For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകർ; ആദ്യമായി ജോലിയ്ക്കിറങ്ങിയ സീമ വിനീത്

  |

  കോമഡി സ്റ്റാർസിലൂടെ ശ്രദ്ധേയായി പിന്നീട് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയ താരമാണ് സീമ വിനീത്. ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാള്‍ കൂടിയാണ് സീമ. പൂര്‍ണമായും ഒരു സ്ത്രീയായി മാറുന്നതിന് വേണ്ടി ഒത്തിരി ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ള സീമ തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  പതിനെട്ട് വയസുള്ളപ്പോള്‍ ആദ്യമായി ജോലി തേടിയിറങ്ങിയ കഥയാണ് താരമിപ്പോള്‍ ആരാധകരുമായി പങ്കുവെക്കുന്നത്. അന്ന് ആണ്‍കുട്ടിയുടെ രൂപത്തിലായിരുന്ന തന്റെ ഫോട്ടോയും അക്കാലത്ത് വീട്ടില്‍ നിന്നടക്കം അനുഭവിക്കേണ്ടി വന്ന വിഷമങ്ങളും സീമ കൂട്ടിച്ചേര്‍ത്തു. വിശദമായി വായിക്കാം..

  'ഇന്ന് എന്തൊക്കെയോ പേപ്പേഴ്‌സ് തിരയുന്നതിന്റെ ഇടയില്‍ കിട്ടിയ കുറച്ചു കടലാസ് കഷ്ണങ്ങള്‍. വെറും കഷ്ണങ്ങള്‍ അല്ല എന്റെ ജീവിതത്തിന്റെ ഒരു ഏട് തന്നെയാണ് ഇതൊക്കെ. 18, 19 വയസ്സ് പ്രായമുള്ളപ്പോള്‍ ജീവിതത്തിന പക്വത മുളക്കും മുന്നേ. അന്ന് മുതല്‍ക്കെ ഈ ജനിച്ച ശരീരത്തിനോട് അകല്‍ച്ച തോന്നിത്തുടങ്ങിയ കാലം.

  സ്വന്തം വീട്ടില്‍ നിന്നുള്ള അവഗണന എല്ലാത്തിലും ഒരു മാറ്റി നിര്‍ത്തല്‍. എന്നേക്കാള്‍ ഏറെ എന്തോ എന്നേക്കാള്‍ ഇളയവന് കൊടുക്കുന്ന പരിഗണന ജീവിതത്തിലെ ശരീരത്തിനോട് തോന്നിയപോലെ ഈ ജന്മത്തിനോടും തോന്നി തുടങ്ങിയിരുന്നു.

  Also Read: പറഞ്ഞ വാക്ക് പാലിക്കണമെന്ന് റോബിനോട് സൂരജ്; ഒടുവില്‍ ആ തമ്മില്‍ത്തല്ല് സംസാരിച്ച് ഒത്തുതീര്‍പ്പാക്കി

  അന്ന് പഠിപ്പും പാതി വഴിയിലുപേക്ഷിച്ച് നാട്ടില്‍ നില്‍ക്കാന്‍ തോന്നാത്ത ഒരു അവസ്ഥ. മരിക്കാന്‍ എന്തോ ഒരു പേടി പോലെ എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീര്‍ വീണു കുതിര്‍ന്ന തലയിണയും മാത്രം. ഒരു ജോലി അത്യാവശ്യമായി തോന്നി പക്ഷേ അത് എന്റെ നാട്ടില്‍ വേണ്ട.

  എന്നും പത്രം നോക്കും. എന്തേലും എനിക്ക് പറ്റിയത് ഉണ്ടോന്ന് അങ്ങിനെ ഒരു ദിവസം എനിക്ക് എന്തോ ഈ പരസ്യം കണ്ടപ്പോള്‍ ചെയ്യാന്‍ കഴിയും എന്ന് തോന്നി രോഗി പരിചരണം ആണ് വയസായ മനുഷ്യരെ നോക്കണം. രണ്ടും കല്‍പ്പിച്ചു വിളിച്ചു.

  Also Read: രണ്ട് ഭാര്യമാരോടും നല്ല ബന്ധം പുലർത്താനായില്ല, സൂപ്പർ താരമാവാന്‍ പോയത് കൊണ്ട് നഷ്ടപ്പെട്ടതിനെ പറ്റി ആമിർ ഖാൻ

  ആ ഓഫീസിലേക്ക് ജോലിക്ക് താല്പര്യം ഉണ്ടെന്നു അറിയിച്ചു. എന്നാല്‍ നാളെ തന്നെ പോന്നോളൂ എന്നായി. കയ്യില്‍ ഒരു രൂപ പോലും ഇല്ല. തൃശൂര്‍ ആണ് സ്ഥലം സ്ഥലം പരിചയവും ഇല്ല. അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ. ഒരു പുച്ഛ ഭാവം, ഇല്ലെന്ന് മറുപടിയും.

  Also Read: 'കൊച്ചിനെ പോലും നോക്കാത്ത തള്ള' എന്നായിരിക്കും കമൻ്റുകൾ; ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് സീരിയല്‍ നടി വരദ

  പിന്നെ എന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു ഇതുപോലെ കാര്യം പറഞ്ഞു. റിലയന്‍സിലാണ് ജോലി. ഹോംനഴ്സ് ആയി കിട്ടി. എന്തേലും ഒരു വരുമാനം ആവുമല്ലോ എന്നെ സഹായിക്കാമോന്ന് ചോദിച്ചു. അവര്‍ എന്നോട് പറഞ്ഞു നീ കൊല്ലം വരെ എങ്ങനേലും വാ, അവിടെ നിന്നും ഞാന്‍ തരാം പൈസ. അങ്ങനെ ആദ്യമായി കൊല്ലത്തേക്ക് ട്രെയിനില്‍ കള്ളവണ്ടി കയറി. അവിടെ നിന്നും അവന്‍ തന്ന നൂറ്റി അന്‍പതു രൂപയുമായി തൃശ്ശൂര്‍ക്ക്.

  Recommended Video

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും. അന്ന് അമ്മയോട് ചോദിച്ചപ്പോള്‍ കാശ് തരാത്തതില്‍ വിഷമം ഒന്നും തോന്നിയില്ല. പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെല്‍മെറ്റ് വാങ്ങി നല്‍കി എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു. ജീവിതത്തില്‍ ഒരു ജോലിയും വില കുറച്ചു കാണാത്ത ഒരു വ്യക്തിയാണ് ഞാന്‍. അന്നുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ജീവിതങ്ങളായിരുന്നില്ല ഞാന്‍ പരിചരിക്കാന്‍ പോയ മനുഷ്യരുടേത്.

  ഒരുപാട് മക്കളുണ്ടായിട്ടും സ്വത്തുക്കള്‍ ഉണ്ടായിട്ടും വേണ്ടപോലെ സ്‌നേഹമോ പരിചരണമോ കിട്ടാതെ പോയ ഒരുപാട് ജീവിതങ്ങളെ കണ്ടുമുട്ടി. അവരോടൊപ്പം ചിലവഴിക്കാന്‍ സാധിച്ചു. ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാന്‍.. എത്രയോ മാറിയിരിക്കുന്നു'. എന്നുമാണ് സീമ വിനീത് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  ഇങ്ങനൊരു രൂപമാറ്റം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് സീമയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

  Read more about: seema സീമ
  English summary
  Makeup Artist Seema Vineeth Opens Up About Her Transformation And First Salary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X