For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍ മെസേജ് അയക്കും, വിചിത്ര ആരാധകനെ കുറിച്ച് മാളവിക

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്‍. 2012 ല്‍ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെ പുറത്ത് ഇറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്.തെലുങ്ക്, തമിഴ് സിനിമക ലോകത്ത് നടി സജീവമാണ്.

  അത്തരം രംഗങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിയില്ല; വലിയ പ്രൊജക്ട് നഷ്ടമായതിനെ കുറിച്ച് ഷംന കാസിം

  2022 ല്‍ പുറത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്ലെല്ലാം മാളവികയും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ സിബഐ 5 ലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ തന്നെ വരാന്‍ പോകുന്ന പുഴു, സുരേഷ് ഗോപി ചിത്രമായ പാപ്പനിലും ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു.

  ബിഗ് ബോസ് ഹൗസിലേയ്ക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക.സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാ വൈറലാവാറുമുണ്ട്. ഇപ്പോഴിത തന്റെ ഒരു ആരാധകന്റെ വ്യത്യസ്തമായ ആരാധകനെ കുറിച്ച് പറയുകയാണ് മാളവിക. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യമെന്നാണ് നടി പറയുന്നത്.

  മാളവികയുടെ വാക്കുകള്‍ ഇങ്ങനെ...'ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. എന്നാല്‍ അതിലൊരാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നി. അതേ സമയം ശല്യപ്പെടുത്തുന്നത് പോലെയും. പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് മെസേജ് അയക്കും. ഒരു ദിവസം നോക്കിയപ്പോഴാണ് അത് ശ്രദ്ധിയ്ക്കുന്നത്. എല്ലാ ദിവസവും ഈ പതിവ് തുടരുന്നുണ്ട്'; മാളവിക പറയുന്നു.

  'എനിക്ക് മെസേജ് അയക്കുക മാത്രമല്ല അയാളുടെ പരിപാടി. ഞാന്‍ ടാഗ് ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് പോയി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. എന്നിട്ട് മാളവികയോട് അടുത്ത് ഇടപഴകരുത് എന്നൊക്കെ പറഞ്ഞ ഭീഷണിപ്പെടുത്തും. ഈ സംഭവം ഞാന്‍ അറിഞ്ഞപ്പോള്‍ അയാളെ റിപ്പോര്‍ട്ടും ബ്ലോക്കും ചെയ്തു. അപ്പോഴുണ്ട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരുന്നു. അതും ഞാന്‍ ബ്ലോക്ക് ചെയ്തു. ഇത് അങ്ങനെ ഒരു പത്ത് അഞ്ഞൂറ് അക്കൗണ്ടുകളില്‍ നിന്ന് ആയി മെസേജ് വരാന്‍ തുടങ്ങിയതോടെ ആ പരിപാടി ഞാന്‍ നിര്‍ത്തി. അയാള്‍ അയക്കുന്നത് അയച്ചോട്ടെ', താരം കൂട്ടിച്ചേര്‍ത്തു.

  സോഷ്യല്‍ മീഡിയയില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ചും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന എല്ലാ മോശം മെസേജുകള്‍ക്കും മറുപടി അയക്കില്ലെന്നാണ് മാളവിക പറയുന്നത്. മോശമായി രീതിയില്‍ പ്രതികരിക്കാത്തത് തന്റെ സംസ്‌കാരം അതല്ലാത്തത് കൊണ്ടാണ്.ചിലര്‍ വല്ലാതെ എന്നെ പ്രവോക്ക് ചെയ്യും. അത് പക്ഷെ എന്റെ ഒരു കമന്റിന് വേണ്ടി ആവും. അതുകൊണ്ട് പ്രതികരിക്കാന്‍ പോവാറില്ലെന്നും മാളവിക മേനോന്‍ കൂട്ടിച്ചേര്‍ത്തു.

  പ്രണയമൊന്നുമില്ലെന്നും നടി പറയുന്നുണ്ട്. 'നേരത്തെ ഉണ്ടായിരുന്നു. കല്യാണത്തെ കുറിച്ചും ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. നല്ല കുറേ വേഷങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. വിവാഹം ചെയ്യുന്ന സമയത്ത് അത് പ്രണയ വിവാഹമാണെങ്കില്‍ സന്തോഷം. എങ്ങിനെ ആയാലും ലവ്, കെയര്‍ അണ്ടര്‍സ്റ്റാന്റിങ് ഒക്കെയാണ് നോക്കുന്നത്. പിന്നെ ജനുവിന്‍ ആയിരിക്കണം. കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല'; ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം പങ്കുവെച്ച് കൊണ്ട് മാളവിക പറഞ്ഞു.

  English summary
  Malavika Menon opens Up About Her Toxic Fan, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X