്ടേറെ സിനിമകള്‍ക്ക് സംഘട്ടനം ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍. ആക്ഷന്‍ ചിത്രമാണോ.. എന്നാല്‍ സംഘട്ടന രംഗം ഒരുക്കുന്നത് മറ്റാരുമായിരിക്കില്ല. അത് മാഫിയ ശശിയായിരിക്കും. ഒരു കാലത്ത് നിര്‍മ്മാതാവിനും സംവിധായകനും ആക്ഷന്‍ രംഗങ്ങളില്‍ തൃപ്തി തോന്നണമെങ്കില്‍ മാഫിയ ശശി തന്നെ വേണം. അതുക്കൊണ്ട് തന്നെ പഴയകാലത്തെ ആക്ഷന്‍ ചിത്രങ്ങളില്‍ എല്ലാം സംഘട്ടനം മാഫിയ ശശിയായിരിക്കും.

സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങുന്നതിന് മുമ്പേ സംഘടനരംഗങ്ങള്‍ക്ക് പറ്റുന്ന ചിലരെ കണ്ടുപിടിക്കും. അവരെ ഒരുമാസംകൊണ്ട് തീറ്റിപോറ്റി സംഘട്ടനരംഗങ്ങള്‍ക്ക് വേണ്ടിയുള്ള രൂപത്തിലാക്കി എടുക്കും. അവരായിരുന്നു അക്കാലത്തെ മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നത്. കാലം മാറി. മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങളിലും മാറ്റം വരുത്തി.

മോഹന്‍ലാല്‍-മേജര്‍ രവിയുടെ ഏറ്റവും പുതിയ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് മാഫിയ ശശിയാണ്. ചിത്രത്തിലെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ജോര്‍ജിയയില്‍ ചിത്രീകരിച്ചത്.

മാഫിയ ശശിയെ കുറിച്ച് അറിയേണ്ട ചിലതെല്ലാം. തുടര്‍ന്ന് വായിക്കാം..

മാഫിയ ശശി അല്ല.. ശശീധരന്‍

മാഫിയ ശശി, ശശീധരന്‍ എന്നാണ് യഥാര്‍ത്ഥ പേര്. പക്ഷേ മാഫിയ ശശി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ശശീധരന്‍ ബോളിവുഡിലെ മാഫിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം മാഫിയ ശശി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ആക്ഷന്‍ രംഗങ്ങള്‍

സൗത്ത് ഇന്ത്യന്‍ സിനിമയിലെ 1000ത്തോളം സിനിമകള്‍ക്ക് വേണ്ടി സ്റ്റണ്ട് സംവിധാനം ചെയ്തിട്ടുള്ളയാളാണ് മാഫിയ ശശി. കൂടാതെ മലയാളത്തിലെയും തമിഴിലെയും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിന് വേണ്ടിയാണ് മാഫിയ ശശി ഒടുവില്‍ സ്റ്റണ്ട് രംഗം ഒരുക്കിയത്.

കണ്ണൂര്‍ക്കാരന്‍

കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ബാലന്റെയും സരസ്വതിയുടെയും മകനാണ് ശശീധരന്‍ എന്ന മാഫിയ ശശി. ചിറയ്ക്കല്‍ രാജ സ്‌കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി.

ശ്രീദേവിയാണ് ഭാര്യ

ശ്രീദേവിയാണ് ഭാര്യ. സന്ദീപ് ശശി, സന്ധ്യ എന്നിവരാണ് മക്കള്‍. ഗുണ്ട എന്ന ചിത്രത്തിലൂടെ മാഫിയ ശശിയുടെ മകന്‍ സന്ദീപ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

ദിലീപിനൊപ്പം

ദിലീപ് നായകനായ റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് മാഫിയ ശശി ഒടുവില്‍ അഭിനയിച്ചത്. റാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലായിരുന്നു.

English summary
Mafia Sasi unknown facts.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam