For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയായിട്ട് ഉപേക്ഷിച്ച് പോയതാണ്, തീരുമാനവും അമ്മയുടെ; ഭാവി വരന്‍ ഇങ്ങനെ ചെയ്താൽ ഒഴിവാക്കുമെന്ന് മാളവിക ജയറാം

  |

  നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകളായ മാളവികയും വൈകാതെ സിനിമയിലേക്ക് എത്തും. അതിന്റെ തയ്യാറെടുപ്പുകൡലാണ് താരപുത്രി. അടുത്തിടെയാണ് മാളവിക അഭിമുഖങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇതോടെ കുടുംബത്തിലെ വിശേഷങ്ങളും കരിയറിനെ കുറിച്ചുമൊക്കെ വ്യക്തമായി സംസാരിച്ച് തുടങ്ങി.

  വീട്ടില്‍ എല്ലാവരുടെയും ആശ്രയം അമ്മ പാര്‍വതിയാണെന്നാണ് മാളവിക പറയുന്നത്. എന്തൊരു പ്രതിസന്ധി വന്നാലും ഞങ്ങള്‍ മൂന്ന് പേരും അമ്മയെയാണ് വിളിക്കുന്നതെന്നാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരപുത്രി പറഞ്ഞത്. തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പവും സിനിമയിലേക്ക് എത്തുകയാണെങ്കിൽ ചെയ്യാൻ പോവുന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ മാളവിക പങ്കുവെച്ചിരിക്കുകയാണ്.

  പാര്‍വതി അഭിനയത്തിലേക്ക് തിരിച്ച് വരുമോന്ന് ചോദിച്ചാല്‍ മാളവികയുടെ മറുപടിയിങ്ങനെയാവും.. 'അഭിനയം ഉപേക്ഷിച്ച് പോയത് അമ്മയായിട്ട് എടുത്ത തീരുമാനമാണ്. തിരിച്ച് വരവും അമ്മ തന്നെ എടുക്കേണ്ട തീരുമാനാണ്. ഞാന്‍ ജനിക്കുന്നതിന് മുന്‍പ് നടന്നതാണ്. ഒരിക്കലും അമ്മയെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസില്‍ കണ്ടിട്ടില്ല.

  കൂടുതലും കണ്ണനെയും അപ്പയെയുമാണ് അങ്ങനെ കണ്ടത്. നാട്ടില്‍ വരുമ്പോള്‍ അപ്പയെ അഭിനന്ദിക്കുന്നതിനെക്കാളും കൂടുതലായി അമ്മയെ സ്‌നേഹിക്കുന്നവരെ കാണാം. സിനിമയിലേക്ക് തിരിച്ച് വരണമെന്നത് അമ്മ തീരുമാനിക്കണം. അതിന് ഞങ്ങളെല്ലാവരും സപ്പോര്‍ട്ടുമായി ഉണ്ടാവും'.

  Also Read: റൊമാന്റിക് സൽമാനല്ല, സഹോദരൻ അർബാസാണ്; താരത്തെക്കുറിച്ച് കത്രീന പറഞ്ഞത്

  ഭാവി വരനെ കുറിച്ചുള്ള മാളവികയുടെ സങ്കല്‍പ്പം?

  'ലിസണിങ് സ്‌കില്‍സ് ഉള്ള ആളായിരിക്കണം. നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും. എന്തെങ്കിലുമൊരു കാര്യം പറഞ്ഞാല്‍ അത് ക്ഷമയോടെ കേട്ട് അതിനൊരു ബഹുമാനം തരുന്ന ആളായിരിക്കണം. അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റിയെന്ന്' മാളവിക പറയുന്നു.

  Also Read: ഒന്നിലധികം നടിമാരുമായി മകന് ബന്ധമുണ്ടെങ്കില്‍ അതവന്റെ വിജയം; രണ്‍ബീറിനെ കുറിച്ച് പിതാവ് അന്ന് പറഞ്ഞത്

  'താരപുത്രി എന്ന ഇമേജ് ഞാനെവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ് മാളവിക പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴും അതൊന്നും ആരോടും പറയേണ്ടി വന്നിട്ടില്ല. പിന്നെ താരത്തിന്റെ മകളായത് കൊണ്ട് സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നൊക്കെ ആളുകള്‍ പറയും. അതൊരു തെറ്റിദ്ധാരണ മാത്രമാണ്.

  താരപുത്രിയായത് കൊണ്ട് കഷ്ടപ്പെടണ്ടല്ലോ, എല്ലാം അച്ഛന്‍ ചെയ്‌തോളും, അച്ഛന്റെ അടുത്ത് ഒന്ന് പറഞ്ഞാള്‍ പോരെ, എന്നൊക്കെയാണ് പലരും പറയുന്നത്. അപ്പയും അമ്മയും നമ്മുക്ക് എന്തെങ്കിലും റെഡിയാക്കി തന്നാലും അതില്‍ തുടര്‍ന്ന് പോവണമെങ്കില്‍ ഭാഗ്യവും കഴിവുമൊക്കെ വേണം'.

  Also Read: 'കേരളത്തിൽ നിന്നും വിജയ്ക്ക് നിരന്തരം കോൾ, നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് നടൻ''

  'സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ റൊമാന്റിക് വേഷം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ ഒരു ലുക്ക് വെച്ച് ബോള്‍ഡായ അതല്ലെങ്കില്‍ പോലീസ് കഥാപാത്രങ്ങളൊക്കെ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഒരു പുതുമുഖ താരത്തിന് അതുപോലൊരു വേഷം വിശ്വസിച്ച് തരാന്‍ സംവിധായകന് വിശ്വാസമുണ്ടാവണം. തുടക്കകാരിയായത് കൊണ്ട് എനിക്കും അതിന് പറ്റണം. കണ്ണന്‍ (കാളിദാസ് ജയറാം) എടുക്കുന്നത് പോലെ റിസ്‌ക് ഒന്നും ഞാന്‍ എടുത്തിട്ടില്ലെന്ന്' മാളവിക പറയുന്നു.

  Read more about: malavika മാളവിക
  English summary
  Malavika Jayaram Opens Up About Her Future Husband Qualities Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X