For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി ആരുടെ മുന്നിലും സ്‌നേഹത്തിന് പോലും നിന്ന് കൊടുക്കില്ല; തിരിച്ചറിവ് വന്ന നാളുകളെ പറ്റി സീമ വിനീത്

  |

  ഒരു കാലത്ത് ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരെ മാറ്റി നിര്‍ത്തിയവരില്‍ നിന്നും സ്‌നേഹം പിടിച്ച് വാങ്ങാന്‍ പലര്‍ക്കും സാധിച്ചിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായി സെലിബ്രിറ്റികളുടെ അടക്കം പ്രശംസ ഏറ്റുവാങ്ങിയ താരമാണ് സീമ വിനീത്. തന്റെ ഐഡിന്റിറ്റി തിരിച്ചറിഞ്ഞ കാലത്ത് വീട്ടില്‍ നിന്നും ഇറങ്ങി പോന്ന വിനീത് പിന്നീട് സീമയായി മാറിയതെങ്ങനെ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  ചെറിയ പ്രായം മുതല്‍ മാതാപിതാക്കളുടെ സ്‌നേഹമെന്താണെന്ന് പോലും തിരിച്ചറിയാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നാണ് സീമയിപ്പോള്‍ പറയുന്നത്. തന്നില്‍ നിന്നും തിരിച്ചെന്തോ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്‌നേഹം കാണിക്കുന്നവര്‍ക്കുള്ള മറുപടിയും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരം വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  seema-vineeth

  'ഇതിവിടെ എഴുതും മുന്നേ ഒരുപാട് ആലോചിച്ചതാണ് ഇതുപോലൊരു പബ്ലിക് സ്‌പേസില്‍ പറയണോ വേണ്ടയോ എന്ന്. പക്ഷേ പറയണം എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് മാത്രം ഇതിവിടെ പറയുന്നു. എന്റെ വേദനയോളം ഞാന്‍ മറ്റൊന്നിനും ഇപ്പോള്‍ വില കൊടുക്കുന്നില്ല. കാരണം അതിന് വിലകൊടുത്തിരുന്ന സമയങ്ങള്‍ ഉണ്ടായിരുന്നു.

  Also Read: വസ്ത്രത്തിന്റെ പേരില്‍ അമ്മായിയമ്മ തല്ലി; തല്ലാൻ പറഞ്ഞത് ഭർത്താവ് സഞ്ജയ് ആണെന്ന് കരിഷ്മ കപൂര്‍

  കുട്ടിക്കാലം മുതല്‍ ആരുടേയും സപ്പോര്‍ട്ട് ഇല്ലാതെ വളര്‍ന്നു വന്ന ഒരു കുട്ടിയാണ് ഞാന്‍. എനിക്ക് എന്താണ് ഇത്രയും വേര്‍തിരിവ് കുടുംബത്തില്‍ എന്ന് എനിക്ക് ഇന്നും അന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിവിടെ ഞാന്‍ എഴുതുമ്പോള്‍ അന്ന് അകറ്റി നിര്‍ത്തിയ മനുഷ്യരെ മനസ്സിലാവുന്നുണ്ട്. എന്നെ മനസ്സിലാവുന്നുണ്ട്, മൂന്നാം ക്ലാസ്സ് വരെ ഞാന്‍ എന്റെ അച്ഛമ്മക്കും അപ്പൂപ്പനും മാമിക്കും ഒപ്പം ആണ് വളര്‍ന്നത്.

  Also Read: കല്യാണത്തിന് എത്ര ദിവസമുണ്ടെന്ന് നോക്കി ഇരുന്ന ആളാണ് ഞാന്‍; ഇപ്പോള്‍ ആ ക്രഷില്ല, മനസ് തുറന്ന് നടി നമിത പ്രമോദ്

  seema-vineeth

  അവഗണ എന്തെന്ന് അന്നൊന്നും എന്നെ അവര്‍ അറിയിച്ചിട്ടില്ല. വേര്‍തിരിവ് എന്തെന്ന് അറിയിച്ചിട്ടില്ല. അതുകൊണ്ട് ആ സ്‌നേഹം ആണ് ഇന്ന് എന്റെ വീടിന്റെ പേര് 'ശാരദ'' എന്റെ അച്ഛമ്മയുടെ പേര്. ജീവിതത്തില്‍ ഞാന്‍ ഒരച്ഛന്റെ സ്‌നേഹം ഒരു അമ്മയുടെ സ്നേഹം എന്തെന്ന് ഇന്നും ഈ നിമിഷം പോലും അറിഞ്ഞിട്ടില്ല.

  ഓര്‍മ്മ വെച്ച കാലം മുതല്‍ കാണുന്നത് അവരുടെ ഇടയിലെ വഴക്കും വാക്ക് പോരും അടിയും ഒക്കെയാണ്. ഞാന്‍ കണ്ടിരുന്ന കുടുംബം അതാണ്. ഒരു വിശേഷ ദിവസം പോലും ഞങ്ങള്‍ നാലാളും സമാധാനത്തോടെ ഇരുന്നു ഭക്ഷണം കഴിച്ചു കണ്ടിട്ടില്ല... എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മ അമ്മയുടെ വീട്ടിലേക്ക് പോയി. പിന്നെ ഞാനും അനിയനും അച്ഛനൊപ്പം.

  പിന്നെ ഇതുവരെ കാണാത്ത അച്ഛന്റെ വേറൊരു മുഖം. ജീവിതത്തില്‍ ഇന്നുവരെ ഈ പറഞ്ഞ അച്ഛനും അമ്മയും എന്നെ ചേര്‍ത്ത് പിടിച്ചതായി ഒരോര്‍മ്മയും ഇല്ല.. ഓര്‍ത്തെടുക്കാന്‍ പോലും ഒരു നിമിഷം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ ഞാനും അനിയനും അമ്മക്കൊപ്പം പോയി. അവിടെ വല്ലാതെ ഞാന്‍ ഒറ്റപെട്ടു, ഒറ്റപ്പെടുത്തി എന്റെ ഐഡിന്റിറ്റി ബോധ്യപ്പെട്ടു തുടങ്ങിയ നാളുകള്‍ ആയിരുന്നു അത്.

  seema-vineeth

  ഒരു രാത്രി പോലും കരയാതെ ഉറങ്ങിയത് ചുരുക്കം. ഞാന്‍ ആ വീട്ടില്‍ ഏതോ ഒരു അന്യഗ്രഹജീവിയെ പോലെ. അങ്ങനെ ഏതോ ഒരു നിമിഷത്തില്‍ വീട് വിട്ടിറങ്ങി. അതിന് ശേഷം, കുറെ കാലങ്ങള്‍ക്ക് ശേഷം ഞാനും ആ വീട്ടിലെ ആളാണെന്ന് തോന്നി തുടങ്ങിയത് ഞാന്‍ എവിടെയൊക്കെയോ എന്തൊക്കെയോ നേടി തുടങ്ങിയപ്പോള്‍ മാത്രം.

  നമ്മളില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന ഒരു തരം സ്‌നേഹം, സ്‌നേഹ പ്രകടനം... കുറച്ചു മാസങ്ങളെ ആയുള്ളു എല്ലാത്തിനും തിരിച്ചറിവ് ലഭിച്ചിട്ട്. ഇനി ആര്‍ക്കു മുന്നിലും സ്‌നേഹത്തിനു വേണ്ടിയും പരിഗണനക്ക് വേണ്ടിയും നിന്ന് കൊടുക്കില്ലെന്ന് തീരുമാനിച്ചു. എനിക്ക് ഞാന്‍ മാത്രമേ ഉള്ളു എന്ന് തിരിച്ചറിവ് വന്ന നാള്‍ മുതല്‍', എന്നുമാണ് സീമ വിനീത് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Read more about: seema സീമ
  English summary
  Makeup Artist Seema Vineeth Opens Up About Her Family Problems Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X