For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പയേയും കണ്ണനേയും വിമര്‍ശിക്കാറുണ്ടെന്ന് മാളവിക! പ്രിയ സിനിമകള്‍ വെളിപ്പെടുത്തി താരപുത്രി!

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമാപ്രവേശനങ്ങളിലൊന്നാണ് മാളവിക ജയറാമിന്റേത്. കാളിദാസിന് പിന്നാലെയായി മാളവികയും എത്തുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ബാലതാരമായെത്തിയ കാളിദാസ് പൂമരത്തിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരപുത്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാളിദാസന്‍രെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് ജയറാമും പാര്‍വതിയും മാളവികയും നല്‍കുന്നത്. വ്യത്യസ്തമായ സിനിമകളുമായി കണ്ണന്‍ മുന്നേറുന്നതിനിടയിലും ആളുകള്‍ കാത്തിരിക്കുന്നത് മാളവികയുടെ വരവിന് വേണ്ടിയാണ്.

  ഇടയ്ക്ക് മോഡിലിംഗില്‍ മാളവിക തിളങ്ങിയതോടെ വൈകാതെ തന്നെ സിനിമയിലേക്കും എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. സിനിമാപ്രവേശനം എന്ന് സംഭവിക്കുമെന്ന് ചോദിക്കുമ്പോള്‍ താരപുത്രിയും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. വേറിട്ട മേക്കോവറുമായി ഇടയ്ക്കിടയ്ക്ക് മാളവിക എത്താറുണ്ട്. അമ്മയാണ് തന്‍രെ ഫാഷന്‍ മോഡലെന്നും തനിക്കുള്ള വസ്ത്രങ്ങളൊക്കെ തിരഞ്ഞെടുക്കുന്നതും അമ്മയാണെന്നും താരപുത്രി പറഞ്ഞിരുന്നു. വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും തന്റെ കുക്കിങ് വൈഭവത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞും താരപുത്രി എത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കണ്ണനാണ് ഇര

  കണ്ണനാണ് ഇര

  പാചകത്തില്‍ താന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്താറുണ്ടെന്ന് മാളവിക പറയുന്നു. കണ്ണനാണ് തന്‍രെ ഇരയാവാറുള്ളത്. ഒന്നും രണ്ടും വട്ടമൊക്കെ ചീറ്റാറുണ്ടെങ്കിലും പിന്നീടത് ശരിയായി വരാറുണ്ടെന്ന് മാളവിക പറയുന്നു. അമ്മ നന്നായി കുക്ക് ചെയ്യുന്നയാളാണ്. ബിരിയാണിയാണ് അമ്മയുടെ സ്‌പെഷല്‍. എല്ലാവരും വീട്ടിലുള്ള സമയത്ത് അമ്മ അതുണ്ടാക്കാറുണ്ട്. മുന്‍പ് കുക്കിംഗ് അറിയില്ലായിരുന്നുവെന്നും പിന്നീട് ചെയ്ത് പഠിക്കുകയായിരുന്നുവെന്നും പറഞ്ഞത്. അമ്മയെപ്പോലെ തന്നെ തനിക്കും ഭക്ഷണമുണ്ടാക്കാന്‍ ഇഷ്ടമാണെന്ന് താരപുത്രി പറയുന്നു.

  അമ്മയുടെ നിര്‍ബന്ധം

  അമ്മയുടെ നിര്‍ബന്ധം

  വ്യായാമത്തിന്റെ കാര്യത്തില്‍ അമ്മ നിര്‍ബന്ധം പിടിക്കാറുണ്ട്. കുട്ടിക്കാലം മുതലേ തന്നെ വ്യായാമം തങ്ങളുടെ ദിനചര്യയിലുണ്ട്. നിത്യേന ഒരുമണിക്കൂര്‍ സമയം ചെലവഴിക്കുന്നത് ജിമ്മിലാണ് ഇപ്പോള്‍. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല ഇപ്പോള്‍. ഇഷ്ടഭക്ഷണം കഴിച്ചാല്‍ വര്‍ക്കൗട്ട് നന്നായി ചെയ്യാറുണ്ട്. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡുമൊന്നും കഴിക്കാറില്ല, മുന്‍പ് ഗുണ്ടുവായിരുന്നതിനാല്‍ ഭാരം നിയന്ത്രിക്കുന്നുണ്ട്. ഇല്ലെങ്കില്‍ പെട്ടെന്ന് തന്നെ അതിലേക്ക് പോവും. അതിനാല്‍ത്തന്നെ ശരീരഭാരം കൂടുന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.

  ഫുട്‌ബോള്‍ പ്രേമം തുടങ്ങിയത്

  ഫുട്‌ബോള്‍ പ്രേമം തുടങ്ങിയത്

  കണ്ണനും അപ്പയും ഫുട്‌ബോള്‍കാണുമ്പോള്‍ ഒപ്പമിരിക്കാറുണ്ട്. അത് കണ്ടതിന് ശേഷമാണ് താനുും ഫുട്‌ബോളിന് സ്‌നേഹിച്ച് തുടങ്ങിയത്. ഒടുക്കം അവരേക്കാള്‍ വലിയ ഫുട്ബോള്‍ ഭ്രാന്തിയായി മാറുകയായിരുന്നു. മെസ്സിയാണ് പ്രിയപ്പെട്ട താരം. എല്ലാവരും ഒരുമിച്ചാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നത്. സ്‌കൂളിലും കോളേജിലും താന്‍ ഫുട്‌ബോള്‍ ക്ലബിലുണ്ടായിരുന്നുവെന്നും താരപുത്രി പറയുന്നു.

  അപ്പയുടെ സിനിമകളില്‍ പ്രിയപ്പെട്ടത്

  അപ്പയുടെ സിനിമകളില്‍ പ്രിയപ്പെട്ടത്

  സിനിമകളെക്കുറിച്ച് കൃത്യമായ അവബോധമൊന്നുമില്ല. ലേറ്റസ്റ്റ് സിനിമകളെക്കുറിച്ച് അത്ര ധാരണ പോര തനിക്കെന്നും മാളവിക പറയുന്നു. എന്നാല്‍ വീട്ടിലുള്ള മൂന്ന് പേരും ഇങ്ങനെയല്ല. ഇറങ്ങാനിരിക്കുന്നതും നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ചിത്രങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. നല്ല സിനിമ കാണാനായി എല്ലാവരും ഒരുമിച്ച് പോവാറുണ്ട്. കണ്ണനേയും അപ്പയേയും നന്നായി വിമര്‍ശിക്കാറുണ്ട്. തൂവല്‍ക്കൊട്ടാരം, ഫ്രണ്ട്‌സ്, തിരുവമ്പാടി തമ്പാന്‍ അപ്പ അഭിനയിച്ച ഈ സിനിമകളെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്നും മാളവിക പറയുന്നു.

   കണ്ണന്റെ സിനിമകളില്‍

  കണ്ണന്റെ സിനിമകളില്‍

  തന്റെ സിനിമകളുടെ വിമര്‍ശകയാണ് മാളവികയെന്ന് കാളിദാസ് പറഞ്ഞിരുന്നു. കൃത്യമായ അഭിപ്രായമാണ് ചക്കി പറയാറുള്ളത്. കണ്ണന്‍ ്ഭിനയിച്ച ചിത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട സിനിമ പൂമരമാണെന്ന് മാളവിക പറയുന്നു. ആ സിനിമയ്ക്കായി കണ്ണന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി അറിയാം. ചെന്നൈയിലാണ് ഞങ്ങള്‍ ഇരുവരും പഠിച്ചത്. വീട്ടില്‍ മാത്രമേ മലയാളം സംസാരിച്ചിരുന്നുള്ളൂ. അതിനാല്‍ത്തന്നെ മലയാളം വ്യക്തമായി സംസാരിക്കുന്നത് എളുപ്പമല്ലായിരുന്നു. കൊച്ചിയില്‍ മാസങ്ങളോളം താമസിച്ചാണ് കണ്ണന്‍ മലയാളം ശരിയാക്കിയെടുത്തത്.

  English summary
  Malavika Jayaram about her favourite movies.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X