For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാത്രി കുടിച്ചിട്ട് സാബു വിളിച്ചു, മോശമായി സംസാരിച്ചു, സംഭവം വെളിപ്പെടുത്തി രഞ്ജു രഞ്ജിമാർ

  |

  ഇന്ത്യ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് ആരംഭിക്കുകയായിരുന്നു സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മത്സരാർഥികളായി എത്തുന്നത്. 2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. സാബുമോൻ, പേളി മാണി, രഞ്ജിനി ഹരിദാസ്, ശ്രീനീഷ്,അരിസ്റ്റോ സുരേഷ് , അർച്ചന, ഷിയാസ് എന്നിവരാണ് ആദ്യ സീസണിൽ എത്തിയത്. മികച്ച പ്രേക്ഷകസ്വീകാര്യതയായിരുന്നു ലഭിച്ചത്. സാബു മോൻ ആയിരുന്നു സീസൺ 1 ന്റെ വിജയിയായത്.

  മദ്യപിച്ച ശേഷം സാബു വിളിച്ച് മോശമായി സംസാരിച്ചുവെന്ന് രഞ്ജു രഞ്ജിമാർ | FilmiBeat Malayalam

  ബിഗ് ബോസ് താരം അഭിരാമി സുരേഷിന്‌റെ വൈറല്‍ ചിത്രങ്ങള്‍, കാണാം

  ഫ്ലൈറ്റിന് തകരാറ് പറ്റി , തിരിച്ചിറക്കി, പേടിയുണ്ടോയെന്ന് ചോദിച്ച ദുൽഖറിനോട് അമാൽ പറഞ്ഞത്...

  ബിഗ് ബോസ് ഷോയിലൂടെ സാബുവിന്റെ ഇമേജ് മാറുകയായിരുന്നു. ഷോയിൽ എത്തുന്നതിന് മുൻപ് നിരവധി വിമർശനങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിൽ എത്തിയതോടെ അതിൽ കുറച്ച് മാറ്റം വരുകയായിരുന്നു. സാബുവിന് ആരാധകരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി അവസരങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സിനിമയിൽ മികച്ച വേഷങ്ങളിൽ തിളങ്ങാനും സാബുവിന് കഴിഞ്ഞിരുന്നു.

  ഐശ്വര്യ റായി ബച്ചൻ വീണ്ടും ഗർഭിണിയോ, പുതിയ ചിത്രം വൈറൽ, ബേബി ബംപിനെ കുറിച്ച് ആരാധകർ

  ഇപ്പോഴിത സാബുമോനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് സാബുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്ലബ്ബ് ഹൗസിൽ നട‍ന്ന ഒരു ചർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സാബുവിനെതിരെ രഞ്ജു രഞ്ജിമാർ രംഗത്തെത്തിയത്. ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്കെതിരെ സാബു നടത്തിയ പരാമർശം സോഷ്യൽ മീഡിയയിലും മറ്റും വലിയ ചർച്ചയായിരുന്നു. ഇതിനെതിരെയാണ് രഞ്ജു രഞ്ജിമാർ രംഗത്ത് എത്തിയത്. താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാണ് സാബു എന്നാണ് ക്ലബ് ഹൗസിൽ നടന്ന മറ്റൊരു ചർച്ചയിൽ പറഞ്ഞത്. കൂടാതെ സാബുവിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചു രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്.

  വാക്കുകൾ ഇങ്ങനെ... സാബുവും ഞാനും സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്ന കാലം മുതലെ അറിയാം. ഞാൻ ഈ ലോകത്ത് ആരെയെങ്കിലും ആത്മാർമായി വെറുക്കിന്നുണ്ടെങ്കിൽ അത് സാബുവിനെയാണ്. അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേർ അയാളുടെ കൂടെയുണ്ട്. എന്താണ് ട്രാൻസ് ജെൻഡർ വ്യക്തികൾ എന്ന് മനസ്സിലാക്കാൻ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങൾ സഹിക്കാൻ വയ്യാത്തതായിരുന്നു. അന്നത്തെ കാലത്തെ നമുക്കൊന്നും തിരിച്ച് പറയാൻ പറ്റാത്ത കാലഘട്ടമായിരുന്നു. ആ ഒരു സാഹചര്യമൊക്കെ താരണം ചെയ്തു വന്നതാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

  സാബുവിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും ഇവർ വെളിപ്പെടുത്തുന്നുണ്ട് ബിഗ് ബോസ് സീസൺ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിജയി ആയി നാട്ടിൽ വന്നതിന് ശേഷം ഒരു ദിവസം രാത്രി തന്നെ വിളിച്ചിരുന്നു. കുടിച്ചിട്ടായിരുന്നു ഫോൺ വിളിച്ചത്. വളരെ മോശമായിട്ടായിരുന്നു സംസാരിച്ചത്. ഇയാൾ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവൻ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചത്.

  ഇത്തരത്തിലുള്ള ആളുകൾക്ക് അധികം പബ്ലിസിറ്റി കൊടുക്കരുതെന്നും രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്. അതൊരു തെറ്റായ നിഗമനമാണ്. ഇത്തരത്തിലുളള തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയിൽ ഞാൻ അടങ്ങുന്ന ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയിൽ ഒളിച്ചിരിക്കേണ്ട ആളുകൾ ആകുമായിരുന്നു. കാലം മാറിയെങ്കിലും ഇന്നും പലർക്കും ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്. അതിനൊക്കെ മറുപടിയും തിരുത്തും വേണമെങ്കിൽ ശീതൾ ചെയ്തത് പോലെ പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

  കടപ്പാട് ; വീഡിയോ

  Read more about: bigg boss malayalam sabumon
  English summary
  Makeup Artist Renju Renjimar Opens Up Why She Hate Bigg boss malayalam Winner Sabumon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X