»   » മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം, എന്നു പറഞ്ഞാല്‍ നിവിനും അജൂം വിനീത് ശ്രീനിവാസനുമൊക്കെ

മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം, എന്നു പറഞ്ഞാല്‍ നിവിനും അജൂം വിനീത് ശ്രീനിവാസനുമൊക്കെ

Posted By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന മലയാള സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് (16-07-2015) അഞ്ച് വര്‍ഷം തികയുന്നു. എന്നു പറയുമ്പോള്‍ വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനെയും നിവിന്‍ പോളി എന്ന നായകനെയും അജു വര്‍ഗീസ് എന്ന ഹാസ്യ താരത്തെയും ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയ സഹതാരങ്ങളും മലയാള സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു എന്ന്.

ഒരുകൂട്ടും പുതുമുഖ താരങ്ങളുടെ അരേങ്ങറ്റമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംഭവിച്ചത്. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസനും, സലിം കുമാര്‍ ജഗതിയും ശ്രീനിവാസനും നെടുമുടിവേണുവുമൊക്കെ ആ ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണകളും നല്‍കി മുന്നിലും പിന്നിലുമായി നിന്നു.


തങ്ങളുടെ അരങ്ങേറ്റ ചിത്രം അഞ്ച് വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം അജുവും നിവിനും വിനീതുമൊക്കെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. മലര്‍വാടിയുടെ ഷൂട്ടിങ് സമയത്തെടുത്ത ചില ഫോട്ടോകളിലൂടെയാണ് ആ സന്തോഷം പ്രകടിപ്പിച്ചത്. കാണൂ...


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

2010 ലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരുകൂട്ടും പുതുമുഖ താരങ്ങളും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

ശ്രീനിവാസനും, ജഗതി ശ്രീകുമാറും, നെടുമുടി വേണുവുമൊക്കെ ചിത്രത്തിലെ കഥാപാത്രങ്ങളായി വന്നതിനൊപ്പം പരിചയ സമ്പന്നരുടെ പിന്തുണയും ഈ പുതുമുഖക്കാര്‍ക്ക് നല്‍കി.


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

ചിത്രത്തില്‍ പുരുഷുവായി എത്തിയ ഭഗത് മാനുവലും കുട്ടുവായെത്തിയ അജു വര്‍ഗീസും


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

പ്രകാശന്‍ എന്ന മുന്‍കോപക്കാരനായി മലയാള സിനിമയില്‍ എത്തിയ നിവിന്‍ പോളി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ജോര്‍ജ്ജാണ്. എല്ലാവര്‍ക്കും നിവിനിനോട് പ്രേമം. സിനിമയുടെ ഒരു പാരമ്പര്യവുമില്ലാതെ കഴികുകള്‍ കൊണ്ട് കീഴടക്കുകയായിരുന്നു നിവിന്‍


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

സൗഹൃദങ്ങള്‍ക്ക് എന്നും പ്രാധാന്യം നല്‍കുന്ന ഒരു യുവ തലമുറയെ സിനിമകൊണ്ടും ജീവിതം കൊണ്ടും പരിചയപ്പെടുത്തുകയായിരുന്നു ഈ യുവ തലമുറക്കാര്‍. സൗഹൃദത്തിനൊപ്പം ഒരു നുറുങ്ങ് പ്രണയവും ചിത്രത്തില്‍ വിഷയമായി


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അന്ന് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവൃത്തിച്ചു.


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

ദിലീപാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് നിര്‍മിച്ചത്.


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

ഇതാണ് ചിത്രത്തിന്റെ സംവിധായകന്‍. അജുവിനും നിവിനിനുമൊക്കെ പുതിയൊരു ഭാവി നല്‍കിയ സംവിധായകന്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന് ശേഷം തട്ടത്തിന്‍ മറയത്ത്, തിര എന്നീ ചിത്രങ്ങളും വിനീത് സംവിധാനം ചെയ്തു.


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

താന്‍ കണ്ടുവളര്‍ന്ന, ജീവിച്ച ചുറ്റുപാടുകളെ പശ്ചാത്തലമാക്കിയാണ് വിനീത് തന്റെ ആദ്യ ചിത്രമൊരുക്കിയത്. തലശ്ശേരിയും മാഹിയും പരിസരപ്രദേശങ്ങളുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍


മലര്‍വാടിയിലെ പിള്ളേര്‍ വന്നിട്ട് 5 വര്‍ഷം

ഹരികൃഷ്ണനും ശരവണിനും, ഒരു പരിധിവരെ ഭഗത് മാനുവലിനും അത്ര വലിയ നേട്ടം കൊയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അജു വര്‍ഗീസും നിവിന്‍ പോളിയും ഈ ചിത്രത്തിലൂടെ ശരിക്കും താരങ്ങളായി. മലര്‍വാടിയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്താണ് ശരിക്കും ഇരുവര്‍ക്കും ഭാഗ്യം നല്‍കിയത്.


English summary
Malarvadi Arts Club guys celebrating five years of their entry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam