For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്താം ക്ലാസ്സ് തോറ്റ് 16 രൂപയുമായി നാടുവിട്ടു; ഒടുവിൽ മേജറായി

  |

  മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ നൽകിയ സംവിധായകനാണ് മേജർ രവി. സംവിധായകൻ എന്നതിലുപരി നല്ലൊരു നടനും നിർമാതാവുമാണ് അദ്ദേഹം. കയ്പ്പും മധുരവും നിറഞ്ഞ ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള വ്യക്തിയാണ് മേജർ രവി. അദ്ദേഹത്തിന്റെ ഈ അനുഭവങ്ങൾ തന്നെയാണ് അദ്ദേഹത്തെ ഒരു നല്ല സംവിധായകനായി വാർത്തെടുത്തതും.

  അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ 9ാം ക്ലാസും 10ാം ക്ലാസും തോറ്റ് ഒടുവിൽ മേജറായ കഥ മേജർ രവി പറയുകയുണ്ടായി.

  മേജർ രവിയുടെ അച്ഛൻ കുട്ടിശങ്കരൻ നായരും ഇന്ത്യൻ ആർമിയിൽ ഓഫീസറായിരുന്നു. വീട്ടിൽ അമ്മാവന്മാരും മറ്റും മിലിട്ടറി ഉദ്യോഗസ്ഥർ ആയതിനാൽ തനിക്കും കുട്ടികാലം മുതൽ സൈനികനാവണം എന്ന അതിയായ മോഹം ഉണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.


  അന്ന് തന്റെ അച്ഛനും അമ്മാവന്മാരും എല്ലാം പത്താം ക്ലാസ് തോറ്റിട്ടും എട്ടാംതരം പാസ്സായും മറ്റുമാണ് പട്ടാളത്തിൽ എത്തിയതെന്നും അതുകൊണ്ട് തന്നെ വലിയ പഠനം ഒന്നും ഇല്ലാതെ ലഭിക്കാവുന്ന നല്ല ഒരു ജോലിയായാണ് താൻ അതിനെ കണ്ടിരുന്നതെന്നും മേജർ രവി പറഞ്ഞു.

  പത്താം ക്ലാസ്സ് തോറ്റ മേജർ രവി 16 രൂപയുമായി നാടു വിട്ടു ഓടിപ്പോയി മുംബൈയില്‍ എത്തി. അവിടെ റയിൽവെ സ്റ്റേഷനിൽ കിടന്നു. ആ സ്റ്റേഷനിൽ മൂന്നു ദിവസം കഴിഞ്ഞു. ആ സമയത്ത് പ്രധാന ഭക്ഷണം റോബസ്റ്റ പഴം മാത്രമായിരുന്നു.

  മൂന്നു ദിവസം പഴം മാത്രം കഴിച്ച അദ്ദേഹത്തിന് വയറിളക്കം പിടിച്ചു. അങ്ങനെ വയ്യാത്ത അവസ്ഥയിൽ വീട്ടിൽ നിന്നു കൊണ്ടുവന്ന ഒരു ഡയറിയുണ്ടായിരുന്നു.

  അതിൽ കുറച്ച് അഡ്രസൊക്കെ ഉണ്ടായിരുന്നു. അതിൽ നിന്ന് ഒരു മേനോന്റെ അഡ്രസ് തപ്പിയെടുത്ത് ട്രെയിൻ കയറി. കൃത്യം ടി ടി ആറിന്റെ മുന്നിൽ ചെന്നുപെട്ടു. അങ്ങനെ കള്ളവണ്ടി കയറിയതിന് പിടിക്കപ്പെട്ടു.

  പിന്നീട് ടി ടി ആറിന്റെ കയ്യിൽ നിന്നും രക്ഷപെട്ട് ബന്ധുവായ മേനോന്റെ ഹോട്ടലിൽ എത്തുകയും അവിടെ അദ്ദേഹം നൽകിയ ഭക്ഷണം കഴിക്കുകയും ചെയ്തു.

  എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് ശരിയായ നടപടി അല്ലെന്ന് മേജർ രവിക്ക് തോന്നി. അതിന് കാരണവും ഉണ്ട്.

  നമ്മൾ ആരുടെയെങ്കിലും കൈയിൽ നിന്ന് അഞ്ച് രൂപയുടെ ഔദാര്യം പറ്റിക്കഴിഞ്ഞാൽ പത്തു രൂപയായിട്ട് (അത് പണമായല്ലെങ്കില്‍ക്കൂടി) അതു തിരിച്ചു കൊടുക്കണം എന്ന് തന്റെ 'അമ്മ പറഞ്ഞിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ മേനോന്റെ ആ ഹോട്ടലിൽ താൻ വൈറ്ററായി ജോലി നോക്കിയെന്നും അദ്ദേഹം പറഞ്ഞു.

  തുടർന്ന് ഹോട്ടലിലെ അമ്മാവൻ തന്നെ ഗൾഫിലേക്ക് അയക്കാമെന്ന് പറഞ്ഞെന്നും മേജർ രവി ഓർത്തെടുത്തു.

  അതിനുശേഷം മേജർ രവിക്ക് തന്റെ ചെറിയച്ഛന്റെ കോൾ വരുന്നു. 'നീ ഝാൻസിയിലേക്ക് ചെല്ലണം. അവിടെ പട്ടാളത്തിലേക്കുള്ള സിലക്ഷൻ നടക്കുന്നുണ്ട്. അവിടെ സിലക്റ്റായാൽ നിനക്കു പട്ടാളത്തിൽ ചേരാം' എന്ന് അദ്ദേഹം പറഞ്ഞു.

  അങ്ങനെ പല തോൽവിയും ഏറ്റുവാങ്ങിയ ജീവിതത്തിന്റെ അടുത്ത ടേണിങ് പോയിന്റിലേക്ക് അദ്ദേഹം എത്തിപെടുകയായിരുന്നു.

  തന്റെ മിലിട്ടറി ജീവിതം വളരെ യാതനകൾ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുകയുണ്ടായി. പട്ടാളത്തിൽ നല്ല അടിയും ഇടിയും ഒക്കെയായിരുന്നു.

  75 ല്‍ താൻ പട്ടാളത്തിൽ ചേർന്നപ്പോൾ. നല്ല അടികിട്ടിയിരുന്നു. താൻ സേനയിൽ ചേർന്ന് നാലാം ദിവസം തനിക്ക് കോർട്ട് മാർഷൽ നേരിടേണ്ടി വന്നുവെന്നും മേജർ രവി പറഞ്ഞു. മെസ്സിൽ നിന്നിരുന്ന ആളുമായി തല്ലുണ്ടാക്കിയാതിനാലാണ് കോർട്ട് മാർഷൽ നേരിടേണ്ടി വന്നതെന്നും. മേജർ രവി വ്യക്തമാക്കി.

  ട്രെയിനിങ് സമയത്താണ് പത്താംക്ലാസ് പാസായാൽ എന്താ എന്ന തോന്നൽ ഉണ്ടായത്. അങ്ങനെ പുസ്തകം ഒക്കെ വരുത്തി പഠനം ആരംഭിച്ചു.

  രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ ട്രെയിനിങ്, പരേഡ്, ഓഫീസ് ജോലി അങ്ങനെ പല പല ഡ്യൂട്ടികളാണ്. അടക്കി ഒഴിവ് കിട്ടുന്ന സമയങ്ങളിൽ ആയിരുന്നു പഠനം . അങ്ങനെ താൻ പഠിച്ചു 10-ാം ക്ലാസും പ്രീഡിഗ്രിയും, ബി.എ ഡിഗ്രിയും എഴുതിയെടുത്തുവെന്നും മേജർ രവി അഭിമുഖത്തിൽ പറഞ്ഞു.

  Read more about: major ravi
  English summary
  Major ravi reveals how he became a soldier after failing 10th exam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X