സൗഹൃദത്തിന്റെ മലർവാടി ആർട്സ് ക്ലബ്! പത്താം വർഷം ആഘോഷമാക്കി താരങ്ങൾ,"ആയിരം കാദം'' വൈറൽ
മലയാള സിനിമയ്ക്ക് ഒരു മാറ്റം കൊണ്ട് വന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്തയ മലർവാടി ആർട്സ് ക്ലബ് ". ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർവാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് 10-വർഷം തികയുകയാണ്. അതോടൊപ്പംതന്നെ നവിൻ പോളി, അജു വർഗീസ് , ഭഗത്, ഹരികൃഷ്ണൻ, ഗീ വര്ഗീസ് എന്ന ചെറുപ്പക്കാർ അവരുടെ സ്വപ്നം സാക്ഷത്കരിച്ചതിന്റെ പത്താം വർഷം കൂടിയാണിത്.

2010 ജൂലൈ 16 നാണു ഈ ചിത്രം തീയേറ്ററുകളിൽ എത്തിയത്. അഭിനയതാവും, ഗായകനുമായ വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് കൂടാതെ ചിത്രത്തിന്റെ പ്രൊഡ്യൂസർ ജനപ്രിയ നടൻ ദിലീപ് ആയിരുന്നു. സിനിമ മലയാളി പ്രേക്ഷകർ എങ്ങനെ ഏറ്റെടുത്തുവോ അതുപോലെ തന്നെയാണ് അതിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
ചിത്രത്തിന്റെ ഈ പത്താം വർഷവേളയിൽ ഷാൻ റഹ്മനും, വിനീത് ശ്രീനിവാസനും ചേർന്ന് ഒരുക്കിയ "ആയിരം കാദം " എന്ന ഗാനം പുനരവതരിപ്പിച്ചുകൊണ്ട് സിനിമയ്ക്കു പുതുജീവൻ നൽകിയിരിക്കുകയാണ് "ഞാൻ ഓമൽ " എന്ന യൂട്യൂബ് മ്യൂസിക് ചാനൽ. ഈ സിനിമയും അതിലെ ഗാനങ്ങളും ഇഷ്ടപെടുന്നവർക്ക് തീർച്ചയായും ഇതൊരു കാഴ്ചനുഭവം തന്നെയാണ് ഞാൻ ഓമൽ ന്റെ ഈ മ്യൂസിക് വീഡിയോ. മലർവാടി ആർട്സ് ക്ലബ് ഇന്നും പ്രേക്ഷകരിൽ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ഞാൻ ഓമൽ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഈ മ്യൂസിക് വീഡിയോക്ക് കിട്ടിയ ജനപ്രീതി. ആദ്യമായിട്ടാണ് " ആയിരം കാദം " എന്ന പാട്ടിനു ഒരു കവർ വേർഷൻ ഒരുങ്ങുന്നത്. മികച്ച പ്രേക്ഷാഭിപ്രായമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
ജൂലൈ 16, 2010 നാണ് വിനീത് പുതുമുഖ താരങ്ങളായ നവിൻ പോളി, അജു വർഗീസ് , ഭഗത്, ഹരികൃഷ്ണൻ, ഗീ വര്ഗീസ് എന്നിവരെ പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായി പരിചയപ്പെടുത്തിയത്. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലർവാടിയുടെ പത്ത് വർഷം താരങ്ങൾ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ സന്തോഷം പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications











