Just In
- 3 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 3 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 4 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 4 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാര്‍വതിയെ വെല്ലുന്ന ലുക്കുമായി മാളവിക! അമ്മയും മകളും മത്സരിച്ച് പോസ് ചെയ്ത ചിത്രങ്ങള്‍ വൈറല്‍!
താരപുത്രന്മാരും താരപുത്രികളുമൊക്കെയായി നിരവധി പേരാണ് സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അടുത്തതായി ആരായിരിക്കും സിനിമയിലേക്കെത്തുന്നതെന്ന ചര്‍ച്ചകളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. ജയറാമിന് പിന്നാലെയായി മകന് സിനിമയിലേക്കെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. എന്നാണ് മകളെത്തുന്നതെന്ന തരത്തിലള്ള ചോദ്യങ്ങളായിരുന്നു ഇതിനിടയില്‍ ഉയര്‍ന്നത്. അച്ഛനേയും അമ്മയേയും പോലെ മകളും ഭാവിയില്‍ സിനിമയിലെത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു നേരത്തെ താരപുത്രി. അടുത്തിടെയായിരുന്നു താരപുത്രിയുടെ ഗ്രാജ്വേഷന് സെറിമണി നടന്നത്.
ജയറാമും പാര്‍വതിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മകളെക്കുറിച്ച് ഒരുപാട് അഭിമാനം തോന്നുന്നുവെന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞത്. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി മാളവികയെന്ന ചക്കി അഭിനയരംഗത്തേക്ക് എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയുടെ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാര്‍വതിയും മാളവികയും
പാര്‍വതിയും മകളും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയാണ് തനിക്കായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് താരപുത്രി പറഞ്ഞിരുന്നു. അമ്മയുടെ അലമാരയാണ് തനിക്കേറെ പ്രിയപ്പെട്ട ഷോപ്പിംഗ് സ്ഥലമെന്നും മാളവിക പറഞ്ഞിരുന്നു.അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടിനിടയില്‍ ഇരുവരും ഒരുമിച്ചായിരുന്നു ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റുമായി പാര്‍വതി എത്താറുണ്ട്.

മോഡലിംഗിലെ പരീക്ഷണം
അഭിനയത്തില്‍ തുടക്കം കുറിക്കുന്നതിന് മുമ്പ് മോഡലിംഗില്‍ പരീക്ഷണവുമായി മാളവിക എത്തിയിരുന്നു. ഫാഷനില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി താരപുത്രി എത്താറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പരിഭ്രമത്തോടെയാണ് ക്യാമറയെ അഭിമുഖീകരിച്ചതെന്നും പുതിയ ചുവടുവെപ്പിന് പിന്തുണ വേണമെന്നും മാളവിക പറഞ്ഞിരുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് താരപുത്രിക്കെതിരെ നേരത്തെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ബോക്സോഫീസിനെ മലര്‍ത്തിയടിച്ച് മാമാങ്കം! ആദ്യദിനത്തില്‍ റെക്കോര്‍ഡ്! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

സിനിമയിലേക്ക്
സിനിമയിലെ അരങ്ങേറ്റം വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. അഭിനയത്തെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാളിദാസ് പൂമരത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. നായകനായി മാറിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. മികച്ച അവസരങ്ങളാണ് കാളിദാസന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാളിദാസന് പിന്നാലെയായി മാളവികയും എത്തുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി

ആരാധകരുടെ കാത്തിരിപ്പ്
ജയറാമിനും പാര്‍വതിക്കും പിന്നാലെയായി കാൡദാസ് എത്തിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. ഇനി മാളവിക കൂടി എത്താനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജയറാമുമായുള്ള വിവാഹത്തിന് പിന്നാലെയായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നതാണ് പാര്‍വതി. കാളിദാസനും ജയറാമിനും ശക്തമായ പിന്തുണയാണ് പാര്‍വതി നല്കിക്കൊണ്ടിരിക്കുന്നത്.